"വിക്രമാദിത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
വിക്രമാദിത്യ കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സിൽ നിരവധി പണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു. ലോകകഥാസാഹിത്യത്തിൽ ഗുണാദ്ധ്യൻറെ ബൃഹദ് കഥ, [[ക്ഷേമേന്ദ്രൻ]]റെ ബൃഹദ്കഥാമഞ്ജരി, സോമദേവൻറെ കഥാസരിത് സാഗരം, വേതാളപഞ്ചവിംശതി, ശുകസപ്തതി, സിംഹാസനദ്വത്രിംശക മുതലായ കഥകൾക്ക് വലിയ സ്ഥാനമുണ്ട്. ഇതിൽ വേതാളപഞ്ചവിംശതി, സിംഹാസനദ്വത്രിംശക എന്നിവയിലെ കഥകളുടം പുനരാഖ്യാനങ്ങളാണ് പിൽക്കാലത്ത് വിക്രമാദിത്യകഥകൾ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടതെന്നു കരുതുന്നു. ക്രിസ്ത്വബ്ദം പതിനൊന്നും പതിമൂന്നും നുറ്റാണ്ടുകൾക്കിടയിലാണ് വിക്രമാദിത്യകഥകൾ രചിക്കപ്പെട്ടിരിക്കുന്നത്.
 
ഈ ഐതിഹ്യകഥകൾക്ക് ആധാരമായി ഒരു ചരിത്രപുരുഷനുണ്ടായിരുന്നിരിക്കണം. അത് ഗുപ്തരാജവംശത്തിലെ ചന്ദ്രഗുപ്തൻ രണ്ടാമനായിരിക്കാനാണ് സാദ്ധ്യത. കാരണം ഭരണം ഏറ്റെടുത്തശേഷം ചന്ദ്രഗുപ്തൻ (രണ്ടാമൻ) വിക്രമാദിത്യൻ എന്ന അഭിധാനം സ്വീകരിച്ചതായി ചരിത്രരേഖകളുണ്ട്. ചരിത്രപരമായി ഇദ്ദേഹത്തിൻറെ കാലം ക്രിസ്തുവിനു ശേഷം 380 മുതൽ 415 വരെയാണെന്ന് കരുതപ്പെടുന്നു. ഗുപ്തരാജവംശത്തിൻറെ കാലം പൊതുവേയും ഇദ്ദേഹത്തിൻറെ ഭരണകാലം പ്രത്യേകിച്ചും ഭാരതചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായാണ് ചരിത്രകാരന്മാർ ഗണിക്കുന്നത്. അതിനാൽ ചന്ദ്രഗുപ്തൻ രണ്ടാമൻറെ വീരാപദാനങ്ങളാണ് പിൽക്കാലത്ത് വിക്രമാദിത്യകഥകളായി പ്രചരിക്കുന്നതെന്നു കരുതാം.
 
ചരിത്രപുരുഷനായ ചന്ദ്രഗപ്ത വിക്രമാദിത്യൻറെ സദസ്യനായി വേതാളഭട്ടൻ എന്നൊരാളുണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്. ഈ വേതാളഭട്ടൻ മഹാമാന്ത്രികനായ ബ്രാഹ്മണനായിരുന്നുവെന്നും അദ്ദേഹം മന്ത്രശാസ്ത്രത്തെക്കുറിച്ച് ഗ്രന്ഥമെഴുതിയിട്ടുണ്ടെന്നും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉജ്ജയിനിയിലൊരു ക്ഷേത്രത്തിലെ ജോലിക്കാരനായിരുന്നുവത്രേ ഇദ്ദേഹം. തൻറെ മാന്ത്രികസിദ്ധികൾ കൊണ്ട് മഹാരാജാവിനെ പല പ്രതിസന്ധികളിൽ നിന്നും രക്ഷപെടുത്തിയ വേതാളഭട്ടനായിരിക്കാം കഥകളിൽ അമാനുഷികശക്തികളുള്ള വേതാളമായി പ്രത്യക്ഷപ്പെടുന്നത്. പൂർവജന്മത്തിൽ വേതാളം ബ്രാഹ്മണനായിരുന്നുവെന്നും വിക്രമാദിത്യൻറെ ദേഹവിയോഗത്തിനു തൊട്ടു മുന്പ് അദ്ദേഹം വേതാളത്തെ ശാപമുക്തനാക്കിയെന്നും ഐതിഹ്യത്തിലുണ്ട്. രണ്ടാം ചന്ദ്രഗുപ്തൻറെ കാലശേഷം വേതാളഭട്ടൻ തിരികെ ക്ഷേത്രത്തിൽ ജോലിയിൽ പ്രവേശിച്ചതായിരിക്കാം ഈ ഐതിഹ്യത്തിനാസ്പദമായ ചരിത്രം.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2346893" എന്ന താളിൽനിന്ന് ശേഖരിച്ചത്