"എ.എൻ. ഷംസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|A.N. Shamseer}}
കേരളത്തിലെ വിദ്യാർത്ഥി യുവജന സംഘടനാ നേതാവാണ് പതിനാലാം കേരള നിയസഭയിൽ തലശ്ശേരിയെ പ്രതിനിധീകരിക്കുന്ന '''എ.എൻ. ഷംസീർ''' (ജനനം :). ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സി.പി.ഐ.എം കണ്ണൂർ ജില്ലാകമ്മിറ്റി അംഗവുമാണ്. വിദ്യാർഥിസംഘടനാപ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ എ എൻ ഷംസീർ കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പതിനാറാം ലോകസഭയിലേക്ക് വടകരയിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
==ജീവിതരേഖ==
സീമാൻ കോമത്ത് ഉസ്മാന്റെയും എ എൻ സറീനയുടെയും മകനാണ്. ബ്രണ്ണൻ കോളേജിൽനിന്ന് ഫിലോസഫിയിൽ ബിരുദവും കണ്ണൂർ സർവകലാശാലാ പാലയാട് ക്യാമ്പസിൽനിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽ.എൽ.ബി.യും എൽ.എൽ.എമ്മുംപൂർത്തിയാക്കിയത്. മലബാർ ക്യാൻസർ സെന്ററിലെത്തുന്ന അർബുദരോഗികളുടെ സഹായത്തിനായി സ്ഥാപിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിങ് ചെയർമാനാണ്. തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റും തലശേരി കേന്ദ്രമായ അഡ്വ. ഒ വി അബ്ദുള്ള ട്രസ്റ്റ് സ്ഥാപകസെക്രട്ടറിയുമാണ്.<ref>http://www.deshabhimani.com/newscontent.php?id=430319</ref>
"https://ml.wikipedia.org/wiki/എ.എൻ._ഷംസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്