"കനയ്യ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 84:
അതിനിടയിൽ [[JNU]] -വിലെ പ്രസംഗത്തിന്റെ വിഡിയോ കെട്ടിച്ചതാണെന്നും മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.<ref>http://indiatoday.intoday.in/story/panelists-debate-whether-kanhaiya-sedition-video-doctored-or-not/1/599933.html</ref><ref>http://indiatoday.intoday.in/programme/jnu-row-fake-video-of-kanhaiya-kumar-fuelling-fire/1/599979.html</ref> വധശിക്ഷയ്ക്ക് വിധിച്ച [[അഫ്സൽ ഗുരു]]വിനെ പാർപ്പിച്ചിരുന്ന അതേ മുറിയിൽത്തന്നെയാണ് കനയ്യയെയും [[തിഹാർ ജയിൽ|തിഹാർ ജയിലിൽ]] പാർപ്പിച്ചിരിക്കുന്നതെന്നും മാധ്യമങ്ങൾ വെളിപ്പെടുത്തി.<ref>http://newstodaynet.com/nation/kanhaiya-lodged-afzal-guru-cell</ref>
 
പട്യാല കോടതിയിൽ കൊണ്ടുവന്ന കനയ്യ കുമാറിനു നേരെ ആക്രമണം ഉണ്ടായി. അഭിഭാഷകരാണ് കൈയ്യേറ്റം നടത്തിയത്. ആക്രമിച്ച അഭിഭാഷകർ ചില [[ബിജെപി]] നേതാക്കളുമായി ബന്ധം പുലർത്തുന്നവരെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് ആക്രമണങ്ങൾ നേരത്തെ തയ്യാറാക്കിയതാണെന്ന ധാരണ ഉണ്ടാക്കുന്നുണ്ട്.<ref>http://www.reporterlive.com/2016/02/18/241228.html</ref> പട്യാല കോടതിയിൽ വച്ച് കനയ്യ കുമാറിനു നേരെ നടന്ന ആക്രമണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ പ്രകാരം ആയിരുന്നുവെന്ന് കരുതേണ്ടതുണ്ടെന്ന് [[The National Human Rights Commission|മനുഷ്യാവകാശ കമ്മീഷനും]] പറഞ്ഞു.<ref>http://www.ndtv.com/india-news/jnu-row-top-human-rights-panel-says-attack-on-kanhiya-kumar-was-planned-1279275</ref> കോടതിവളപ്പിൽ തന്നെ മർദിച്ച ആൾക്കൂട്ടത്തിനിടയിൽനിന്ന് പോലീസ് സംരക്ഷിക്കുകയായിരുന്നുവെന്നും പോലീസിനെതിരെ പരാതിയില്ലെന്നും . ഭരണഘടനയിലും നീതിന്യായവ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ടെനും രാജ്യദ്രോഹിയാണെന്ന് തെളിവുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും മാധ്യമവിചാരണയ്ക്ക് വിധേയനാക്കരുതെന്നും കനയ്യകുമാർ കോടതിമുമ്പാകെ എഴുതിത്തയ്യാറാക്കിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ കനയ്യയെ തിഹാർ ജയിലിൽ സന്ദർശിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ കനയ്യ കുമാറിന്റേതായി പുറത്തുവന്ന പ്രസ്താവന പോലീസ് എഴുതിച്ചതാണെന്ന് പറയുന്നു.<ref>http://www.mathrubhumi.com/print-edition/india/jnu-student-malayalam-news-1.876044</ref> ആരോപണങ്ങൾ യഥാർത്ഥമാണോ എന്ന് നോക്കാതെ കനയ്യ കുമാറിനെതിരെ എടുത്ത നടപടി തീർത്തും നിരുത്തരവാദിത്തപരമാണെന്നും [[JNU]] -വിൽ സംഭവിക്കുന്നത് ഒരു ദുരന്തവും ഹാസ്യവുമാണെന്ന് [[ ജ്ഞാനപീഠപുരസ്കാരം| ജ്ഞാനപീഠപുരസ്കാരജേതാവായ]] [[ഗിരീഷ് കർണാഡ്]] പറഞ്ഞു.<ref>http://indiatoday.intoday.in/story/playwright-girish-karnad-supports-kanhaiya-kumar-joins-jnu-protest/1/600573.html</ref>
 
==വിമർശനങ്ങൾ==
"https://ml.wikipedia.org/wiki/കനയ്യ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്