"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
മഹാഭാരതത്തിലും ഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന ഒരു " ദുരന്ത കഥാപാത്രം " ആണ് '''രുക്മി''' . ഇദ്ദേഹം [[കൃഷ്ണൻ|കൃഷ്ണന്റെ]] അളിയനും , [[രുക്മിണി|രുക്മിണിയുടെ]] സഹോദരനും ആയിരുന്നു . സകലരാലും അപമാനിക്കപ്പെട്ടു , തിരസ്കൃതനായി ജീവിച്ച ഇദ്ദേഹത്തെ , അവസാനം കൃഷ്ണസോദരനായ [[ബലരാമൻ|ബലരാമൻ]] വധിക്കുന്നു . ഭഗവാൻ കൃഷ്ണനും , ഇദ്ദേഹത്തെ വളരെയധികം അപമാനിക്കുന്നുണ്ട് . കൃഷ്ണന്റെ സങ്കല്പ്പമനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം . കൃഷ്ണന്റെ ഭാര്യാസഹോദരൻ എന്ന പരിഗണന ഒരിടത്തും ഇദ്ദേഹത്തിനു ലഭിക്കുന്നില്ല .
 
രുക്മി കൌണ്ടിനപുരിയുടെ രാജാവായ ഭീഷ്മകന്റെ മൂത്ത പുത്രനാണ് .ഇദ്ദേഹത്തിന്റെ മാതാവ് ഭീഷ്മകന്റെ പത്നിയായ സുഭദ്രയായിരുന്നു [ ശ്രീകൃഷ്ണന്റെ സോദരിയായ സുഭദ്രയല്ല ഈ സുഭദ്ര ]. ഇദ്ദേഹത്തിന്റെ അനുജത്തിയായി രുക്മിണി ജനിച്ചു . രുക്മിണി സാക്ഷാൽ മഹാലക്ഷ്മി തന്നെയാണ് . അപ്പോൾ ലക്ഷ്മിയുടെ ജ്യേഷ്ട്ടനെന്ന പദവിയാണ്‌ രുക്മിക്ക് .
 
ജനനം മുതൽക്കു തന്നെ , ഇദ്ദേഹം വലിയ അഭിമാനിയും ,സത്യവാനും , കോപിഷ്ട്ടനും , പരാക്രമിയുമായിരുന്നു. ഇദ്ദേഹത്തിനു രുക്മിണിയോടു വളരെ വാത്സല്യമുണ്ടായിരുന്നു . എന്നാലും രുക്മിയുടെ അഭിമാനവും ക്രോധവും പ്രശസ്തമാണ്. ഭീഷ്മകന് സ്വന്തം മകന്റെ ധൈര്യത്തിലും , പരാക്രമത്തിലും , സത്യത്തിലും വലിയ മതിപ്പായിരുന്നു . ഇത്തരത്തിൽ രുക്മി നാടെങ്ങും പ്രശസ്തിയാര്ജിച്ചു.
വരി 15:
ഭാരതീയര്ക്ക് അജ്ഞാതമായ പലതരം രഹസ്യവിദ്യകളും രുക്മി അഭ്യസിച്ചു . അത്തരത്തിൽ , അർജുനനെക്കാളും മികച്ച യോധാവായി മാറി .
ആയുധാഭ്യാസത്തിന് ശേഷം , സന്തുഷ്ട്ടനായ ദ്രുമാവ്, രുക്മിക്ക് " വിജയാ " എന്ന ചാപവും , ഒരു ചട്ടയും ദാനം ചെയ്തു .ഈ വിജയാ ചാപം , അര്ജുനന്റെ ഗാണ്ടീവത്തേക്കാളും ശ്രേഷ്ട്ടമായിരുന്നു.
 
ഇതുകൂടാതെ മഹർഷിയായ ദുർവ്വാസാവും ഇദ്ദേഹത്തിന്റെ ഗുരുവായിരുന്നിട്ടുണ്ട് .
 
ഇത്രയുമായപ്പോൾ , രുക്മിയുടെ ഗര്വ്വും വര്ദ്ധിച്ചു .
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്