"ഏതൻസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 85.119.199.4 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 98:
 
== വാണിജ്യം ==
ഗ്രീസിന്റെ വിദേശവാണിജ്യം മുഖ്യമായും പിറീയസിലൂടെയാണ് നടക്കുന്നത്. സ്വാഭാവികമായും ഏതൻസ് ഒരു വ്യവസായകേന്ദ്രമായിത്തീർന്നിരിക്കുന്നു; പരുത്തിത്തുണി, വീഞ്ഞ്, മദ്യം, കളിമൺ ഉപകരണങ്ങൾ, തുകൽ, സോപ്പ് തുടങ്ങിയ നിത്യോപയോഗവസ്തുക്കൾ, പരവതാനി, രാസദ്രവ്യങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവയുടെ ഉത്പാദനം വൻതോതിൽ നടക്കുന്നു. പുകയില, വീഞ്ഞ്, സസ്യ എണ്ണ, മാർബിൾ, ബോക്സൈറ്റ്, മാഗ്നസൈറ്റ് എന്നിവയാണ് പ്രധാന കയറ്റുമതികൾ. കൽക്കരി, വൻകിടയന്ത്രങ്ങൾ, വ്യവസായങ്ങൾക്കാവശ്യമുള്ള അസംസ്കൃതവസ്തുക്കൾ എന്നിവയും ഭക്ഷ്യധാന്യങ്ങളും ഇറക്കുമതികളിൽപ്പെടുന്നു. 2004-ലെ ഒളിമ്പിക് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചത് ഏതൻസ് HIJOPUTAനഗരമായിരുന്നു. 76000 പേർക്കിരിക്കാവുന്ന സ്റ്റേഡിയമാണ് നിർമ്മിക്കപ്പെട്ടത്.
 
=== പുരാവസ്തുശേഖരങ്ങൾ ===
ആഥൻസിലെ ഏറ്റവും വലിയ ആകർഷണം പുരാവസ്തുശേഖരങ്ങൾ ഉൾക്കൊള്ളുന്ന കാഴ്ചബംഗ്ളാവുകളാണ്. 1866-ൽ സ്ഥാപിതമായ ദേശീയ പുരാവസ്തുപ്രദർശനശാല (National Archaeological Museum) അമൂല്യശേഖരങ്ങളുടെ ഒരു കലവറയാണ്. മാരത്തോൺ, സെറിഗറ്റോ എന്നിവിടങ്ങളിൽനിന്നുള്ള ചെമ്പു വിഗ്രഹങ്ങൾ കായികശക്തിയുടെ ജൈവചൈതന്യം തുളുമ്പുന്ന നിദർശനങ്ങളാണ്. ആർട്ടിമീസിയത്തിൽനിന്നു കണ്ടെടുക്കപ്പെട്ട സിയൂസ് വിഗ്രഹം, സുനിയത്തിലെ ഭീമാകാരമായ അപ്പോളോ പ്രതിമ, റ്റീജിയയിലെ സ്കൊപേയ്ഡ് (Scopaid) ശിരോരൂപങ്ങൾ തുടങ്ങിയവയും പുരാതന നഗരമായ മൈസീനിയിലെ ഉത്ഖനനത്തിലൂടെ വീണ്ടെടുക്കപ്പെട്ട അമൂല്യവസ്തുക്കളും ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു. തനാഗ്ര, ഏഷ്യാമൈനർ എന്നിവിടങ്ങളിലെ നിരവധി കളിമൺ (Terracotta) ശില്പങ്ങളും, ചിത്രാങ്കിതങ്ങളായ പാത്രങ്ങളും ഈ മ്യൂസിയത്തിലുണ്ട്. ആഥൻസിലെ ചരിത്രരേഖാസംഭരണശാല ചിരപുരാതനങ്ങളും അതിപ്രധാനങ്ങളുമായ അനേകം രേഖകൾ ഉൾക്കൊള്ളുന്നു. അക്രോപോലിസിലെ മ്യൂസിയത്തിൽ ചരിത്രാതീതകാലം മുതല്ക്കുള്ള ശില്പങ്ങൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. സാങ്കേതിക സർവകലാശാലയോടനുബന്ധിച്ചും ചരിത്രരേഖകൾ സൂക്ഷിക്കുന്ന ഒരു മ്യൂസിയമുണ്ട്. അക്കാദമിയുടെ ഭാഗമായ മ്യൂസിയം വിപുലമായ ഒരു നാണയശേഖരം ഉൾക്കൊള്ളുന്നു. ബൈസാന്തിയൻ മ്യൂസിയത്തിൽ പ്രസക്തകാലഘട്ടത്തിലെ ചിത്രകല, തുന്നൽപ്പണി, ശില്പകല എന്നിവയുടെ സവിശേഷമാതൃകകൾ സംഭരിക്കപ്പെട്ടിരിക്കുന്നു. ബൈസാന്തിയൻ, കോപ്റ്റിക്, മുസ്ലിം, ചൈനീസ് എന്നീ മാതൃകകളിലുള്ള അമൂല്യകലാശേഖരങ്ങൾ സൂക്ഷിച്ചിട്ടുള്ള മറ്റൊരു സ്ഥാപനമാണ് ബെനാകി മ്യൂസിയം. പുരാവസ്തുസംബന്ധമായ പഠനത്തിൽ അദ്വിതീയസ്ഥാനം വഹിക്കുന്ന ഗ്രീക് ആർക്കിയോളജിക്കൽ സൊസൈറ്റിയുടെ ആസ്ഥാനവും ഏതൻസ് ആണ്.
 
 
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഏതൻസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്