"ആലപ്പുഴ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
=== ശേഷം ===
[[Image:Kerala Kuttanad2.jpg|thumb|കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ ]]പിന്നീട് ചേരസാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനു ശേഷം, 16 ആം നൂറ്റാണ്ടിനോടനുബന്ധിച്ച് നിരവധി നാട്ടു രാജ്യങ്ങൾ ഉയർന്നു വന്ന കൂട്ടത്തിൽ പുറക്കാടിനടുത്ത അമ്പലപ്പുഴ കേന്ദ്രീകരിച്ച് മൂത്തേടത്തും ഇളേടത്തും എന്ന് പേരുള്ള നമ്പൂതിരി കുടുംബങ്ങൾ രാജ്യഭരണം കൈയ്യടക്കി. ഇത് [[ചെമ്പകശ്ശേരി രാജ്യം]] എന്നും അറിയപ്പെട്ടു. ഇതേ കാലത്തു തന്നെ പോർട്ടുഗീസുകാരും കേരളത്തിലെത്തിയിരുന്നു. അവർ പുറക്കാട് കേന്ദ്രീകരിച്ച് വാണിജ്യവും മതപ്രവർത്തനങ്ങളും നടത്തിയിരുന്നു. അക്കാലയളവിൽ സ്ഥാപിക്കപ്പെട്ടവയാണ്‌ [[പുറക്കാട്]], [[അർത്തുങ്കൽ]] എന്നിവിടങ്ങളിലെ പള്ളികൾ. നമ്പൂതിരിയായ പൂരാടം തിരുനാൾ ദേവനാരായണൻ എന്ന രാജാവാണ്‌ പ്രസിദ്ധമായ വേദാന്ത രത്നമാല എഴുതിയത്. ഇത് [[ഭഗവദ് ഗീത]] അടിസ്ഥാനമാക്കി എഴുതിയിട്ടുള്ളതാണ്‌ . പതിനേഴാം നൂറ്റാണ്ടോടനുബന്ധിച്ച് ഡച്ചുകാർ (ലന്തക്കാർ) ആലപ്പുഴയിൽ അവരുടെ താവളം സൃഷ്ടിച്ചു. പോർച്ചുഗീസുകരെ അവർ ആട്ടിപ്പായിച്ചിരുന്നു. എന്നാൽ മാർത്താണ്ഡവർമ്മ തന്റെ തേരോട്ടം തുടങ്ങിയതും ആറ്റിങ്ങൽ രാജവംശം തിരുവിതാംകൂറിനോട് ചേർത്തതും അവർക്ക് തിരിച്ചടിയായിരുന്നു.
 
[[മാർത്താണ്ഡവർമ്മ]] യുടെ കാലത്ത് കൊല്ലം, കായംകുളം രാജാക്കന്മാരുമായി ഗൂഢാലോചന നടത്തിയതിന്റെ പേരിൽ അമ്പലപ്പുഴ രാജ്യം മാർത്താണ്ഡവർമ്മ ആക്രമിച്ചു കീഴടക്കി.<ref>{{cite book |last=ശങ്കുണ്ണി മേനോൻ |first= പി|authorlink=പി.ശങ്കുണ്ണി മേനോൻ |coauthors= |title=തിരുവിതാംകൂർ ചരിത്രം |year=1994 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം, കേരള |isbn= }}</ref> പിന്നീട് മാർത്താണ്ഡവർമ്മ തന്റെ ദളവായായിരുന്ന രാമയ്യൻ ദളവയുടെ തീരുമാനപ്രകാരം മാവേലിക്കരയെ വികസിപ്പിച്ചു. ഹുജൂർ കച്ചേരിയും മറ്റും ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്
"https://ml.wikipedia.org/wiki/ആലപ്പുഴ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്