"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) DEFAULTSORT++
No edit summary
വരി 24:
| source =
}}
കേരളത്തിലെ [[ഇടതുപക്ഷം|ഇടതുപക്ഷ]] നേതാക്കളിലൊരാളും [[എൻ.സി.പി.]] ദേശീയ പ്രവർത്തകസമിതി അംഗവുമാണ് '''എ.കെ. ശശീന്ദ്രൻ'''. നിലവിൽ [[എലത്തൂർ നിയമസഭാമണ്ഡലം|എലത്തൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ. ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. 2016ൽ ഏലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ പിണറായി വിജയൻ (സിപിഎം) മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ഗതാഗത വകുപ്പാണ് കൈകാര്യം ചെയ്തത്.
==ജീവിതരേഖ==
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. [[കെ.എസ്.യു.|കെ.എസ്.യു-വിന്റെയും]] യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.<ref>http://www.niyamasabha.org/codes/members/saseendranak.pdf</ref>1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.<ref>http://ldfkeralam.org/content/എ-കെ-ശശീന്ദ്രൻ</ref>
"https://ml.wikipedia.org/wiki/എ.കെ._ശശീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്