"തിരുവിതാംകൂർ-‍ഡച്ച് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
==കാരണങ്ങൾ==
[[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മ മഹാരാജാവ്]] തന്റെ സാമ്രാജ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി, സാമന്തരാജ്യങ്ങളേക്കൂടി യുദ്ധത്തിൽ കീഴടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കാൻ തുടങ്ങി.<ref name=encyclo11>{{cite book | title = Encyclopaedia of India, Pakistan and Bangladesh | url = https://books.google.com.sa/books?id=NXK445Q1nIwC&pg=PA549&dq=travancore+dutch+war&hl=en&sa=X&redir_esc=y#v=onepage&q=travancore%20dutch%20war&f=false | last = Om | first = Gupta | publisher = Isha books | year = 2006 | pages = 549 | isbn = 8182053927 }}</ref> 1731 ൽ മാർത്താണ്ഡ വർമ്മ കായംകുളവും, കൊല്ലവും പിടിച്ചടക്കിയതോടെ, അവിടെ വ്യാപാരബന്ധങ്ങളുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി രാജാവുമായി ശത്രുതയിലായി. കയറ്റുമതിക്കായി സൂക്ഷിച്ചിരുന്ന ഉൽപന്നങ്ങൾ നശിപ്പിക്കപ്പെട്ടു. 1733 ആയപ്പോഴേക്കും കമ്പനി അവിടെ നിന്നും കയറ്റുമതി ചെയ്തിരുന്ന [[കുരുമുളക്|കുരുമുളകിന്റെ]] അളവ്, ഏതാണ്ട് പകുതിയായി കുറഞ്ഞു. 1734 ൽ വില്ല്യം ഫെലിങ്, ഏബ്രഹാം വാൻഡെ വെലെ, റാബി, ബ്രൗവർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പനി സംഘം രാജാവുമായി ഒത്തു തീർപ്പിനു ശ്രമിച്ചുവെങ്കിലും, ചർച്ച ഫലം കണ്ടില്ല. അക്കാലത്ത് ഏറ്റവും കൂടുതൽ കുരുമുളകു ഉൽപ്പാദിപ്പിച്ചിരുന്ന നാട്ടുരാജ്യമായ ഇളയിടത്തു സ്വരൂപം രാജാവ് തിരുവിതാംകൂറിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ചതോടെ, ഡച്ചുകാർക്കു യുദ്ധമല്ലാതെ മറ്റു പോംവഴികളുണ്ടായിരുന്നില്ല. 1739 ൽ തിരുവിതാംകൂറും, ഡച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി യുദ്ധം ആരംഭിക്കുകയും, ഈ സംഘർഷം പിന്നീട് [[കുളച്ചൽ യുദ്ധം|കുളച്ചൽ യുദ്ധത്തിൽ]] കലാശിക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/തിരുവിതാംകൂർ-‍ഡച്ച്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്