"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
വരി 42:
കാല്പനികതയുമായുള്ള പരിചയം മനുഷ്യവികാരങ്ങൾക്കും ഭാവനയ്ക്കും കൂടുതൽ പ്രാധാന്യം കല്പിക്കാൻ ഷ്ലയർമാഖറെ പ്രേരിപ്പിച്ചു. [[ബാറൂക്ക് സ്പിനോസ|സ്പിനോസയുടേയും]] [[പ്ലേറ്റോ|പ്ലേറ്റോയുടേയും]] രചനകൾ പഠിച്ച അദ്ദേഹത്തെ ആ ചിന്തകന്മാർ കാര്യമായി സ്വാധീനിച്ചു. പല മൗലികകാര്യങ്ങളിലും [[ഇമ്മാനുവേൽ കാന്റ്|കാന്റിനോട്]] വിയോജിച്ചെങ്കിലും കാന്റും ഷ്ലയർമാഖറെ സ്വാധീനിച്ചു. ജക്കോബി, ഫിച്ചെ, ഷെല്ലിങ്ങ് എന്നിവരും അദ്ദേഹത്തെ ആകർഷിച്ചു. ഇക്കാലത്ത് ഷ്ലയർമാഖറുടെ ചിന്തയ്ക്ക് സംഭവിച്ച ത്വരിതവികസനത്തിന്റെ ഫലമാണ് '''മതത്തിന്റെ പരിഷ്കൃതശത്രുക്കളോടുള്ള പ്രഭാഷണങ്ങൾ''' (On Religion: Speeches to Its Cultured Despisers) '''ആത്മഗതങ്ങൾ'''(Monologen) എന്നീ ഗ്രന്ഥങ്ങൾ. ഇവയിൽ ആദ്യത്തെ ഗ്രന്ഥത്തിൽ, മനുഷ്യപ്രകൃതിയെന്ന ദൈവികരഹസ്യത്തിന്റെ ഒഴിവാക്കാനാകാത്ത അംശങ്ങളിലൊന്നായി അദ്ദേഹം മതത്തെ ചിത്രീകരിച്ചു. ആ കൃതിയിൽ അദ്ദേഹം മതത്തിന്റെ നിലവിലുള്ള വികൃതരൂപങ്ങളെ വേർതിരിച്ചുകാട്ടുകയും യഥാർത്ഥധാർമ്മികതയുടെ കാലാതിശയിയായ സ്വഭാവങ്ങൾ വിശദീകരിക്കുകയും ചെയ്തു. പിൽക്കാലത്തെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രവ്യവസ്ഥയുടെ സ്വഭാവം ഈ കൃതിയിൽ തെളിഞ്ഞു. കാല്പനികർ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ, യഥാർത്ഥ ധാർമ്മികതയോട്, അവർ സ്വയം കരുതുന്നതിനേക്കാൾ അടുപ്പമുള്ളവരാണെന്ന് ഈ കൃതിയിൽ അദ്ദേഹം വാദിച്ചു. "അത്മഗതങ്ങൾ" സന്മാർഗശാസ്ത്രത്തിലെ ഷ്ലയർമാഖറുടെ പ്രകടനപത്രികയായിരുന്നു. അതിൽ അദ്ദേഹം, വ്യക്തിസ്വാതന്ത്ര്യത്തേയും, മനസ്സും ഐന്ദ്രികലോകവും തമ്മിലുള്ള ബന്ധത്തേയും കുറിച്ചുള്ള സ്വന്തം ആശയങ്ങൾ അവതരിപ്പിക്കുകയും, തന്റെ സങ്കല്പത്തിലെ ആദർശവ്യക്തിയേയും ആദർശസമൂഹത്തേയും വരച്ചുകാട്ടുകയും ചെയ്തു.
 
==പാസ്റ്റർ, മറ്റൊരു കൃതി‍കൃതി==
 
[[ബെർലിൻ|ബെർലിനിൽ]] ഷ്ലയർമാഖർ വിവാഹിതകളായ ഹെൻറിയെറ്റെ വോൺ വില്ലിച്ച്, എലിയോനോർ ഗ്രുനൗ എന്നീ സ്ത്രീകളുമായി സൗഹൃദത്തിലായി. ഇതിൽ എലിയോനോറുമായുള്ള ബന്ധം ലോകാപവാദത്തിലും അസന്തുഷ്ടിക്കു കാരണമായപ്പോൾ അദ്ദേഹം ബെർലിൻ വിട്ടുപോയി. <ref>ഫ്രീഡ്രിക് ദാനിയേൽ ഏണസ്റ്റ് ഷ്ലയർമാഖർ, സ്റ്റാൻഫോർഡ് തത്ത്വചിന്താവിജ്ഞാനകോശം [http://plato.stanford.edu/entries/schleiermacher/]</ref> 1802 മുതൽ 1804 വരെ ഷ്ലയർമാഖർ പോമറേനിയ പ്രവിശ്യയിലെ സ്റ്റോൾപ്പ് നഗരത്തിൽ പാസ്റ്ററായി പ്രവർത്തിച്ചു. നേരത്തേ ഷ്ലീഗലുമായി സഹകരിച്ച് [[പ്ലേറ്റോ|പ്ലേറ്റോയുടെ]] രചനകളുടെ പരിഭാഷ തുടങ്ങിയിരുന്ന അദ്ദേഹം, ആ സം‌രംഭത്തിൽ നിന്ന് ഷ്ലീഗലിനെ പൂർണ്ണമായും മുക്തനാക്കി. (ആ പരിഭാഷയുടെ ആദ്യത്തെ അഞ്ചു വാല്യങ്ങൾ 1804-10 കാലത്തും ആറാം വാല്യം 1828-ലുമാണ് വെളിച്ചം കണ്ടത്.) 1803-ൽ ഷ്ലയർമാഖർ '''സന്മാർഗ്ഗസിദ്ധന്തങ്ങളുടെ വിമർശനത്തിന്റെ രൂപരേഖ''' (Outlines of a Critique of the Doctrines of Morality to date) എന്ന കൃതി പ്രസിദ്ധീകരിച്ചു. [[ഇമ്മാനുവേൽ കാന്റ്|കാന്റിന്റേയും]] ഫിച്ചേയുടേതുമടക്കം അന്നേവരെയുള്ള എല്ലാ സന്മാർഗ്ഗസിദ്ധന്തങ്ങളുടേയും വിമർശനമായിരുന്നു അത്. [[പ്ലേറ്റോ|പ്ലേറ്റോയുടേയും]] [[ബാറൂക്ക് സ്പിനോസ|സ്പിനോസയുടേയും]] സന്മാർഗ്ഗവ്യവസ്ഥകളെയാണ് അതിൽ അദ്ദേഹം ഭാഗികമായെങ്കിലും പിന്തുണച്ചത്. ഒരു സന്മാർഗ്ഗവ്യവസ്ഥയെ വിലയിരുത്തേണ്ടത് ജീവിതത്തിന്റെ നിയമങ്ങളേയും ലക്ഷ്യങ്ങളേയും കുറിച്ചുള്ള അതിന്റെ നിലപാടിന്റെ പൂർണ്ണതയും, ഒരു മൗലികസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിന്റെ സന്തുലിതമായ അവതരണവും കണക്കിലെടുത്തും വേണമെന്ന് ആ കൃതിയിൽ അദ്ദേഹം വാദിച്ചു. ഖണ്ഡനപരമായ വിമർശനം മാത്രം അടങ്ങിയതെങ്കിലും, ധാർമ്മികവ്യവസ്ഥകളുടെ ലക്ഷ്യത്തിന് ഊന്നൽ കൊടുത്ത ആ രചന, സന്മാർഗ്ഗശാസ്ത്രത്തിൽ ഷ്ലയർമാഖറുടെ പിൽക്കാലത്തെ പക്വമായ നിലപാടുകളുടെ മുന്നോടിയായിരുന്നു. എന്നാൽ ദുർഗ്രഹതയും ഖണ്ഡനമാത്രമായ സമീപനവും മൂലം ആ കൃതി ഉടനെ വിജയം കണ്ടില്ല.
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്