"മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 116.68.122.46 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 4:
[[പ്രമാണം:Prevailing world religions map.png|thumb|450px|ലോകത്തെ പ്രധാന മതങ്ങളും മതവിഭാഗങ്ങളും]]
ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ '''മതം''' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു [[ദൈവം|ദൈവത്തിലോ]] പല [[ദൈവം|ദൈവങ്ങളിലോ]] ഉള്ള വിശ്വാസവും [[ദൈവം|ദൈവത്തോടോ]] [[ദൈവം|ദൈവങ്ങളോടോ]] ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു.<ref>{{Dictionary.com|religion}}</ref>എല്ലാ മതത്തിനും രണ്ട് ഭാഗങ്ങള് ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വീവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങള്. ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങള് കാലത്തിനനുസരിച്ച് പുതുക്കപ്പെടുന്നു.
== നിത്യ-ജീവിതാവശ്യങ്ങളിൽ മതത്തിന്റെ പ്രാധാന്യം ==
മതത്തെയും മതങ്ങളെയും കുറിച്ചു തെറ്റായ കുറെയേറെ ധാരണകൾ നമുക്കുണ്ട്. ശരിയായ ധാരണകളുള്ളവരൊന്നും തന്നെ അവയെ എതിർക്കുന്നില്ലെന്നു മാത്രമല്ല, ആദരിക്കുന്നുമുണ്ട്. മതം എന്നാൽ അഭിപ്രായം എന്നതിൽ കവിഞ്ഞ മരൊരർ‌ത്ഥമില്ല തന്നെ. ജീവിതത്തെക്കുറിച്ചുള്ള അഭിപ്രായം, ജീവിതാവശ്യങ്ങളെ നിറവേറ്റേണ്ട രീതികളെക്കുറിച്ചുള്ള അഭിപ്രായം. നാം ജീവിക്കുന്നതുപോലെയോ, അതിലും സന്തോഷ-സമാധാനത്തോടു കൂടിയോ നമ്മുടെ അടുത്ത തലമുറയും എങ്ങിനെ ജീവിക്കണം എന്ന അഭിപ്രായം.
മതത്തെക്കുറിച്ചൊരു പൊതുധാരണയുള്ളതു അതു്‌ മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് എന്നാണു്‌ - വിശ്വാസം എന്നാൽ അഭിപ്രായസ്ഥിരത എന്നർത്ഥത്തിലെടുക്കുമ്പോൾ അതു ശരി തന്നെ. എന്നാൽ ആ അർത്ഥത്തിലാണോ ആരെങ്കിലും അതിനെ കാണുന്നത്.
ഒരു ദേശത്തെ ജീവിതാവശ്യലഭ്യതകളെ അടിസ്ഥാനമാക്കി ദൈനംദിനജീവിതരീതികളുടെ ക്രമീകരണമാണു 'ആചാരങ്ങൾ' - അതിനൊത്തു ജീവിക്കാൻ കഴിയാത്തവർക്കത് 'അനാചാരം' തന്നെ.
വിശ്വാസങ്ങളും വിശ്വാസപ്രമാണങ്ങളും എങ്ങിനെ എവിടെ ആരംഭിച്ചു എന്ന് ആരെങ്കിലും ചിന്തിച്ചെങ്കിൽ അവർക്ക് മതത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകുമായിരുന്നു. എന്നാൽ മതം ദൈവത്തിലേക്കുള്ള മാർഗ്ഗം മാത്രമാണെന്നും ആ മാർഗ്ഗത്തിന്റെ സുരക്ഷക്കു വേണ്ടിയാണ്‌ ആചാരരീതികൾ എന്നും, ആ ആചാര രീതികൾ പ്രകൃതിയ്ക്കു ചേരുന്ന രീതിയിലാകുമ്പോൾ മാത്രമേ ജീവിതാനന്ദം പക്വതയോടെ നിലനിൽക്കൂ എന്നും അറിയുന്നവർ "മതം" എന്ന പദത്തേയും അതുൾക്കൊള്ളുന്ന വിവക്ഷയേയും ആദരിക്കുന്നു. ഒരു മതത്തിനും ദൈവവുമായി നേരിട്ട് യാതൊരു ബന്ധവുമില്ല എന്ന വസ്തുത മതാനുയായികൾ പൂർണ്ണമായി അറിയാത്തതുകൊണ്ടു മാത്രമാണു്‌ മതസഹിഷ്ണുത വ്യാപിക്കാത്തത്. അതറിയുന്നവരുടെ ഇടയ്ക്ക് അത് നിർലോഭമായി വ്യാപിക്കുകയും ചെയ്യുന്നു. അതിനെ നാം വിശാലമനസ്കത എന്നു വിളിക്കും,
ഒരു ദൈവത്തിലോ പല ദൈവങ്ങളിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദൈവങ്ങളോടോ ഉള്ള ആരാധന എന്നിവ പ്രപഞ്ചജീവിതത്തിന്റെ സംതൃപ്തിയെ വളർത്താൻ മാത്രമാണുതകുന്നത്. അത് യഥാർത്ഥ മതത്തിനതീതം തന്നെ. മതവിശ്വാസമോ മതാചാരമോ ദൈവ-വിശ്വാസത്തിൽ അധിഷ്ടിതമായിരുന്നില്ല എന്ന് പലരും മനസ്സിലാക്കുന്നില്ല. ജിതേന്ദ്രിയരായിരുന്ന ആർഷഭാരത റ്ഷികൾ പല-ദൈവത്തെ പൂജിച്ചിരുന്നതായി ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ സ്വാർത്ഥബുദ്ധികളായ മനുഷ്യർ മഹർഷിമാർ പൂജിച്ചിരുന്ന അതേ പ്രപഞ്ച-ചൈതന്യത്തെ ധനത്തിനായി ധനദേവതയായും ബുദ്ധിക്കായി ബുദ്ധി-ദേവതയായും സന്തോഷത്തിനായി സന്തോഷ-ദേവതയായും ആരാധിച്ചു അതാതാവശ്യങ്ങളെ തൃപ്തിപ്പെടുത്തി. അതിലൂടെ "പല ദൈവം" എന്ന പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു.
സാമൂഹിക ആചാരങ്ങള് കാലത്തിനനുസരിച്ച് പുതുക്കപ്പെടുന്നു എങ്കിലും മതത്തെ നശിപ്പിക്കാനോ ഉദ്ധരിക്കാനോ സാധിക്കുന്നില്ല. ഒരുവന്റെ ജീവിതരീതിയെ, ജീവിത-സ്വാതന്ത്ര്യത്തെ, ആവശ്യാനുവർത്തനങ്ങളെ അതിനനുസൃതമായ വിശ്വാസങ്ങളെ, ആചാരങ്ങളെ, ജീവിതത്തിലെ മറ്റേതൊന്നിനെയും ബന്ധിച്ചിടാൻ ഒരുവനും തയ്യാറല്ല. എന്നാൽ അവൻ സ്വയം ആവശ്യങ്ങളെ നിർ‌വഹിക്കാൻ പ്രാപ്തനല്ലാതെ വരുമ്പോൾ, അതിനായി സമൂഹത്തെ അല്ലെങ്കിൽ മറ്റൊരാളെയോ ഒരു കൂട്ടമാളുകളെയോ അനുസരിക്കേണ്ട അവസരമുണ്ടാകുമ്പോൾ അതിനൊത്തുള്ള നിയമാനുശാസനങ്ങൾക്കടിമപ്പെടേണ്ടതായുണ്ട്. - അതിലാണു്‌ സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും തന്നെ നാശരഹിതമായ നിലനിൽ‌പ്പ് ഉൾക്കൊള്ളുന്നത്.
 
== വിവിധ മതങ്ങൾ ==
"https://ml.wikipedia.org/wiki/മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്