"തിരുവിതാംകൂർ-‍ഡച്ച് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
മാർത്താണ്ഡവർമ്മ, കൊല്ലവും കായംകുളവും കീഴടക്കിയശേഷം ഇളയിടത്തു സ്വരൂപം തിരുവിതാംകൂറിലേക്കു കൂട്ടിച്ചേർക്കാനുള്ള യാത്രയിലാണ് ഡച്ചു സൈന്യവുമായി ഏറ്റുമുട്ടേണ്ടി വരുന്നത്. കൊട്ടാരക്കരയുടേയും, ഡച്ചുകാരുടേയും ഒരു സംയുക്ത സൈന്യം, മാർത്താണ്ഡവർമ്മയെ നേരിട്ടു. ഈ യുദ്ധത്തിൽ മാർത്താണ്ഡ വർമ്മ വിജയിക്കുകയും, ഇളയിടത്തു സ്വരൂപം തിരുവിതാംകൂറിന്റെ ഭാഗമാവുകയും ചെയ്തു. കൽക്കുളം ഡച്ചു കാരുടെ കയ്യിൽ നിന്നും പിടിച്ചെടുക്കാൻ മാർത്താണ്ഡവർമ്മ തയ്യാറെടുക്കുകയും, കുളച്ചലിൽ വെച്ചു രാജാവും, ഡച്ചുകാരും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധം ആരംഭിക്കുകയും ചെയ്തു.
 
ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ബാക്കിയുള്ളവർ കോട്ടയിലേയ്ക്ക് പിൻവാങ്ങി. എന്നാൽ തിരുവിതാംകൂർ സൈന്യം കോട്ടയും തകർക്കാൻ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച ഡച്ചുകാർക്ക് താവളമായി കപ്പലുകളെ ആശ്രയിക്കേണ്ടതായി വന്നു. (1741 ഓഗസ്റ്റ് 10) ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധ സാമഗ്രികളും തിരുവിതാംകൂർ സൈന്യം കൈക്കലാക്കി. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ പിടിയിലായി.
 
==അവലംബം==
"https://ml.wikipedia.org/wiki/തിരുവിതാംകൂർ-‍ഡച്ച്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്