"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153:
== അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യകാലം ==
[[പ്രമാണം:Master Blaster at work.jpg|right|300px|സച്ചിൻ ടെണ്ടുൽക്കർ]]
1989ൽ [[കറാച്ചി|കറാച്ചിയിൽ]] പാകിസ്താനെതിരെ സച്ചിൻ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. [[ക്രിഷ്ണമചാരികൃഷ്ണമചാരി ശ്രീകാന്ത്]] ആയിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. കന്നിമത്സരത്തിൽ 15 റൺ‍സ് എടുക്കാനേ സച്ചിന് കഴിഞ്ഞുള്ളു. അര‍ങ്ങേറ്റക്കാരനായ [[വഖാർ യൂനുസ്]] അദ്ദേഹത്തെ ബൗൾഡാക്കി. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫൈസൽബാദിൽ നടന്ന ടെസ്റ്റിൽ സച്ചിൻ തന്റെ കന്നി ഹാഫ് സെഞ്ച്വറി കുറിച്ചു. ഡിസംബർ 18ന് നടന്ന അദ്ദേഹത്തിന്റെ ഏകദിന മത്സര അരങ്ങേറ്റം നിരാശാജനകമായിരുന്നു. ഒരു റൺ പോലുമെടുക്കാൻ അദ്ദേഹത്തിനായില്ല. വഖാർ യൂനിസ് തന്നെയായിരുന്നു ഇവിടെയും സച്ചിന്റെ വിക്കറ്റെടുത്തത്.അതിനുശേഷം നടന്ന ന്യൂസിലന്റ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ സച്ചിൻ 88 റൺസ് നേടി. 1990-ൽ ഓൾഡ് [[ട്രഫോർഡ്|ട്രഫോർഡിൽ]] ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ സച്ചിൻ കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ചു. 1991-92-ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തോടെ അദ്ദേഹം ഒരു ലോകോത്തര ബാറ്റ്സ്മാൻ എന്ന നിലയിലേക്കുയർന്നു. സിഡ്നിയിൽ നടന്ന ടെസ്റ്റിൽ അദ്ദേഹം 148 റൺസ് നേടി. അന്ന് അരങ്ങേറ്റം കുറിച്ച [[ഷെയ്ൻ വോൺ|ഷെയ്ൻ വോണിനതിരേയുള്ള]], സച്ചിന്റെ ആദ്യ മത്സരവുമായിരുന്നു അത്. വേഗതയേറിയ പിച്ചായ [[പെർത്ത്|പെർത്തിൽ]] നടന്ന ടെസ്റ്റിലും സച്ചിൻ സെഞ്ചുറി നേടി<ref name="Tendertouch"/>. ടെസ്റ്റ് മത്സരങ്ങളിൽ സച്ചിൻ ഇതുവരെ 11 തവണ മാൻ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. 4 തവണ മാൻ ഓഫ് ദ സീരീസുമായി<ref>[http://stats.cricinfo.com/guru?sdb=player;playerid=1934;class=testplayer;filter=basic;team=0;opposition=0;notopposition=0;season=0;homeaway=0;continent=0;country=0;notcountry=0;groundid=0;startdefault=1989-11-15;start=1989-11-15;enddefault=2008-01-28;end=2008-01-28;tourneyid=0;finals=0;daynight=0;toss=0;scheduledovers=0;scheduleddays=0;innings=0;result=0;followon=0;seriesresult=0;captain=0;keeper=0;dnp=0;recent=;viewtype=aro_awards;runslow=;runshigh=;batposition=0;dismissal=0;bowposition=0;ballslow=;ballshigh=;bpof=0;overslow=;overshigh=;conclow=;conchigh=;wicketslow=;wicketshigh=;dismissalslow=;dismissalshigh=;caughtlow=;caughthigh=;caughttype=0;stumpedlow=;stumpedhigh=;csearch=;submit=1;.cgifields=viewtype സച്ചിന്റെ മാൻ ഓഫ് ദ സീരീസുകൾ]</ref>.( രണ്ട് തവണയും ഓസ്ട്രേലിയക്കെതിരെ നടന്ന [[ബോർഡർ-ഗവാസ്കർ ട്രോഫി|ബോർഡർ-ഗവാസ്കർ ട്രോഫിയിൽ]]. )
 
== ക്രിക്കറ്റിന്റെ കൊടുമുടിയിലേക്ക് ==
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്