"മൗര്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 52:
 
== പൂർവ്വ പശ്ചാത്തലം ==
മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ [[മഹാജനപദങ്ങൾ]] എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നഗര ഭരണസം‌വിധാനമായിരുന്നു. ഇത് [[റോമാ റിപ്പബ്ലിക്|റോമാ റിപ്പബ്ലിക്കിന്‌]] സമാനമായ തരം ഗണതന്ത്ര വ്യവസ്ഥയായിരുന്നു. നേതാവിനെ ജനപ്രതിനിധികൾ തിരഞ്ഞെടുക്കുകയും അവർക്ക് ഇടയന്റെ പ്രതീകമായ [[ചെങ്കോൽ]], അധികാരം എന്നിവ കല്പിച്ചു നൽകുകയുമായിരുന്നു. ഇതിനെ രാജാവില്ലാത്തത് എന്നർത്ഥത്തിലുള്ള [[വൈരാജ്യം]] എന്നു വിളിച്ചിരുന്നു. ഇത് പിന്നീട് വികസിച്ച് ജനപദ രാഷ്ട്രീയം ഉരുത്തിരിഞ്ഞു. എന്നാൽ മറ്റു ചിലയിടങ്ങളിൽ രാജഭരണം നിലനിന്നിരുന്നു. ഇക്കാലത്ത് ഇന്ത്യ ഇന്നത്തെ പാകിസ്താൻ, അഫ്ഗാനിസ്ഥാന്റെ ചിലഭാഗങ്ങൾ, ബർമ്മ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടുന്ന ഭാഗമായിരുന്നു. അതിനാൽ പേർഷ്യയിൽ നിന്നും മറ്റുമുള്ള വ്യാപാരങ്ങളും സ്വാധീനവും കാര്യമായുണ്ടായിരുന്നു. ക്രി.മു. 530 നോടടുത്ത് [[സൈറസ്]] എന്ന [[അഖാമാനിയൻ]] ചക്രവർത്തി [[ഹിന്ദുക്കുഷ്]] കടന്നുവന്ന് [[കാംബോജം]], [[ഗാന്ധാരം]] (ഇന്നത്തെ [[കാണ്ഡഹാർ]]), എന്നിവിടങ്ങളിൽ നിന്ന്‌ [[കപ്പം]] വാങ്ങിപ്പോയിരുന്നതായി രേഖകൾ ഉണ്ട്. മറ്റൊരു [[പേർഷ്യ]]ൻ ചക്രവർത്തിയായ [[ദാരിയുസ്|ദാരിയുസിന്റെ]] കാലത്തുണ്ടായിരുന്നതു പോലുള്ള ശിലാലിഖിതങ്ങൾ ആണ് അശോകന്റെ കാലത്തു കാണപ്പെട്ടിട്ടുള്ളത്.
 
സിന്ധൂനദീതട പ്രദേശങ്ങൾ ഇങ്ങനെ പേർഷ്യൻ സ്വാധീനം മൂലം സമ്പന്നമായിക്കൊണ്ടിരിക്കുമ്പോൾ അതിലെ വിവിധ ഗണരാഷ്ട്രങ്ങൾ തമ്മിലുണ്ടായ സ്പർദ്ധ വർദ്ധിച്ചു വന്നു. അധികാരത്തിനും ഐശ്വര്യത്തിനും വേണ്ടി പരസ്പരം കലഹിച്ച ഭൂവിഭാഗങ്ങളിൽ [[മഗധം]], [[കോസലം]], [[അവന്തി]], [[വത്സം]], [[കാശി]] തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു പ്രധാനം. കോസലത്തേയും [[കാശി]]യേയും മഗധ കീഴ്പ്പെടുത്തി. വത്സത്തെ [[അവന്തി]] യും വിഴുങ്ങി. പർവ്വത പ്രദേശങ്ങളിലൂടെ പേർഷ്യയിലേക്കും മധ്യേഷയയിലേയ്ക്കും നടന്നിരുന്ന വ്യാപരത്തിന്റെ ചുങ്കം പിരിക്കാനുള്ള അവകാശത്തിനും മറ്റുമായി പിന്നീട് മഗധവും അവന്തിയും പോരാട്ടങ്ങൾ ആരംഭിച്ചു. ഇതിൽ അവസാനം മഗധം വിജയിച്ചു. [[ജൈനം|ജൈന]], [[ബുദ്ധമതം|ബുദ്ധ മതങ്ങളും]] [[ഭാരതീയ ദർശനങ്ങൾ|ഭൗതിക വാദങ്ങളുമെല്ലാമായി]] ബൌദ്ധികമായി പുരോഗമനമുണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ [[അന്തഃച്ഛിദ്രങ്ങളും]] കിടമത്സരങ്ങളും നിലനിന്ന അക്കാലത്തെ മഗധത്തെ ആത്യന്തികമായി വിജയികളാക്കിയത് [[ബിംബിസാരൻ|ബിംബിസാരനും]] മകൻ [[അജാതശത്രു|അജാതശത്രുവുമായിരുന്നു]]. എന്നാൽ അവർക്ക് പിന്നീട് വന്ന തലമുറകൾ ഒന്നും അത്രകണ്ട് ശോഭിക്കാതെ ക്ഷത്രിയരല്ലാത്ത പല കുലങ്ങളും മഗധ ഭരിച്ചു. അക്കാലത്താണ് [[അല‍ക്സാണ്ടർ ചക്രവർത്തി]] ഇന്ത്യയിൽ നോട്ടമിടുന്നത്. ഏതാണ്ട് ഇതേ സമയത്താണ് ചന്ദ്രഗുപതന്റേയും വരവ്. ചന്ദ്രഗുപ്തൻ മഗധയിലെ അവസാനത്തെ നന്ദ രാജാവിനെ തോല്പിച്ച് മഗധ കൈയടക്കി. <ref>എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997. </ref>
"https://ml.wikipedia.org/wiki/മൗര്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്