"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 551:
[[റോമൻ റിപ്പബ്ലിക്]] 1849-ൽ വധശിക്ഷ ഇല്ലാതാക്കി. [[വെനസ്വേല]] 1863-ലും [[സാൻ മറിനോ]] 1865-ലും മരണശിക്ഷ നിറുത്തലാക്കി. സാൻ മറിനോയിലെ അവസാന വധശിക്ഷ നടന്നത് 1468-ലായിരുന്നു. [[പോർച്ചുഗൽ|പോർച്ചുഗലിൽ]] 1852-ലും 1863-ലും വധശിക്ഷ നിറുത്തലാക്കാൻ ശ്രമം നടന്നെങ്കിലും 1867-ലാണ് വധശിക്ഷ നിറുത്തലാക്കിയത്.
 
[[കാനഡ|കാനഡയിൽ]] 1976-ലും, [[ഫ്രാൻസ്|ഫ്രാൻസിൽ]] 1981-ലും, [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിൽ]] 1973-ലും, (പറ്റിഞ്ഞാറൻപടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 1984 വരെ വധശിക്ഷ നിലവിലുണ്ടായിരുന്നു) വധശിക്ഷ നിറുത്തലാക്കി. 1977-ൽ [[ഐക്യരാഷ്ട്ര സംഘടന|ഐക്യരാഷ്ട്രസംഘടനയുടെ]] പൊതുസഭ വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരുക എന്നത് നല്ലതാണെന്ന് പ്രമേയം പാസാക്കി. അന്തിമലക്ഷ്യം വധശിക്ഷ ഇല്ലാതാക്കുന്നതാണത്രേ. <ref>{{cite web|url=http://www.newsbatch.com/deathpenalty.htm |title=Death Penalty |publisher=Newsbatch.com |date=1 March 2005 |accessdate=23 August 2010}}</ref>
 
1965 മുതൽ 1969 വരെ [[ബ്രിട്ടൻ|ബ്രിട്ടനിൽ]] കൊലപാതകത്തിന് വധശിക്ഷ താൽക്കാലികമായി ഒഴിവാക്കിയതോടെ രാജ്യദ്രോഹത്തിനും അക്രമമുപയോഗിച്ചുള്ള കടൽക്കൊള്ളയ്ക്കും രാജാവിന്റെ തുറമുഖങ്ങളിൽ തീവയ്ക്കുന്നതിനും ചില യുദ്ധക്കുറ്റങ്ങൾക്കും മാത്രമായിരുന്നു വധശിക്ഷ നിലവിലുണ്ടായിരുന്നത്. 1969-ൽ കൊലപാതകത്തിനുള്ള വധശിക്ഷ സ്ഥിരമായി ഒഴിവാക്കി. 1964-ലാണ് അവസാന വധശിക്ഷ നടന്നത്. സമാധാനസമയത്തുള്ള എല്ലാ കുറ്റങ്ങൾക്കും 1998-ൽ വധശിക്ഷ ഇല്ലാതെയാക്കി.<ref>{{cite web|url=http://www.stephen-stratford.co.uk/capital_hist.htm |title=History of Capital Punishment |publisher=Stephen-stratford.co.uk |accessdate=23 August 2010}}</ref>
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്