"കടലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കടലാസ് എന്ന മലയാളം വാക്കിൻറെ പദോൽപ്പത്തി തിരുത്തിയിട്ടുണ്ട്
(ചെ.)No edit summary
വരി 1:
{{prettyurl|Paper}}
[[പ്രമാണം:ManilaPaper.jpg|thumb|ഒരു അടുക്ക് കടലാസ്]]
രേഖകൾ കൈ കൊണ്ട് എഴുതിസൂക്ഷിക്കാനായി മനുഷ്യർ വികസിപ്പിച്ചെടുത്ത കട്ടി തീരെ കുറഞ്ഞ, വിസ്താരമുള്ള, ഭാരം കുറവായ വസ്തുവാണ് '''കടലാസ്''' അഥവാ '''പേപ്പർ'''. അതുണ്ടാക്കാനുപയോഗിച്ചിരുന്ന [[പാപ്പിറസ്]] ചെടിത്തണ്ടുകളുടെ പേരിൽ നിന്നാണു പേപ്പർ എന്ന വാക്കുണ്ടായത്. പോർത്തുഗീസ് ഭാഷയിൽ നിന്നുമാണ് മലയാളത്തിൽ കടലാസ് എന്ന പദം നിലവിൽ വന്നത് (പോർത്തുഗീസ് ''[[En:en:Cartaz|Cartaz]]'' സമ്പ്രദായത്തിൽ നിന്നും) എന്ന് പൊതുവേ കരുതപ്പെടുന്നു. അറബി ഭാഷയിൽ നിന്നാണെന്നു മറ്റൊരഭിപ്രായവുമുണ്ട്.
 
പിൽക്കാലത്ത് അച്ചടി, സാധനങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുക, എഞ്ചിനീയറിങ്ങ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കും അവ ഉപയോഗിക്കാൻ തുടങ്ങി. ആദ്യകാലത്ത് കൈ കൊണ്ടുണ്ടാക്കിയിരുന്ന കടലാസ് ആധുനികകാലത്ത് സസ്യ[[നാര്|നാരുകൾ]] രാസപ്രക്രിയകളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ ഒരു പ്രത്യേക രീതിയിൽ കൂട്ടിച്ചേർത്താണ്‌ നിർമ്മിക്കുന്നത്. [[സെല്ലുലോസ്]] അടങ്ങിയ സസ്യ നാരുകളാണ് ഇതിന് പ്രധാനായും ഉപയോഗിക്കുന്നത്. [[ഹൈഡ്രജന് ബന്ധനം]] മൂലം അവ കൂടിച്ചേർന്ന് നിൽക്കുന്നു. കടലാസിന്റെ ഭൗതിക ഗുണങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി [[പോളിപ്രൊപിലീൻ]], [[പോളിഎഥിലീൻ]] ([[പോളിത്തീൻ]]) തുടങ്ങിയ കൃത്രിമ നാരുകളും ഉപയോഗിക്കാറുണ്ട്. കടലാസ് നിർമ്മാണത്തിൽ നാരുകളുടെ പ്രധാന ഉറവിടം [[പൾപ്‌ വുഡ്]] എന്ന മരമാണ്. മറ്റ് സസ്യ നാരുകളായ [[പരുത്തി]], [[ഹെമ്പ്]], [[ലിനൻ]], നെൽച്ചെടിയുടെ തണ്ടുകൾ (വൈക്കോൽ), [[മുള]], [[ഈറ]] എന്നിവയും ഉപയോഗിക്കാറുണ്ട്. ഒറ്റക്കുള്ള ചെറിയ താളുകളായും, വിശറിയടുക്കുകൾ പോലെ മടക്കിവച്ച നീളം കൂടിയ രീതിയിലും, അച്ചടിയന്ത്രങ്ങളിലും മറ്റും ഉപയോഗിക്കാനായി പല വീതിയിലും കിട്ടുന്ന കൂറ്റൻ ചുരുളുകളായും മില്ലുകളിൽ കടലാസ് നിർമ്മിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/കടലാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്