"നിഡസിലെ യുഡോക്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PU
വരി 1:
{{PU|Eudoxus of Cnidus}}
പുരാതന യവന ജ്യോതിശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനും ആയിരുന്നു '''നിഡസിലെ യുഡോക്സസ് (Eudoxus of Cnidus, 408–355 BC)'''.പിൽക്കാലത്തു ജീവിച്ചിരുന്ന സീസെറൊ(Cicero) യെ പോലുള്ള ചിന്തകന്മാർ ഗ്രീക്ക് ജ്യോതിശാസ്ത്രകാരന്മാരിൽ അഗ്രഗണ്യനായി യുഡോക്സസിനെ വിശേഷിപ്പിക്കുകയുണ്ടായി.
ബി.സി. 408 ൽ നിഡസ് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു.പ്ലേറ്റോയുടെ അക്കാഡമിയിൽ പഠിച്ചിരുന്ന കാലത്ത് അദ്ദേഹം സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.കുറഞ്ഞ ചിലവിൽ താമസിക്കാവുന്ന പിറായൂസ്(Piraeus) എന്ന സ്ഥലത്ത് താമസിച്ചു പഠിച്ചു. അക്കാഡമിയിലെ പഠനത്തിനു ശേഷം ജ്യോതിശാസ്ത്ര സംബന്ധമായ കൂടുതൽ അറിവു സമ്പാദിക്കുവാൻ അദ്ദേഹം ഈജിപ്റ്റിൽ പോയി. അതിനു ശേഷം സൈസിക്കസ്(Cyzicus) എന്ന സ്ഥലത്ത് സ്വന്തമായ ഒരു വിദ്യാലയം ആരംഭിച്ചു. പിന്നീട് അതിന്റെ സ്ഥാനം ഏഥൻസിലേക്ക് മാറ്റി.അവിടെ കുറെയേറെ വർഷം അദ്ദേഹം പഠിപ്പിച്ചു.ഇടക്കിടെ തന്റെ ഗുരുവും അഭ്യുദയകാംക്ഷിയുമായ പ്ലേറ്റോയെ സന്ദർശിച്ചിരുന്നു.
"https://ml.wikipedia.org/wiki/നിഡസിലെ_യുഡോക്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്