"പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
പുറംനാടുകളുമായി പൊന്നാനിക്ക് പുരാതന കാലം മുതലേ ഉണ്ടായിരുന്ന കച്ചവടബന്ധം ഒരു സാംസ്കാരിക വിനിമയത്തിനു കളമൊരുക്കി. പേർഷ്യൻ - അറേബ്യൻ കലാരൂപങ്ങളും ഉത്തരേന്ത്യൻ സംസ്കാരവും പൊന്നാനിയിലെത്തിയത് ആ വഴിയാണ്. ഭാഷയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. അറബ്-മലയാളം എന്ന സങ്കര ഭാഷ രൂപപ്പെട്ടത് ഇങ്ങനെയാണ്. ധാരാളം കവിതകൾ ഈ സങ്കര ഭാഷയുപയോഗിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി ഇവിടെയെത്തിയ [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനിയിലെ]] [[ഖവ്വാലി]]യും [[ഗസൽ|ഗസലും]] ഇപ്പോഴും ഉർവ്വരമായി തന്നെ പൊന്നാനിയിൽ ‍നിലനിൽക്കുന്നു. ഇ.കെ അബൂബക്കർ, മായിൻ,ഖലീൽ ഭായ് ( ഖലീലുറഹ്മാൻ )എന്നിവർ പൊന്നാനിയിലെ പ്രമുഖ ഖവാലി ഗായകരാണ്. പൊന്നാനിയുടെ ഗസൽ ഗായകനിരയിൽ ഏറെ ശ്രദ്ധേയനായ ബക്കർ മാറഞ്ചേരിക്കൊപ്പം വെളിയങ്കോട്ടുകാരിയായ ശാരിക ഗിരീഷ്,പുതുപൊന്നാനി എം.ഐ.ട്രെയ്നിംഗ് കോളേജ് അധ്യാപികയും കൊല്ലൻപടിയിൽ താമസക്കാരിയുമായ ഇശ്റത്ത് സബാഹ് എന്നിവരുടെ സാന്നിദ്ധ്യം ഇവിടത്തെ ഗസൽ പാരമ്പര്യത്തിന് ഏറെ തിളക്കമേകുന്നുണ്ട്. ഇരുവരും സംസ്ഥാന സ്കൂള് കലോത്സവങ്ങളിൽ ഉർദു പദ്യോച്ചാരണ മത്സര ജേതാക്കളാണ്.
 
[[ഹിന്ദു]] [[മുസ്ലിം]] മത വിഭാഗങ്ങൾക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ [[പൊന്നാനി വലിയ ജുമുഅത്ത് പള്ളി|വലിയ ജുമാഅത്ത് പള്ളി]] വാസ്തുശില്പമാതൃക കൊണ്ടും [[അഹ്മദുൽ മഖ്ദൂം|മതപഠനകേന്ദ്രം]] എന്ന നിലയിലും ശ്രദ്ധേയമാണ്. ക്രിസ്തുവർഷം 1510- നാണ് ജുമാമസ്ജിദ് നിർമ്മിക്കപ്പെട്ടതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ [[വില്ല്യം ലോഗൻ]] [[മലബാർ മാനുവൽ|മലബാർ മാനുവലിൽ]] രേഖപ്പെടുത്തിയിട്ടുണ്ട്. [[തൃക്കാവ് ക്ഷേത്രം|തൃക്കാവിലെ ക്ഷേത്രവും]],കണ്ടകുറമ്പകാവ്‌, ഓം ത്രിക്കാവ് തുടങ്ങഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളും പ്രശസ്തമാണ്. തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രവും അവയിൽ പെടുന്നു. നൂറിൽപരം ക്രിസ്തിയ കുടുംബങ്ങളുണ്ട് ഇവിടെ. സെൻറ്. അന്തോനീസ് ചര്ച്ച് 1931 ൽ സ്ഥാപിതമായി. മാർത്തോമ വിഭാഗത്തിനും ചര്ച്ച് ഉണ്ട്.
 
പ്രാചീന നാടൻ കലാരൂപങ്ങളായ [[കാളവേല]], [[തെയ്യം]], [[തിറ]], [[മൗത്തളപ്പാട്ട്]], [[കോൽക്കളി]], [[ഒപ്പന]], [[ദഫ്മുട്ട്]], [[പുള്ളുവൻപാട്ട്]], [[പാണൻപാട്ട്]] എന്നിവ പൊന്നാനിയിൽ ഇപ്പോഴും സജീവമാണ്.
106

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2359324" എന്ന താളിൽനിന്ന് ശേഖരിച്ചത്