"വിക്രം ബത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 21:
രാജ്യത്തിനു വേണ്ടി 24ആം വയസ്സിൽ പൊരുതി മരിച്ച് ഏറ്റവും വലിയ സൈനിക ബഹുമതിയായ [[പരമവീര ചക്രം]] നേടിയ വീരയോദ്ധാവാന് '''ക്യാപ്‌ടൻ വിക്രം ബത്ര'''. 1999ലെ [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധത്തിൽ]] കാട്ടിയ വീരോചിതമായ സേവനത്തിനാണ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
 
1974 സെപ്റ്റംബർ 9ന് [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] ഗുജ്ജാർ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ജി. എൽ. ബത്രയും ജയ്‌കമൽ ബത്രയുമായിരുന്നു. മാതാപിതാക്കൾ. 1996ൽ [[ഡറാഡൂൺ|ഡറാഡൂണിലെ]] ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്നു. മനേക്ഷാ ബറ്റാലിന്റെ ജസ്സോർ കമ്പനിയിലായിരുന്ന അദ്ദേഹം [[ഇന്ത്യൻ കരസേന|ഇന്ത്യൻ കരസേനയുടെ]] പതിമൂന്നാം [[ജമ്മു കശ്മീർ]] റൈഫിൾസ് നിയമനം ലഭിച്ചു. പിന്നീട് അദ്ദേഹം ക്യാപ്‌റ്റൻ പദവിയിലേക്ക് ഉയർന്നു.
 
1999ലെ കാർഗിൽ യുദ്ധസമയത്ത് പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെ പിടിക്കാൻ നിയോഗിക്കപ്പെട്ടത് ക്യാപ്‌റ്റൻ വിക്രം ബത്രയുടെ സംഘമാണ്. അസാമാന്യ ധൈര്യത്തിന്റെ പേരിൽ 'ഷേർഷാ' എന്ന് വിളിപ്പേര് നേടിയ അദ്ദേഹം ശത്രുക്കളെ അപ്രതീക്ഷിതമായി ആക്രമിക്കാനാണ് തീരുമാനിച്ചത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് കയറിയ ബത്രയും സംഘവും ശത്രുക്കളുടെ തൊട്ട് താഴെ എത്തിയപ്പോൾ മലമുകളിൽ നിന്ന് ശക്തമായ മെഷീൻ ഗൺ ആക്രമണമുണ്ടായി. ഇതു വകവയ്ക്കാതെ ബത്രയും അഞ്ചു സൈനികരും മലമുകളിലേക്ക് വലിഞ്ഞു കയറി. മുകളിലെത്തിയ അവർ ശത്രുക്കളുടെ നേർക്ക് [[ഗ്രനേഡ്|ഗ്രനേഡുകൾ]] എറിഞ്ഞു. തുടർന്ന് നടന്ന പോരാട്ടത്തിൽ അദ്ദേഹം നാല് ശത്രു സൈനികരെ വധിച്ചു. ഈ ആക്രമണത്തിൽ മാരകമായി മുറിവ് പറ്റിയിട്ടും പതറാതെ അദ്ദേഹം സഹപ്രവർത്തകരെ നയിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബത്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഇന്ത്യൻ സൈനികർ മികച്ച പോരാട്ടം നടത്തി ജൂൺ 20ന് പുലർച്ചെ 3.30ഓടെ പോയിന്റ് 5140 തിരിച്ച് പിടിച്ചു. ഈ പോരാട്ടത്തിൽ 8 [[പാകിസ്താൻ]] പട്ടാളക്കാർ കൊല്ലപ്പെടുകയും അവരുടെ മെഷീൻ ഗണ്ണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പോയിന്റ് 5140 തിരിച്ച് പിടിച്ചത് തൂടർച്ചയായ ഏതാനം വിജയങ്ങൾക്ക് കൂടി വഴിവച്ചു. പോയിന്റ് 5100, പോയിന്റ് 4700 തുടങ്ങിയവയും ഇന്ത്യൻ പട്ടാളം പിടിച്ചു. ബത്രയും സംഘവും പോയിന്റ് 4740 കൂടി പിടിച്ചെടുത്തു. ജൂലൈ 7ന് പുലർച്ചെ അവർ ശത്രുക്കളുടെ ശക്തികേന്ദ്രമായ പോയിന്റ് 4875 തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങി. ഇരു വശവും അഗാധഗർത്തങ്ങൾ നിറഞ്ഞ അവിടെ എത്തിച്ചേരാനുള്ള ഏക വഴി ശത്രുക്കളുടെ നിയന്ത്രണത്തിലായിരുന്നു. പക്ഷേ ബത്രയും സംഘവും അവിടെയെത്തി. അഞ്ചു ശത്രു സൈനികരെ ബത്ര ഈ ആക്രമണത്തിൽ വധിച്ചു. മുറിവേറ്റ ഒരു സൈനികനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമ്പോൾ ബത്ര വെടിയേറ്റ് ജീവൻ വെടിഞ്ഞു. ''ഒന്നുകിൽ ഞാൻ ത്രിവർണ്ണ പതാക ഉയർത്തിയിട്ടു തിരിച്ചുവരും അല്ലെങ്കിൽ അല്ലെങ്കിൽ അത് പുതച്ച് തിരികെ വരും.'' ഇതായിരുന്നു ബത്ര പോരാട്ടത്തിനിടയിൽ പറഞ്ഞത്.
 
രാജ്യത്തിനു വേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തി വീരസ്വർഗ്ഗം നേടിയ വിക്രം ബത്രയ്ക്ക് 1999 ഓഗസ്റ്റ് 15ന് മരണാനന്തരബഹുമതിയായി [[പരമവീരചക്രം]] നൽകപ്പെട്ടു. 2003ൽ ബത്രയെക്കുറിച്ച് എൽ. ഓ. സി. കാർഗിൽ എന്ന പേരിൽ ഒരു ചലചിത്രമിറങ്ങുകയുണ്ടായി.
 
{{Bio-stub}}
"https://ml.wikipedia.org/wiki/വിക്രം_ബത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്