"പിണറായി വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64:
*നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് [[പന്നിയാർ]]-[[ചെങ്കുളം]]-[[പള്ളിവാസൽ]] പദ്ധതികളുടെ നവീകരണത്തിനായി [[കാനഡ|കാനഡയിലെ]] [[എസ്.എൻ.സി. ലാവ്‌ലിൻ]] എന്ന കമ്പനിയുമായി ഇദ്ദേഹം ഒപ്പുവച്ച{{തെളിവ്}} കരാറിനെക്കുറിച്ച് ആരോപണമുണ്ടായതിനെ തുടർന്ന് [[യു. ഡി. എഫ്]] ഭരണകാലത്ത് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് ഇത് വീണ്ടും അന്വേഷിക്കാൻ സി.ബി.ഐ-യെ ഏൽപിക്കാൻ [[യു. ഡി. എഫ്]] തീരുമാനിച്ചു. തുടർന്ന് സി.ബി.ഐ. പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്തു. [[അഡ്വേക്കേറ്റ് ജനറൽ|അഡ്വേക്കേറ്റ് ജനറലിന്റേയും]], [[കേരളാ മന്ത്രിസഭ|കേരളാ മന്ത്രിസഭയുടേയും]] ഉപദേശം മറികടന്ന് അന്നത്തെ [[കേരളാ ഗവർണ്ണർ]] [[ആർ.എസ്‌. ഗവായ്‌]] സ്വന്തം നിലയിൽ പ്രോസിക്യൂട്ട്[‌ ചെയ്യാൻ അനുമതി നൽകി. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിൽ]] തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് [[കോൺഗ്രസ്]] സഹായം ഉറപ്പുവരുത്താൻ ആർ.എസ്‌. ഗവായ്‌ യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു ആരോപണമുയർന്നു. കേരളാ ഗവർണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയൻ [[സുപ്രീംകോടതി|സുപ്രീംകോടതിയിൽ]] ചോദ്യംചെയ്തു. അന്വേഷണത്തിലൂടെ പിണറായി വിജയൻ അഴിമതി നടത്തിയില്ലെന്നു തെളിഞ്ഞതിനു ശേഷം സി.ബി.ഐ തന്നെ അപ്രകാരം കോടതിയിൽ [[സത്യവാങ്‌മൂലം]] നൽകുകയുണ്ടായി<ref>[http://www.madhyamam.in/story/ലാവലിൻ-പിണറായി-ഉൾപ്പെട്ട-പണമിടപാടിന്-തെളിവില്ല-സിബിഐ പിണറായി വിജയൻ ഉൾപ്പെട്ട പണമിടപാടിന് തെളിവില്ല സിബിഐ മാധ്യമം ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010]</ref><ref>[http://www.mathrubhumi.com/online/malayalam/news/story/265806/2010-04-18/kerala പിണറായിക്ക് എതിരെ തെളിവില്ലെന്ന് സി.ബി.ഐ മാതൃഭൂമി ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010]</ref>. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണു കേസിനു പിന്നിൽ എന്ന് സി.പി.ഐ.(എം) ആരോപിക്കുന്നു<ref>[http://deshabhimani.com/e_paper/1chn200410.pdf ലാവ്‌ലിൻ:സത്യം തെളിഞ്ഞു]</ref><ref>[http://deshabhimani.com/e_paper/1chn190410.pdf അവഹേളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറേറെടുക്കും]</ref>.
*2007 ഫെബ്രുവരി 16ന് ചെന്നൈ വിമാനത്താവളത്തിൽ വച്ച് സുരക്ഷാ പരിശോധനക്കിടെ പിണറായി വിജയന്റെ ബഗേജിൽ നിന്നും 5 വെടിയുണ്ടകൾ ഉദ്യോഗസ്ഥർ കണ്ടെടുക്കുകയുണ്ടായി. ലൈസൻസിന്റെ പകർപ്പ് ഫാക്സ് ആയി ലഭിച്ചതിനു ശേഷം ഉദ്യോഗസ്ഥർ അദ്ദേഹത്തെ പോകാൻ അനുവദിച്ചു.<ref> http://www.hindu.com/2007/02/20/stories/2007022011850400.htm</ref>
*തന്റെ ബാഗിൽ നിന്നും മാറ്റിവെക്കാൻ മറന്നുപോയ സ്വയം രക്ഷാർത്ഥം കൈവശം വെക്കാൻ അനുമതിയുള്ള [[വെടിയുണ്ട]] [[വിമാനത്താവളം|വിമാനത്താവളത്തിൽ]] പരിശോധനക്കിടെ കണ്ടെത്തിയതിനെ തുടർന്ന്, ചില വാർത്താമാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ തുടർന്നുണ്ടായ അന്വേഷണത്തിൽ അദ്ദേഹം തെറ്റുചെയ്തിട്ടില്ലെന്നു ബോദ്ധ്യപ്പെട്ടു <ref> http://www.hindu.com/2007/02/20/stories/2007022011850400.htm</ref>
*തൊഴിലാളി നേതാവായി ഉയർന്നുവന്ന പിണറായിയുടെ മകന്റെ ബർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസവും മകളുടെ സ്വാശ്രയ കോളേജിലെ പഠനവുമെല്ലാം അദ്ദേഹത്തിനെതിരെയുള്ള മറ്റു വിമർശനങ്ങളിൽ ചിലതാണ്‌. <ref>http://thatsmalayalam.oneindia.mobi/news/2008/02/14/51199.html </ref>. എന്നാൽ കേരള ആദായ നികുതി വകുപ്പ് 2008 ജനുവരിയിൽ ഹൈക്കോടതിക്ക് നൽകിയ സത്യവാങ്ങ്‌മൂലത്തിൽ പിണറായിയുടെ മകന്റെ ബർമിങ്ങ്ഹാം സർവ്വകലാശാലയിലെ പഠിപ്പിന് പിണറായി വിജയൻ വക സാമ്പത്തിക സഹായമൊന്നും നൽകുകയുണ്ടായില്ല എന്ന വ്യക്തമാക്കുകയുണ്ടായി.<ref>{{cite web|title = മകന്റെ വിദേശപഠന ചെലവ്‌ പിണറായി വഹിച്ചിട്ടില്ല - ആദായനികുതി വകുപ്പ്‌. |publisher = [[മാതൃഭൂമി]]|url = http://www.mathrubhumi.com/php/newFrm.php?news_id=12209&n_type=HO&category_id=3&Farc=T&previous=Y|date = ജനുവരി 2, 2008|accessdate=ഓഗസ്റ്റ് 7, 2009|language = മലയാളം}}</ref>
"https://ml.wikipedia.org/wiki/പിണറായി_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്