"നെപ്പോളിയൻ ബോണപ്പാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 105:
1798 മെയ് 19-ന് നെപോളിയനും സൈന്യവും ഈജിപ്തിലേക്കു പുറപ്പെട്ടു{{sfn|LockhartI |1835|p=112}},{{sfn|ThiersFH V|1838|p=225}}. ഈജിപ്ത് വാണിരുന്നത്
[[മംലൂക്ക് സാമ്രാജ്യം|മാമൂലെക്ക്]] എന്നറിയപ്പെട്ടിരുന്ന നാടുവാഴികളായിരുന്നു. ജൂലൈ രണ്ടിന് ഈജിപ്ഷ്യൻ തുറമുഖ പട്ടണം [[അലക്സാണ്ട്രിയ |അലക്സാൻഡ്രിയ]] അതിക്രമിച്ചു കൈവശപ്പെടുത്തി. മൂവായിരത്തോളം സൈനികരേയും യുദ്ധക്കപ്പലുകളേയും കീഴുദ്യോഗസ്ഥൻ ക്ലീബറുടെ ചുമതലയിൽ അലക്സാൻഡ്രിയയിൽത്തന്നെ നിർത്തിയശേഷം നെപോളിയനും ബാക്കി സൈന്യവും [[കെയ്റോ|കെയ്റോക്കു]] നേരെ നീങ്ങി. യുദ്ധക്കോപ്പുകളും മറ്റു ചരക്കുകളും ചങ്ങാടത്തിൽ കയറ്റി [[നൈൽ നദി|നൈൽ നദിയിലൂടെ]] അയക്കാനും അവക്ക് അകമ്പടിയെന്നോണം സൈന്യം കരയിലൂടെ പോകാനുമായിരുന്നു പ്ലാൻ. നെപോളിയനും സൈനികരോടൊപ്പം തന്നെ നീങ്ങി.{{sfn|AbbottI|1883|p=189}},{{sfn|Bourrienne I|1831|p=147}}, {{sfn|LockhartI |1835|p=116}}
[[File:Napoleon y sus Generales en Egipto-Gérome.jpg|250px|thumb|left|നെപോളിയനും സൈന്യവും ഈജിപ്തിൽ ]]
കെയ്റോക്കു നാലഞ്ചു മൈലകലെ വെച്ച് ഫ്രഞ്ചു സൈന്യം മുറാദ് ബേയുടെ നേതൃത്വത്തിലുള്ള മാമുലെക്കു് സൈന്യവുമായി ഏറ്റുമുട്ടി{{sfn|AbbottI|1883|p=193}}. ഈ ഏറ്റുമുട്ടലിനെ [[ പിരമിഡ് പിരമിഡ് യുദ്ധം|പിരമിഡ് യുദ്ധമെന്നു]](Battle of Pyramids) വിശേഷിപ്പിച്ചത് നെപോളിയൻ തന്നെയായിരുന്നു. കാരണം യുദ്ധഭൂമിയിൽ നിന്ന് പത്തു പതിനഞ്ചു മൈലകളേയുള്ള കൂറ്റൻ [[പിരമിഡുകൾ]] കാണാമായിരുന്നത്രെ.{{sfn|LockhartI |1835|p=117-118}} പിരമിഡ് യുദ്ധം നെപോളിയൻ നിഷ്പ്രയാസം ജയിച്ചു. കാരണം മാമുലുക്കു സൈന്യത്തേക്കാളും മികച്ച ആയുധങ്ങളും യുദ്ധതന്ത്രങ്ങളും ഫ്രഞ്ചു സൈന്യത്തിനുണ്ടായിരുന്നു{{sfn|Barnett |1978|p=58}}. സൈന്യത്തെ ചതുരാകൃതിയിലാണ് നെപോളിയൻ വിന്യസിച്ചത്, ഈ വിന്യാസം മികച്ച യുദ്ധതന്ത്രമായി അറിയപ്പെട്ടു.{{sfn|AbbottI|1883|p=192-194}}. ഈ യുദ്ധത്തോടെ നെപോളിയൻ ഈജിപ്തിൽ ആധിപത്യം സ്ഥാപിച്ചു.
"https://ml.wikipedia.org/wiki/നെപ്പോളിയൻ_ബോണപ്പാർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്