"2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
കൂടുതൽ വിവരങ്ങൾ ചേർത്തു
(ചെ.) (കൂടുതൽ വിവരങ്ങൾ ചേർത്തു)
== വിചാരണ ==
കുറ്റം തെളിഞ്ഞതിനെത്തുടർന്ന്<ref>{{cite web|last1=2002 ഡിസംബർ 17 ലെദി ഹിന്ദു ദിനപ്പത്രം|title=4 accused in Parliament attack case convicted|url=http://www.thehindu.com/2002/12/17/stories/2002121705260100.htm|website=http://www.thehindu.com/|publisher=ദി ഹിന്ദു ദിനപ്പത്രം|accessdate=26 ഏപ്രിൽ 2016}}</ref> [[2002]] ഡിസംബർ 18-ന് ദൽഹി കോടതി [[അഫ്സൽ ഗുരു|അഫ്സൽ ഗുരുവിന്റെ]] വധശിക്ഷ വിധിച്ചു. പിന്നീട് [[2003]] [[ഒക്ടോബർ]] 29-ന് ദൽഹി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] വധശിക്ഷ ശരിവെച്ചു. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. അന്ന് തന്നെ അഫ്സൽ ഗുരുവിന്റെ ഭാര്യ നൽകിയ ദയാഹരജി പരിഗണിച്ച് വധശിക്ഷാ തീരുമാനം റദ്ദ് ചെയ്തു. 2011 [[ഓഗസ്റ്റ്‌]] 4-ന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു. തുടർന്ന് 2013 ജനുവരി 21-ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശിപാർശ രാഷ്ട്രപതിക്കയച്ചു. [[2013]] [[ജനുവരി]] 26-ന് രാഷ്ട്രപതി [[പ്രണബ് മുഖർജി]] ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി 3-ന് ദയാഹരജി തള്ളി. 2013 ഫെബ്രുവരി 4-ന് ആഭ്യന്തരമന്ത്രി [[സുശീൽ കുമാർ ഷിൻഡെ]] വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ചു. 2013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ [[തിഹാർ ജയിൽ|തിഹാർ ജയിലിൽ]] വെച്ച് തൂക്കിലേററി.
 
==പരിണിതഫലങ്ങൾ==
ഇന്ത്യൻ പാർലമെന്റാക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിൽ നിന്നും തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു.<ref name="test1"/> അവധിയിലായിരുന്ന മുഴുവൻ സൈനികരേയും ഇന്ത്യൻസൈന്യം തിരികെവിളിച്ചു. ഇന്ത്യാ-പാക്കിസ്താൻ അതിർത്തിയിൽ വളരെ ഗൗരവമേറിയ പടനീക്കങ്ങൾ ഉണ്ടായി. ആണവയുദ്ധത്തെക്കുറിച്ചുപോലും സംസാരമുണ്ടായി.
<ref name="test1">{{cite web|last1=2013 ഫെബ്രുവരി 10 ലെ ദി ഹിന്ദു ദിനപ്പത്രം|title=A perfect day for democracy|url=http://www.thehindu.com/opinion/lead/a-perfect-day-for-democracy/article4397705.ece|accessdate=26 ഏപ്രിൽ 2016}}</ref>
 
==ആരോപണങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2345143" എന്ന താളിൽനിന്ന് ശേഖരിച്ചത്