"ഭൗതിക പ്രപഞ്ചശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
{{ഫലകം:പ്രകൃതി സമയരേഖ}}
==പ്രപഞ്ചത്തിന്റെ ഊർജ്ജം==
മഹാവിസ്ഫോടനപ്രക്രിയയിൽ ഭാരം കുറഞ്ഞ മൂലകങ്ങൾ ആയ [[ഹൈഡ്രജൻ]], [[ഹീലിയം]] എന്നിവ പ്രാഥമികമായി ഉണ്ടാക്കപ്പെടുന്നു. ചെറിയ [[ആറ്റോമികന്യൂക്ലിയസ്|ആറ്റോമികന്യൂക്ലിയസുകൾ]] പരസ്പരം കൂടിച്ചേർന്ന് കൂടുതൽ ഭാരമുള്ള [[ഇരുമ്പ്|ഇരുമ്പും]] [[നിക്കൽ|നിക്കലും]] പോലുള്ള മൂലകങ്ങൾ ഉണ്ടാകുന്നു. ഇവ മുൻപു പറഞ്ഞവയെക്കാൾ കൂടുതൽ സ്ഥിരതയുള്ളവയാണ് ([[ന്യൂക്ലിയർ ഫ്യൂഷൻ]] കാണുക). ഇത് പിന്നീട് ഊർജ്ജൗൽസർജ്ജനത്തിനിടയാക്കുന്നു. [[നക്ഷത്രം|നക്ഷത്രങ്ങൾക്കകത്തുള്ള]] ന്യൂക്ലിയർ കണങ്ങളുടെ ഇത്തരം പരസ്പരപ്രവർത്തനങ്ങൾപരസ്പരപ്രവർത്തനങ്ങളെ തുടർന്ന്, [[നോവ]] നക്ഷത്രങ്ങളിലെപ്പോലെ, പെട്ടെന്നുള്ള ഊർജ്ജ ബഹിർസ്ഫുരണത്തിനു കാരണമാക്കുന്നുകാരണമാകുന്നു. ഗാലക്സികളുടെ കേന്ദ്രഭാഗത്ത് പ്രത്യേകിച്ചും; തമോദ്വാരങ്ങളിലേയ്ക്ക് ദ്രവ്യത്തിന്റെ ഗുരുത്വാകർഷണതകർച്ചയുണ്ടാവുമ്പോൾ അതിഊർജ്ജപ്രക്രിയകൾക്ക് ശക്തികൂട്ടുന്നുവെന്ന് കരുതപ്പെടുന്നു ([[ക്വാസാർ]], [[സജീവ ഗാലക്സി]] ഇവ കാണുക).
 
പ്രപഞ്ചശാസ്ത്രജ്ഞർക്ക് പാരമ്പര്യമായി അറിയപ്പെടുന്ന ഊർജ്ജ രൂപങ്ങൾ ഉപയോഗിച്ചുകൊണ്ട് [[പ്രപഞ്ചത്തിന്റെ ത്വരണ വികാസം|പ്രപഞ്ചത്തിന്റെ ത്വരണ വികാസവുമായി]] ബന്ധപ്പെട്ട എല്ലാ പ്രാപഞ്ചികപ്രതിഭാസങ്ങളെയും വിശദീകരിക്കാൻ കഴിയില്ല. പകരം, പ്രപഞ്ചശാസ്ത്രജ്ഞർ എല്ലാ തലങ്ങളേയും കടന്നുപോകാൻ കെൽപ്പുള്ള [[തമോ ഊർജ്ജം]] എന്ന ഒരു പുതിയതരം ഊർജ്ജരൂപത്തെപ്പറ്റി നിർദ്ദേശിച്ചു. [[അനിശ്ചിതത്വ തത്ത്വം|അനിശ്ചിതത്വ തത്ത്വപ്രകാരമുള്ള]]ശൂന്യപ്രദേശത്ത് നിലനിൽക്കുന്നതെന്നു കരുതപ്പെടുന്ന virtual particlesന്റെ ഊർജ്ജമാണിത് എന്ന് ഒരു സങ്കൽപ്പനം പറയുന്നു.
"https://ml.wikipedia.org/wiki/ഭൗതിക_പ്രപഞ്ചശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്