"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 313:
1881-ൽ [[ന്യൂ യോർക്ക്]] സംസ്ഥാനം തൂക്കിക്കൊല്ലലിന് പകരം മനുഷ്യത്വത്തോടെ വധശിക്ഷ നടപ്പാക്കാൻ സാധിക്കുന്ന ഒരു പുതിയ രീതി നിർണയിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. [[ആൽഫ്രഡ് പി. സൗത്ത്വിക്]] എന്ന കമ്മിറ്റിയംഗം ഒരു മദ്യപാനി വൈദ്യുതാഘാതമേറ്റ് വളരെപ്പെട്ടെന്ന് മരിച്ച സംഭവത്തെപ്പറ്റി കേട്ടശേഷം വൈദ്യുതി വധശിക്ഷയ്ക്കുപയോഗിക്കാം എന്ന അഭിപ്രായം കൊണ്ടുവന്നു. <ref>{{Cite journal | coauthors = Christen, AG Christen JA. | title = Alfred P. Southwick, MDS, DDS: dental practitioner, educator and originator of electrical executions | journal = Journal of the History of Dentistry | volume = 48 | issue = 3 | pages = 115–45 | publisher = | month = November | year = 2000 | pmid = 11806253 | last1 = Christen | first1 = AG }}</ref> 1890 ഓഗസ്റ്റ് 6-ന് ന്യൂ യോർക്കിലെ ഔബേൺ ജയിലിൽ വധിക്കപ്പെട്ട [[വില്യം കെംലർ]] എന്നയാളാണ് വൈദ്യുതക്കസേര ഉപയോഗിച്ച് വധിക്കപ്പെട്ട ആദ്യത്തെയാൾ. ആരാച്ചാരായി പ്രവർത്തിച്ചത് [[സ്റ്റേറ്റ് ഇലക്ട്രീഷ്യൻ]] [[എഡ്വിൻ എഫ്. ഡേവിസ്]] എന്നയാളായിരുന്നു. ആദ്യത്തെ 17 സെക്കന്റ് വൈദ്യുത ഷോക്ക് കാരണം കെംലർ അബോധാവസ്ഥയിലായെങ്കിലും ഹൃദയമിടിപ്പും ശ്വാസച്ഛ്വാസവും നിന്നിരുന്നില്ല. കൂടെയുണ്ടായിരുന്ന ഡോക്ടർമാരായ [[എഡ്വേർഡ് ചാൾസ് സ്പിറ്റ്സ്ക]], ചാൾസ് എഫ്. മക്ഡോണാൾഡ് എന്നിവർ കെംലറെ പരിശോധിച്ച് ജീവനുണ്ടെന്ന് കണ്ട ശേഷം ഡോ. സ്പിറ്റ്സ്ക വീണ്ടും വൈദ്യുതി പ്രയോഗിക്കാൻ ആവശ്യപ്പെട്ടു. വൈദ്യുതക്കസേര ഉപയോഗിച്ച് വധിച്ച ആദ്യത്തെ സ്ത്രീ [[മാർത്ത എം. പ്ലേസ്]] ആയിരുന്നു. സിങ് സിങ് ജയിലിൽ വച്ചാണ് 1899 മാർച്ച് 20-ന് മാർത്തയെ വധിച്ചത്.<ref>http://www.findingdulcinea.com/news/on-this-day/March/First-Woman-is-Executed-by-Electric-Chair.html</ref> ഒഹായോ (1897), മസാച്യൂസെറ്റ്സ് (1900), ന്യൂ ജേഴ്സി (1906), വിർജീനിയ (1908) എന്നീ സംസ്ഥാനങ്ങൾ തുടക്കത്തിലേ മരണശിക്ഷ നൽകാൻ ഈ മാർഗ്ഗം സ്വീകരിച്ചു. വേഗം തന്നെ ഐക്യനാടുകളിൽ ഇത് [[തൂങ്ങിമരണം|തൂങ്ങിമരണത്തിനെ]] പുറം തള്ളി പ്രധാന മരണശിക്ഷാ രീതിയായി.
 
എൺപതുകളിലെ കുഴപ്പത്തിലവസാനിച്ച ചില വധശിഷകൾക്ക്വധശിക്ഷകൾക്ക് ശേഷം നിയമനിർമാതാക്കൾ കൂടുതൽ മനുഷ്യത്വപരമായ വധശിക്ഷാ രീതികൾ അന്വേഷിച്ചു തുടങ്ങി. വിഷം കുത്തിവച്ചു കൊല്ലലാണ് പകരം വന്നത്.
 
==== ഫിലിപ്പീൻസ് ====
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്