"2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൂടുതൽ വിവരങ്ങൾ ചേർത്തു
(ചെ.)No edit summary
വരി 24:
2001 ഡിസംബർ 13 ന് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അഫ്സൽ ഗുരുവിനെ ദൽഹി പൊലീസ് [[ജമ്മു-കശ്മീർ|ജമ്മു-കശ്മീരിൽ]] നിന്നും അറസ്റ്റു ചെയ്തു. [[ഡൽഹി സർവകലാശാല|ഡൽഹി സർവകലാശാലയിലെ]] സാക്കീർ ഹുസൈൻ കോളേജിലെ അദ്ധ്യാപകനായ [[എസ്.എ.ആർ ഗീലാനി|എസ്.എ.ആർ ഗീലാനിയെ]] അറസ്റ്റ് ചെയ്തു. അഫ്‌സാൻ ഗുരു, ഭർത്താവ് ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവരേയും അറസ്റ്റ് ചെയ്തു.
 
=== വിചാരണ ===
കുറ്റം തെളിഞ്ഞതിനെത്തുടർന്ന്<ref>{{cite web|last1=2002 ഡിസംബർ 17 ലെദി ഹിന്ദു ദിനപ്പത്രം|title=4 accused in Parliament attack case convicted|url=http://www.thehindu.com/2002/12/17/stories/2002121705260100.htm|website=http://www.thehindu.com/|publisher=ദി ഹിന്ദു ദിനപ്പത്രം|accessdate=26 ഏപ്രിൽ 2016}}</ref> [[2002]] ഡിസംബർ 18-ന് ദൽഹി കോടതി [[അഫ്സൽ ഗുരു|അഫ്സൽ ഗുരുവിന്റെ]] വധശിക്ഷ വിധിച്ചു. പിന്നീട് [[2003]] [[ഒക്ടോബർ]] 29-ന് ദൽഹി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] വധശിക്ഷ ശരിവെച്ചു. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. അന്ന് തന്നെ അഫ്സൽ ഗുരുവിന്റെ ഭാര്യ നൽകിയ ദയാഹരജി പരിഗണിച്ച് വധശിക്ഷാ തീരുമാനം റദ്ദ് ചെയ്തു. 2011 [[ഓഗസ്റ്റ്‌]] 4-ന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു. തുടർന്ന് 2013 ജനുവരി 21-ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശിപാർശ രാഷ്ട്രപതിക്കയച്ചു. [[2013]] [[ജനുവരി]] 26-ന് രാഷ്ട്രപതി [[പ്രണബ് മുഖർജി]] ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി 3-ന് ദയാഹരജി തള്ളി. 2013 ഫെബ്രുവരി 4-ന് ആഭ്യന്തരമന്ത്രി [[സുശീൽ കുമാർ ഷിൻഡെ]] വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ചു. 2013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ [[തിഹാർ ജയിൽ|തിഹാർ ജയിലിൽ]] വെച്ച് തൂക്കിലേററി.
 
"https://ml.wikipedia.org/wiki/2001-ലെ_ഇന്ത്യൻ_പാർലമെന്റ്_ആക്രമണം" എന്ന താളിൽനിന്ന് ശേഖരിച്ചത്