"എറണാകുളം ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==ക്ഷേത്രം==
പരശുരാമഭൂമിയിലെ 108 ശിവക്ഷേത്രങ്ങളിലൊന്നായ എറണകുളം ശിവക്ഷേത്രം എറണാകുളം നഗരമദ്ധ്യത്തിൽ ദർബാർ ഹാൾ മൈതാനത്തിന് സമീപം സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തിയായ ശിവൻ പാർവ്വതീസമേതനായി പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. പ്രധാനവിഗ്രഹം സ്വയംഭൂവാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആദ്യം ഇവിടത്തെ ശിവൻ കിഴക്കോട്ട് ദർശനമായിരുന്നത്രേ. എന്നാൽ ഉഗ്രമൂർത്തിയായ ശിവന്റെ കോപം കാരണം കിഴക്കുഭാഗത്തുള്ള നിരവധി സ്ഥലങ്ങൾ അഗ്നിക്കിരയാകുകയും തുടർന്ന് വില്വമംഗലം സ്വാമിയാരുടെ അഭ്യർത്ഥനപ്രകാരം ശിവൻ സ്വയം പടിഞ്ഞാട്ട് ദർശനമാകുകയും ചെയ്തു. ക്ഷേത്രത്തിന് കിഴക്കുള്ള 'കരിത്തറ' എന്ന സ്ഥലത്തിന് ആ പേരുവരാൻ തന്നെ കാരണം ശിവന്റെ കോപാഗ്നിയാണത്രേ. കിഴക്കേനടയിൽ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. ആ നട തുറക്കാറില്ല. ഇതും വില്വമംഗലം സ്വാമിയാരുടെ അഭ്യർത്ഥനപ്രകാരമാണുണ്ടായതത്രേ. ഇന്ന് അവിടെ പാർവ്വതിയുടെ ചെറിയൊരു കണ്ണാടിവിഗ്രഹമുണ്ട്. അവിടെ ദിവസവും വിളക്കുവപ്പുമുണ്ട്. ക്ഷേത്രത്തിന് പടിഞ്ഞാറും കിഴക്കുമായി രണ്ട് ഗോപുരങ്ങളുണ്ട്. ക്ഷേത്രേശന്റെ ദർശനം പടിഞ്ഞാട്ടായതിനാൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് പ്രധാനം. രണ്ടുനിലകളുള്ള പടിഞ്ഞാറേ ഗോപുരത്തിന് ഇരുവശവും ത്രികോണാകൃതിയിൽ ചെരിഞ്ഞുനിൽക്കുന്ന മേൽക്കൂരയും ഒരുവശത്തേയ്ക്ക് തെന്നിമാറിനിൽക്കുന്ന ജനാലകളുമുണ്ട്. കിഴക്കേഗോപുരം ഈയിടെയാണ് നവീകരിച്ചത്. രണ്ടുഭാഗത്തും ആനക്കൊട്ടിലുകളുണ്ട്. ദർശനവശമായ പടിഞ്ഞാറുഭാഗത്ത് വളരെ ഉയരം കൂടിയ ഒരു സ്വർണ്ണക്കൊടിമരമുണ്ട്. ശ്രീകോവിൽ വൃത്താകൃതിയിലാണ്. വടക്കുഭാഗത്ത് മറ്റൊരു ശിവപ്രതിഷ്ഠയുണ്ട്. കിരാതമൂർത്തിഭാവത്തിലുള്ള പ്രതിഷ്ഠയാണ്. പടിഞ്ഞാട്ടുതന്നെയാണ് ഇതിന്റെയും ദർശനം. അർജുനൻ പൂജിച്ചതാണ് ഈ ശിവലിംഗമെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഈ ശിവലിംഗമാണ് ആദ്യത്തെ പ്രതിഷ്ഠ. അർജുനന് പാശുപതാസ്ത്രം നൽകാൻ ശിവനെടുത്ത രൂപമാണ് കിരാതമൂർത്തി എന്ന് മഹാഭാരതം പറയുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി [[ഗണപതി]] പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്തായി [[അയ്യപ്പൻ]], [[നാഗങ്ങൾനാഗദൈവങ്ങൾ]] എന്നിവർ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
 
വടക്കുപടിഞ്ഞാറുഭാഗത്താണ് സുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ് ശൈലിയിലാണ് സുബ്രഹ്മണ്യക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്. ഒരു തമിഴ് ബ്രാഹ്മണനായിരുന്ന കൊച്ചി ദിവാൻ വെങ്കടസ്വാമിയുടെ കാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. കൊച്ചിയിലെ തമിഴ് ബ്രാഹ്മണസഭയുടെ വകയാണ് ഈ ദേവാലയം. തമിഴ് താന്ത്രികാചാരപ്രകാരമാണ്ആചാരപ്രകാരമാണ് നിത്യപൂജകൾ നടക്കുന്നത്. [[വള്ളി]], [[ദേവസേന]] എന്നീ രണ്ട് പത്നിമാരോടുകൂടിയ [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യസ്വാമിയാണ്]] പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. [[വിഷ്ണു]], ഗണപതി, [[ദക്ഷിണാമൂർത്തി ശിവൻ|ദക്ഷിണാമൂർത്തി]], [[ദുർഗ്ഗ]] എന്നിവരാണ് ഉപപ്രതിഷ്ഠകൾ.
 
വടക്കുകിഴക്കുഭാഗത്താണ് ഹനുമാൻക്ഷേത്രം സ്ഥിതിചെയ്യുന്നത്. കന്നഡിഗ ഉഡുപ്പി ശൈലിയിലാണ് ഹനുമാൻക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്. ഒരു കന്നഡ ബ്രാഹ്മണനായിരുന്ന മറ്റൊരു കൊച്ചി ദിവാൻ വെങ്കടറാവുവിന്റെ കാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. ദ്വൈതസിദ്ധാന്തത്തിന്റെ സ്ഥാപകനായിരുന്ന [[മധ്വാചാര്യർ]] നിർദ്ദേശിച്ച ക്രമത്തിലാണ് നിത്യപൂജകൾ നടക്കുന്നത്. മാധ്വസമ്പ്രദായപ്രകാരം പൂജകൾ നടക്കുന്ന ദേവാലയങ്ങളിൽ [[ശ്രീകൃഷ്ണൻ]] പ്രധാനപ്രതിഷ്ഠയല്ലാത്ത അപൂർവം ദേവാലയങ്ങളിലൊന്നാണിത്. പ്രധാനപ്രതിഷ്ഠകൾ ശ്രീരാമനും ഹനുമാനുമാണ്. പടിഞ്ഞാട്ട് ദർശനം. നാഗങ്ങൾ, ഗണപതി, [[ശ്രീ രാഘവേന്ദ്രസ്വാമികൾ]] എന്നിവരാണ് ഉപദേവതകൾ.
"https://ml.wikipedia.org/wiki/എറണാകുളം_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്