"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 261:
തൂക്കിക്കൊല്ലലും പാട്ടകൃഷിയും (സെർഫ്ഡം) അലക്സാണ്ടർ II എന്ന ഭരണാധികാരിയുടെ കാലത്ത് ഇല്ലാതാക്കിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അവ പുനഃസ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൊലയാളികളെ തൂക്കിക്കൊല്ലുകയാണുണ്ടായത്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പലരുടെയും ശിക്ഷ സാധാരണ ജീവപര്യന്തമായി ഇളവു ചെയ്തുകൊടുത്തിരുന്നുവെങ്കിലും രാജദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരെ തൂക്കിക്കൊന്നിരുന്നു. [[ഫിൻലാന്റിലെ ഗ്രാന്റ് ഡച്ചി]], [[പോളണ്ട് രാജ്യം]] എന്നിങ്ങനെ റഷ്യൻ സാമ്രാജ്യത്തിന് കീഴിലായിരുന്ന സ്ഥലങ്ങളിലും ഇതായിരുന്നു സ്ഥിതി. [[ടാവെറ്റി ലൂക്കാരിനെൻ]] എന്ന ഫിൻലന്റുകാരനെ ചാരപ്രവർത്തിക്കും രാജ്യദ്രോഹത്തിനും ശിക്ഷയായി1916-ൽ തൂക്കിക്കൊന്നതാണ് ഇത്തരത്തിൽ ഒരു ഫിൻലന്റുകാരൻ മരിക്കുന്ന അവസാന സംഭവം.
 
സാധാരണ പൊതുജനങ്ങൾക്കുമുന്നിൽ വച്ച് ദൈർഘ്യം കുറഞ്ഞ വീഴ്ച്ചയുള്ള തുക്കിക്കൊല്ലലായിരുന്നു ഉപയോഗിച്ചിരുന്നത്. ലൂക്കാറിനെന്റെ കേസിലേതുപോലെ മരക്കൊമ്പിലോ പ്രത്യേകമായി തയ്യാറാക്കിയ തൂക്കുമരത്തിലോ ആയിരുന്നു തൂക്കിക്കൊന്നിരുന്നത്തൂക്കിക്കൊല നടപ്പാക്കിയിരുന്നത്.
 
1917-ലെ [[ഒക്ടോബർ വിപ്ലവം|വിപ്ലവത്തിന്]] ശേഷം മരണശിക്ഷ കടലാസിൽ നിറുത്തലാക്കിയെങ്കിലും ഭരണകൂടത്തിന്റെ ശത്രുക്കളെന്നു കരുതുന്നവർക്കെതിരെ അത് തുടർന്നും ഉപയോഗിച്ചു വന്നിരുന്നു. ബോൾഷെവിക്കുകൾക്ക് കീഴിൽ മിക്ക വധശിക്ഷകളും വെടിവയ്പ്പിലൂടെയായിരുന്നു നടപ്പാക്കിയിരുന്നത്. റഷ്യയിൽ അവസാനം തൂക്കിക്കൊല്ലപ്പെട്ടത് 1946-ൽ [[ആന്ദ്രേ വ്ലാസോവ്]] എന്നയാളും അനുയായികളുമായിരുന്നു.
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്