"കമല സുറയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യൻ ഇംഗ്ലീഷ്, മലയാളം സാഹിത്യകാരി
New page: മാധവിക്കുട്ടി (കമലാദാസ്) 1934 മാര്‍ച്ച് 31ന് ജനിച്ചു. അമ്മ കവയത്രിയായിരുന...
(വ്യത്യാസം ഇല്ല)

07:27, 28 നവംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

മാധവിക്കുട്ടി (കമലാദാസ്) 1934 മാര്‍ച്ച് 31ന് ജനിച്ചു. അമ്മ കവയത്രിയായിരുന്ന ബാലാമണിയമ്മ, അച്ചന്‍ മുന്‍ മാതൃഭൂമീ പത്രാധിപരായിരുന്ന വി എം നായര്‍. മലയാളത്തിലും ഇഗ്ലീഷിലും എഴുതുന്നു, കവിത, ചെറുകഥ, ജീവചരിത്രം എന്നിവയാണ് പ്രധാനമേഖല. ഇഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയാണ്. പക്ഷേ കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ‍ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയാര്‍ജിച്ചത്. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ‍ 1999ല്‍ ഇസ്ലാം മതം സ്വീകരിച്ച് കമലാ സുറയ്യ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി.

"https://ml.wikipedia.org/w/index.php?title=കമല_സുറയ്യ&oldid=23595" എന്ന താളിൽനിന്ന് ശേഖരിച്ചത്