"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
കാനാൻ ദേശത്തെത്തിയ എബ്രായഗോത്രങ്ങൾ ഏറെക്കാലം അവിടെ, പരസ്പരം പോരടിച്ചും ഇതരജനവിഭാഗങ്ങളുമായി ഏറ്റുമുട്ടിയും ഒരപ്രധാന വിഭാഗമായി കഴിഞ്ഞു. താരതമ്യേനയുള്ള അരാജകത്വത്തിന്റെ ആ നാളുകളിൽ ന്യായാധിപന്മാർ (Judges) എന്നറിയപ്പെട്ട ഗോത്രവീരന്മാരാണ് അവരെ നയിച്ചിരുന്നത്. ഓത്ത്നിയേൽ മുതൽ സാംസൺ വരെയുള്ള 12 ഗോത്രാധിപന്മാരുടെ കഥ പറയുന്ന [[തനക്ക്|എബ്രായബൈബിളിലെ]] [[ന്യായാധിപന്മാരുടെ പുസ്തകം|ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ]] പശ്ചാത്തലം ഈ കാലഘട്ടമാണ്. [[ദെബോറാ]] എന്ന വനിതയും ന്യായാധിപർക്കിടയിൽ എണ്ണപ്പെടുന്നു.<ref>[[ബൈബിൾ]], [[ന്യായാധിപന്മാരുടെ പുസ്തകം]], അദ്ധ്യായങ്ങൾ 4-5</ref> ന്യായാധിപശാസനത്തിനൊടുവിൽ ബി.സി. 11-ആം നൂറ്റാണ്ടിൽ എബ്രായഗോത്രങ്ങൾ [[യെരുശലേം]] കേന്ദ്രീകരിച്ച് ഒരു രാജശാസനമായി സംഘടിച്ചു. ബെഞ്ചമിൻ ഗോത്രക്കാരനായ [[ശൗൽ]] ആയിരുന്നു ആദ്യത്തെ രാജാവ്.<ref>[[ബൈബിൾ]], [[ശമുവേലിന്റെ പുസ്തകങ്ങൾ|ശമുവേലിന്റെ ഒന്നാം പുസ്തകം]] അദ്ധ്യായങ്ങൾ 9-10</ref>
 
ശൗലിനെ പിന്തുടർന്ന യഹൂദാഗോത്രജനായ [[ദാവീദ്|ദാവീദാണ്]] യഹൂദരുടെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ. [[ബൈബിൾ|ബൈബിളിന്റെ]] ഭാഗമായ [[സങ്കീർത്തനങ്ങൾ|സങ്കീർത്തനപ്പുസ്തകത്തിലെ]] പ്രാർത്ഥനാഗീതങ്ങളിൽ പലതും അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. ദാവീദിന്റെ മകനായിരുന്നു ജ്ഞാനിയും, ദാർശനികനും, പ്രേമഗായകനും ഒക്കെയായി വിശേഷിപ്പിക്കപ്പെടുന്ന സോളമൻ രാജാവ്. [[യെരുശലേം|യെരുശലേമിൽ]] [[യഹോവ|യഹോവയുടെ]] ആരാധനക്കായി ആദ്യത്തെ ആലയം നിർമ്മിച്ചത് സോളമനായിരുന്നു.
 
സോളമന്റെ പിൻഗാമികളുടെ കാലത്ത് എബ്രായജനത രണ്ടു രാജശാസനങ്ങളുടെ കീഴിൽ ഭിന്നിച്ചു. ഉത്തരരാജ്യമായ ഇസ്രായേലിന്റെ തലസ്ഥാനം സമരിയയും ദക്ഷിണദേശത്തെ യൂദയാ രാജ്യത്തിന്റെ തലസ്ഥാനം [[യെരുശലേം|യെരുശലേമും]] ആയിരുന്നു. [[ബൈബിൾ|ബൈബിളിലെ]] [[രാജാക്കന്മാരുടെ പുസ്തകങ്ങൾ]] തെക്കും വടക്കുമുള്ള ഈ വാഴ്ചകളുടെ സമാന്തരമായ കഥയാണ്. ഈ ആഖ്യാനം രാജാക്കന്മാരെ വിലയിരുത്തുന്നതിൽ പിന്തുടരുന്ന മാനദണ്ഡം യഹോവയോടു പുലർത്തിയ വിശ്വസ്തതയാണ്. അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നശിപ്പിക്കുന്നത് രാജധർമ്മമായി കരുതപ്പെട്ടതിനാൽ, മുഖ്യധാർമ്മികതയെ പിന്തുണക്കുകയും അന്യദേവാരാധനയെ നിരുത്സാഹപ്പെടുത്തുകയും ചെയ്ത രാജാക്കന്മാർ നല്ലവരും അല്ലാത്തവർ അധമന്മാരുമായി ഈ ചരിത്രവിവരണത്തിൽ പ്രത്യക്ഷപ്പെടുന്നു.
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്