"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 234:
== ക്രിക്കറ്റ് കരിയറിലെ നേട്ടങ്ങൾ ==
[[പ്രമാണം:Sachin Tendulkar graph.png|right|thumb|350px|An innings-by-innings breakdown of Tendulkar's Test match batting career, showing runs scored (red bars) and the average of the last ten innings (blue line).]]
ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ സച്ചിനാണ്. 2008 ഒക്ടോബർ 17-ന് മൊഹാലിയിൽ ആസ്ത്രേലിയയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിവസം സച്ചിൻ ടെസ്റ്റ് മത്സരങ്ങളിലെ റൺ വേട്ടയിലും മുന്നിലെത്തി. വെസ്റ്റിൻഡീസിന്റെ [[ബ്രയാൻ ലാറ|ബ്രയാൻ ലാറയുടെ]] റെക്കോർഡാണ് സച്ചിൻ തന്റെ പേരിലേക്ക് മാറ്റിയത്.<ref>{{cite web|publisher = Cricinfo|url = http://content-ind.cricinfo.com/indvaus2008/content/current/story/373748.html|title = Tendulkar breaks Lara's record|accessdate = ഒക്ടോബർ 19, 2008}}</ref> ഒരു സമയത്ത് [[ഇന്ത്യംഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യൻ ടീമിന്റെ]] മിക്ക വിജയങ്ങളുടേയും അടിത്തറ സച്ചിനായിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യമായ ഇന്ത്യയിൽ ആ കളിയിൽ സച്ചിന്റെ നേട്ടങ്ങളെ മാനിച്ചുകൊണ്ട് [[ഇന്ത്യൻ സർക്കാർ]] അദ്ദേഹത്തിന് [[രാജീവ് ഗാന്ധി ഖേൽഖേൽരത്ന പുരസ്കാരം|രാജീവ് ഗാന്ധി രത്നഖേൽരത്ന]], [[അർജുന അവാർഡ്]], [[പത്മശ്രീ]], [[പത്മവിഭൂഷൺ]] എന്നിവ നൽകിയിട്ടുണ്ട്. 1997ലെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. വിസ്ഡന്റെ ഒബ്ജെക്റ്റ് സ്കോറിങ്ങ് രീതിയനുസരിച്ച് സച്ചിനെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്സ്മാനായും ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായും തിരഞ്ഞെടുത്തു.
 
[[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പുകളിലും]] സച്ചിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത് ([[2007 ക്രിക്കറ്റ് ലോകകപ്പ്|2007 ലോകകപ്പിൽ]] ഒഴികെ, ആ വർഷം ഇന്ത്യ ആദ്യ റൗണ്ടിൽതന്നെ പുറത്തായി). [[1996 ക്രിക്കറ്റ് ലോകകപ്പ് 1996|1996 ലോകകപ്പിലും]], [[2003 ക്രിക്കറ്റ് ലോകകപ്പ് 2003|2003 ലോകകപ്പിലും]] ഏറ്റവും കൂടുതൽ റൺസ് നേടിയത് സച്ചിനാണ്.
 
ഏകദിനത്തിൽ ഒരു വർഷം 1000 റൺസ് എന്ന നാഴികക്കല്ല് സച്ചിൻ 7 തവണ മറികടന്നു. ഒരു കലണ്ടർ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡും സച്ചിനാണ്. 1894 റൺസ്.
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്