"എം.കെ.കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|}}
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ പ്രഗല്ഭനായ ഉദ്യോഗസ്ഥനും സാഹിത്യകാരനും കലാസ്വാദകനുമായിരുന്നു '''എം.കെ.കെ. നായർ''' (29 ഡിസംബർ 1920 - 27 സെപ്റ്റംബർ 1987). കേരള കലാമണ്ഡലം ചെയർമാനായിരുന്നു.
==ജീവിതരേഖ==
തിരുവനന്തപുരത്ത് പാൽക്കുളങ്ങരയുള്ള മേപ്പള്ളിവീട്ടിൽ 1920 ഡി. 29-ന് ജനിച്ചു. അച്‌ഛൻ കേശവപിളള. അമ്മ ജാനകി അമ്മ. തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ ബി.എ.യ്‌ക്കു ചേർന്നു(1937). 1939-ൽ മദിരാശി സർവകലാശാലയിൽനിന്നു ബി.എ. (ഫിസിക്‌സ്‌) ഒന്നാം ക്ലാസ്സിൽ ഒന്നാം റാങ്കോടെ ജയിച്ചു. പിന്നീട്‌ എഫ്‌.എൽ.പരീക്ഷയും.
പല ഔദ്യോഗിക മേഖലകളിലും സേവനമനുഷ്ഠിച്ചശേഷം 1948-ൽ ഐ.എ.എസ്. പരീക്ഷ പാസ്സായി. സേലം അസി. കളക്ടറായിട്ടാണ് ഈ നിലയിൽ ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ഡൽഹി സെക്രട്ടേറിയറ്റിലെ സേവനകാലത്താണ് എം.കെ.കെ. നായർ വ്യവസായ മണ്ഡലവുമായി ബന്ധപ്പെട്ടത്. [[നെഹ്റു]], [[വി.പി. മേനോൻ]], [[രാജാജി]], [[കാമരാജ്]], [[കാർട്ടൂണിസ്റ്റ് ശങ്കർ]], [[വി.കെ. കൃഷ്ണമേനോൻ]], [[പി.സി. അലക്സാണ്ടർ]], [[എം.ഒ. മത്തായി]], [[എസ്.കെ. പൊറ്റെക്കാട്ട്]] തുടങ്ങിയവരുമായി ഇദ്ദേഹത്തിന് അടുത്തവ്യക്തി ബന്ധമുണ്ടായിരുന്നു. [[എഫ്‌.എ.സി.റ്റി]]. യുടെ മാനേജിങ്ങ്‌ ഡയറക്‌ടർ(’59-71‘), കേരളാ മാനേജ്‌മെന്റ്‌ അസോസിയേഷന്റെയും കേരള പ്രൊഡക്‌ടിവിറ്റി കൗൺസിലിന്റെയും സ്‌ഥാപകാദ്ധ്യക്ഷൻ. സ്വകാര്യപൊതുസഹകരണമേഖലകളുടെ പരമോന്നതസമിതിയായ ഫെർട്ടിലൈസർ അസോസിയേഷൻ ചെയർമാൻ(’65-67‘). കേന്ദ്രഗവൺമെന്റ്‌ രാസവളത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ശിവരാമൻ കമ്മിറ്റി അംഗം(1966). കേരള കലാമണ്ഡലം ചെയർമാൻ (1966-1971) എന്നീ നിലകളിൽ പ്രവർത്തിച്ചു.<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=712</ref> [[കലാമണ്ഡലം]] ചെയർമാനായ കാലത്താണ് ആദ്യമായി ഒരു കഥകളി സംഘം യൂറോപ്യൻ പര്യടനം നടത്തുന്നത്. കഥകളി ലോക പ്രസിദ്ധി നേടിയത് ഈ പര്യടനങ്ങളിലൂടെയാണ്. 1965-ൽ ആലുവയിൽ സംഘടിതമായ അഖിലേന്ത്യാ റൈറ്റേഴ്സ് കോൺഫറൻസിന് ചുക്കാൻ പിടിച്ചതും എം.കെ.കെ. നായരാണ്. 1971-ൽ ഇദ്ദേഹം ഫാക്ടിൽനിന്ന് വിരമിക്കുകയും പ്ലാനിങ് കമ്മീഷനിൽ ജോയിന്റ് സെക്രട്ടറിയാകുകയും ചെയ്തു.<br />
കഥകളിയുടെ വലിയ ആരാധകനായിരുന്ന ഇദ്ദേഹം കഥകളി, മോഹിനിയാട്ടം മുതലായ കേരളീയ കലകളെപ്പറ്റി ഇംഗ്ളീഷിലും മലയാളത്തിലും അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ പകൽക്കുറിയിൽ തെക്കൻ ചിട്ടയിൽ ഒരു കഥകളി വിദ്യാലയം സ്ഥാപിച്ചതും എം.കെ.കെ. നായരാണ്.<ref>http://mal.sarva.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D,_%E0%B4%8E%E0%B4%82.%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%281920%C2%A0-%C2%A087%29</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/എം.കെ.കെ._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്