"ദി ജംഗിൾ ബുക്ക് (2016 ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
ലിങ്ക് ശരിയാക്കി
(ചെ.) (കൂടുതൽ വിവരങ്ങൾ ചേർത്തു)
(ചെ.) (ലിങ്ക് ശരിയാക്കി)
 
==കഥാസാരം ==
കാട്ടിലകപ്പെട്ടുപോയ [[മൗഗ്ലി]] എന്ന മനുഷ്യക്കുഞ്ഞിന്റെ കഥയാണിത്. അകില[[അകേല]] എന്ന [[ചെന്നായ]] നയിക്കുന്ന ചെന്നായക്കൂട്ടത്തോടൊപ്പമാണ് മൗഗ്ലി കഴിയുന്നത്. മൗഗ്ലിയെ കാട്ടിൽ നിന്നും പുറത്താക്കിയില്ലെങ്കിൽ ചെന്നായക്കൂട്ടത്തിന് തന്നെ അത് ആപത്തായിരിക്കും എന്ന് ഷേർഖാൻ[[ഷേർ ഖാൻ]] എന്ന [[കടുവ]] ഭീഷണിപ്പെടുത്തിയതോടെ ചെന്നായക്കൂട്ടത്തിൽ നിന്നും സ്വയം പുറത്തുപോകാൻ മൗഗ്ലി തീരുമാനമെടുക്കുന്നു. കൂട്ടുകാരനായ [[ബഗീര]] എന്ന [[കരിമ്പുലി‌|കരിമ്പുലിയോടൊപ്പം]] അവൻ നാട്ടിലേക്കുപോകുവാനൊരുങ്ങുന്നു. എന്നാൽ വഴിമധ്യേ ഷേർഖാൻ അവരെ ആക്രമിക്കുന്നു. ബഗീരയ്ക്ക് പരിക്കുപറ്റിയെങ്കിലും മൗഗ്ലി സമർത്ഥമായി രക്ഷപെടുന്നു.
 
പിന്നീട് മൗഗ്ലി [[കാ]] എന്ന ഭീമൻ [[മലമ്പാമ്പ്|മലമ്പാമ്പിനെ]] കണ്ടുമുട്ടുന്നു. മൗഗ്ലിയുടെ അച്ഛനെ ഷേർഖാൻ കൊന്ന കഥ കാ മൗഗ്ലിയോട് പറയുന്നു. മൗഗ്ലിയെ മയക്കി വിഴുങ്ങാനൊരുങ്ങുന്ന കായുടെ വായിൽ നിന്നും [[ബാലു]] എന്ന [[തേൻകരടി|മടിയൻ കരടി]] അവനെ രക്ഷിക്കുന്നു. ബാലുവിന് ധാരാളം തേൻക്കൂടുകൾ അടർത്തിക്കൊടുക്കുന്ന മൗഗ്ലിയുമായി ബാലു ചങ്ങാത്തം സ്ഥാപിക്കുകയും മൗഗ്ലി നാട്ടിലേയ്ക്ക് മടങ്ങാതെ ബാലുവിനോടൊപ്പം കൂടുകയും ചെയ്യുന്നു.
 
ഇതിനിടയിൽ മൗഗ്ലി കാട്ടിൽ നിന്നും പോയെന്നു പറയുന്ന അകിലയോട്അകേലയോട് അവൻ തിരിച്ചുവരുമെന്നും അവന്റെ മരണമാണ് എന്റെ ലക്ഷ്യം എന്നും ഷേർഖാൻ പറയുന്നു. വാക്കുതർക്കത്തിനിടയിൽ ഷേർഖാൻ അകിലയെഅകേലയെ കൊല്ലുന്നു.
 
ഷേർഖാൻ മൗഗ്ലിയെ വേട്ടയാടുകയാണെന്ന് ബഗീരയിൽ നിന്നുമറിഞ്ഞ ബാലു ഷേർഖാനെ ചെറുക്കാൻ മാത്രം തനിക്ക് കഴിവില്ലെന്നോർത്ത് മൗഗ്ലിയോട് നാട്ടിലേയ്ക്ക് പോകാൻ നിർദ്ദേശിക്കുന്നു. എന്നാൽ ഇതിനിടയിൽ മൗഗ്ലിയെ ഒരുകൂട്ടം കുരങ്ങന്മാർ തട്ടിക്കൊണ്ടുപോയി അവരുടെ നേതാവായ [[കിംഗ് ലൂയി]] എന്ന [[ഒറാങ്ങ്ഉട്ടാൻ|ഒറാങ്ങ്ഉട്ടാന്റെ]] മുന്നിലെത്തിക്കുന്നു.
 
നാട്ടിൽ നിന്റെ വർഗ്ഗത്തിന്റെ കൈയ്യിലുള്ള ചുവന്ന പുഷ്പമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്നും നാട്ടിൽ നിന്നും ചുവന്ന പുഷ്പം (തീ) കൊണ്ടെത്തന്നാൽ ഞാൻ നിന്നെ സംരക്ഷിക്കാമെന്ന് കിംഗ് ലൂയി പറയുന്നു. എന്നാൽ ബാലുവും ബഗീരയും കൂടി മൗഗ്ലിയെ അവിടെ നിന്നും രക്ഷപെടുത്തുന്നു. അകിലയുടെ മരണമറിഞ്ഞതോടെ ഷേർഖാനെ വകവരുത്തണമെന്ന് മൗഗ്ലി തീരുമാനിക്കുന്നു. അവൻ നാട്ടിൽ നിന്നും തീ മോഷ്ടിച്ചുകൊണ്ടുവരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2346145" എന്ന താളിൽനിന്ന് ശേഖരിച്ചത്