"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 220:
.
 
2007ൽ [[വെസ്റ്റ് ഇൻഡീസ്|വെസ്റ്റ് ഇൻഡീസിൽ]] നടന്ന [[2007 ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പിൽ]] [[രാഹുൽ ദ്രാവിഡ്]] നയിച്ച [[ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യൻ ടീമും]] സച്ചിനും വളരെ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രെഗ് ചാപ്പൽ ബാറ്റിങ്ങ് ക്രമത്തിൽ താഴോട്ടാക്കിയ സച്ചിന്റെ സ്കോറുകൾ 7 ([[ബംഗ്ലാദേശ് ക്രിക്കറ്റ് ടീം|ബംഗ്ലാദേശിനെതിരെ]]), 57* ([[ബെർമുഡ ദേശീയ ക്രിക്കറ്റ് ടീം|ബെർമുഡക്കെതിരെ]]), 0 ([[ശ്രീലങ്കൻ ക്രിക്കറ്റ് ടീം|ശ്രീലങ്കക്കെതിരെ]]) എന്നിങ്ങനെയായിരുന്നു. അതിന്റെ ഫലമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും അപ്പോഴത്തെ ഇന്ത്യൻ കോച്ചായ ഗ്രെഗ് ചാപ്പലിന്റെ സഹോദരനുമായ [[ഇയാൻ ചാപ്പൽ]] സച്ചിൻ വിരമിക്കണമെന്ന് [[മുംബൈ|മുംബൈയിലെ]] ഒരു മദ്ധ്യാഹ്ന പത്രത്തിലെ തന്റെ പംക്തിയിൽ എഴുതി.<ref>{{cite web|url=http://news.bbc.co.uk/sport1/hi/cricket/6509767.stm |title=BBC SPORT &#124; Cricket &#124; Tendulkar faces calls to retire |publisher=BBC News |date=2007-03-30 |accessdate=2011-12-17}}</ref>
 
അതിനുശേഷം നടന്ന [[ബംഗ്ലാദേശ് ക്രിക്കറ്റ് ടീം|ബംഗ്ലാദേശ്]] പരമ്പരയിൽ സച്ചിൻ ടെസ്റ്റിൽ മാൻ ഓഫ് ദ സീരീസായി. ഏകദിന പരമ്പരയിൽ നിന്നും സച്ചിൻ ഒഴിവാക്കപ്പെട്ടു. [[ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരെ]] നടന്ന ഫ്യൂച്ചർ കപ്പിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സച്ചിൻ 90ന് മുകളിൽ റൺസ് നേടി. 66 റൺസ് ശരാശരിയോടെ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെടുത്ത സച്ചിനുതന്നെയായിരുന്നു മാൻ ഓഫ് ദ സീരീസ് പുരസ്കാരം.<ref>{{cite web|url=http://stats.cricinfo.com/rsavind/engine/records/batting/most_runs_career.html?id=3258;type=tournament |title=Cricket Records &#124; Future Cup, 2007 &#124; Records &#124; Most runs &#124; ESPN Cricinfo |publisher=Stats.cricinfo.com |date= |accessdate=2011-12-17}}</ref>
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്