"പഠനവൈകല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 23:
നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങൾപോലും എഴുതുമ്പോൾ തെറ്റുക. അപൂർണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാൻ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തിൽ പല പേജിലും പലതരത്തിൽ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയിൽ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകൾ കുറവായതുകൊണ്ട് എഴുതുമ്പോൾ അനുയോജ്യ വാക്കുകൾ കിട്ടാതിരിക്കുക.
=== ഗണിതശാസ്ത്ര വൈകല്യം ===
കണക്കിൽ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ൽനിന്ന് ഒമ്പത് കുറയ്ക്കാൻ പറഞ്ഞാൽ, ഒമ്പതിൽനിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോൾ&ൃറൂൗീ; 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാർജിനിൽ കണക്കുകൂട്ടി എഴുതിയശേഷം പേജിൽ എടുത്തെഴുതുമ്പാൾ ചില അക്കങ്ങൾ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.
 
=== നാമ വൈകല്യം ===
പേരുകൾ മറന്നുപോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓർമയിൽ ഉണ്ടെങ്കിലും അവയുടെ പേര് ഓർക്കാതിരിക്കുക. തെറ്റായി ഓർത്തിരിക്കുക. പേര് എഴുതുമ്പോൾതന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാജീവ്സിങ് എന്നാണ് ഉത്തരമെങ്കിൽ രാജീവ്ധവാൻ എന്നോ മറ്റോ എഴുതുക.
"https://ml.wikipedia.org/wiki/പഠനവൈകല്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്