"ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
കേരള ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന അവതാരകനും പഴയകാല അദ്ധ്യാപകനുമാണ് '''ശ്രീകണ്ഠൻ നായർ''' ഇംഗ്ലീഷ്: R. SriKantan Nair. കേരളവർമ്മ കോളേജിൽ അദ്ധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായർ ദൂരദർശനിലെ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് മാധ്യമ രംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ നമ്മൾ തമ്മിൽ എന്ന സമ്പർക്ക പരമ്പര അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് കുതിച്ചു. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള അവതാരകനാണ്. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വതസിദ്ധമായ ആക്ഷേപഹാസ്യപരമായ ചോദ്യങ്ങളിലൂടെ നമ്മൾ തമ്മിൽ എന്ന പരിപാടി ജനപ്രിയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. <ref>http://www.thehindu.com/todays-paper/tp-features/tp-metroplus/reality-talk-to-woo-viewers/article787530.ece</ref>ഏഷ്യാനെറ്റിൽ നിന്നും വിട്ട അദ്ദേഹം മനോരമയുടെ മാധ്യമ ചാനലായ മഴവിൽ മനോരമയുടെ ഉപദേഷ്ടാവായി. സമദൂരം എന്ന അഭിമുഖപരിപാടി അവതരിപ്പിച്ചു. എമ്മി അവാർഡ് ഇന്റർനാഷണലിൽ വിധികർത്താവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വന്തന്ത്ര പത്രപ്രവർത്തകനായും റേഡിയോ പ്രക്ഷേപകനുമാണ്. മനോരമ വിട്ട് സൂര്യടി.വി.യിൽ ചേക്കേറിയ അദ്ദേഹം ശ്രീകണ്ഠൻ നായർ ഷോ എന്ന ടോക് ഷോ അവതരിപ്പിക്കുന്നു.
==ജീവിതരേഖ==
ശ്രീകണ്ഠൻ നായർ 1959 ഇൽ കൊല്ലം ജില്ലയിൽ രാമൻ പിള്ള, ജാനകി അമ്മ എന്നിവരുടെ മകനായി ജനിച്ചു. വീടിനടുത്തുള്ള വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ശ്രീകണ്ഠൻ കേരള സർവകലാശാലയിൽ നിന്നും എം.എ. ബിരുദാനന്ദ ബിരുദവും എം. ഫിലും കരസ്ഥമാക്കി. 1983-ൽ കേരള വർമ്മ കലാലയത്തിൽ സീനിയർ ലക്ചററായി ചേർന്നു. അക്കാലത്ത് ദൂരദർശനിൽ ഒരു നിമിഷം എന്ന അഭിമുഖം പരിപാടി അവതരിപ്പിക്കാനായുള്ള ജോലി കരസ്ഥമാക്കി. <ref>http://www.sreekandannair.com/about-me.html</ref> പിന്നീട് ആൽ ഇന്ത്യാ റേഡിയോയിൽ ചേർന്ന് അദ്ദേഹം കണ്ടതും കേട്ടതും എന്ന പരിപാടി അവതരിപ്പിച്ചു. അതിന്റെ 1500 ഓളം തിരക്കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. <ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/talk-the-talk/article1436484.ece</ref>
 
==മാധ്യമരംഗത്ത്==
ദൂരദർശനിൽ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചാണ് മാധ്യമരംഗത്തേക്ക് രംഗപ്രവേശനം ചെയ്തത്
"https://ml.wikipedia.org/wiki/ശ്രീകണ്ഠൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്