"ഫ്രീഡ്രിച് വോയ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
വോയ്ലറുടെ ആദ്യകാല ഗവേഷണങ്ങൾതന്നെ അദ്ദേഹത്തിന് പ്രസിദ്ധി നേടിക്കൊടുത്തു.അലുമിനിയവും ബെറിലിയവും ലോഹരൂപത്തിൽ ആദ്യമായി വേർതിരിച്ചെടുത്തത് അദ്ദേഹമാണ്.അക്കാലത്തു തന്നെ അദ്ദേഹം കാൽസ്യം കാർബൈഡ് കണ്ടുപിടിച്ചു.എന്നാൽ അജൈവ വസ്തുക്കളിൽ നിന്ന് യൂറിയ നിർമ്മിച്ചതിനേയാണ് വോയ്ലറുടെ ഏറ്റവും മഹത്തായ വിജയമായി കരുതുന്നത്.പരീക്ഷണശാലയിൽ അജൈവ രാസപദാർഥങ്ങളിൽ നിന്ന് ഒരു ജൈവരാസപദാർഥം നിർമ്മിച്ചത് കാർബണിക രസതന്ത്രപഠനത്തിലെ ഒരു നാഴികക്കല്ലാണ്. ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങളുടെ പഠനത്തിലേക്ക് ശ്രദ്ധയാകർഷിച്ചതും വോയ്ലറാണ്. ഈ കാരണങ്ങളാൽ വോയ്ലറെ കാർബണികരസതന്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായി വിശേഷിപ്പിക്കുന്നു.
 
രാസവസ്തുക്കളെ ജൈവം, അജൈവം എണിങ്ങനെഎന്നിങ്ങനെ രണ്ടാക്കി തരം തിരിക്കാമെന്ന് ബെർസിലിയസ് ഉൾപ്പടെയുള്ള രസതന്ത്രജ്ഞന്മാർ വിശ്വസിച്ചുപോന്നു. ജൈവരാസവസ്തുക്കൾ പരീക്ഷണശാലയിൽ നിർമ്മിക്കാൻ കഴിയുകയില്ലെന്നും ജന്തുസസ്യശരീരങ്ങളിൽ നിന്ന് മാത്രമേ ലഭിക്കൂ എന്നുമായിരുന്നു എല്ലാവരുടെയും വിശ്വാസം. ജൈവരാസവസ്തുക്കളുടെ നിർമ്മാണത്തിന് 'ജൈവശക്തി' ആവശ്യമായതുകൊണ്ടാണ് അവ പരീക്ഷണശാലയിൽ നിർമ്മിക്കാൻ കഴിയാത്തതെന്നും അവർ കരുതി. എന്നാൽ ആകസ്മികമായ ഒരു കണ്ടെത്തലിലൂടെ അമോണിയം സയനേറ്റ് ചൂടാക്കിയാൽ അത് യൂറിയ ആയി രൂപാന്തരപ്പെടുമെന്ന് വോയ്ലർ 1828 -ൽ തെളിയിച്ചു. യൂറിയ ഒരു ജൈവരാസവസ്തുവും അമോണിയം സയനേറ്റ് പരീക്ഷണശാലയിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു അജൈവരാസവസ്തുവുമായതിനാൽ ബെർസിലിയസ് വോയ്ലറുടെ ഗവേഷണഫലം അംഗീകരിച്ചു. അതോടെ ജൈവശക്തി എന്ന ആശയം രസതന്ത്രജ്ഞന്മാർ ഉപേക്ഷിച്ചു. വോയ്ലറുടെ മറ്റൊരു കണ്ടുപിടുത്തവും സുപ്രധാനം തന്നെ. ബെൻസോയിക് അമ്ലം കുടിച്ചാൽ മൂത്രത്തിൽ ഹിപ്യൂറിക് അമ്ലം പ്രത്യക്ഷപ്പെടുമെന്ന കണ്ടുപിടുത്തമാണ് അത്. മനുഷ്യശരീരത്തിലെ ഗ്ലൈസീനും ബെൻസോയിക് അമ്ലവും തമ്മിൽ പ്രതിപ്രവർത്തനം നടക്കുന്നു എന്നർഥം. ശരീരത്തിൽ നടക്കുന്ന രാസപ്രതിപ്രവർത്തനങ്ങളുടെ(മെറ്റബോളിസം) പഠനത്തിലേക്ക് ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയാകർഷിച്ചത് വോയ്ലറുടെ ഈ കണ്ടുപിടുത്തമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്രീഡ്രിച്_വോയ്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്