"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 294:
 
[[പ്രമാണം:Elephant bathe.JPG|thumb|left|200px|വേനൽക്കാലത്ത് ആനകളുടെ ശരീരത്തിന്റെ താപനില ഉയരാതെ നോക്കേണ്ടതുണ്ട്. ഒരു കാക്കക്കുളിക്കുള്ള ശ്രമത്തിലാണ്‌ ഈ ആന]]
[[സിന്ധു നദിതട സംസ്കാരംനദീതടസംസ്കാരം|സിന്ധു നദിതട സംസ്കാര]] കാലഘട്ടത്തിൽ കാണപ്പെട്ട മുദ്രകൾ കാണിക്കുന്നത് പുരാതന ഭാരതത്തിലാണ് ആനകളെ ആ‍ദ്യം മെരുക്കി വളർത്ത് മൃഗമാക്കിയതെന്നാണ്. <ref> {{cite news |title =ആനയെപ്പറ്റി ആമുഖം- ഉണ്ണിനമ്പൂതിരി|url =http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753695&articleType=Festival&contentId=2161976&BV_ID=@@@ |publisher =[[മലയാള മനോരമ]] ഓൺലൈൻ |date = 2007-04-10 |accessdate =2007-04-10|language =മലയാളം}} </ref> ''[[മദപ്പാട്]]'' കാലത്ത് ആനകളെ നിയന്തിക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല അപകടകരവുമാണ്. അതിനാൽ മനുഷ്യർ ഉപയോഗിച്ചിരുന്ന ആനകൾ അധികവും പിടിയാനകളായിരുന്നു. പക്ഷേ പിടിയാനകൾ കൊമ്പനാനകളെക്കണ്ടാൽ തിരിഞ്ഞോടുമെന്നതിനാൽ യുദ്ധങ്ങളിൽ കൊമ്പനാനകളെയാണ് ഉപയോഗിക്കാറുണ്ടായിരുന്നത്. കാട്ടാനകളെ കാട്ടിൽ നിന്ന് പിടിച്ച് മെരുക്കിയെടുക്കുന്നതാണ് നാട്ടാനയ്ക്കുണ്ടാകുന്ന കുട്ടിയെ വളർത്തിയെടുക്കുന്നതിലും ലാഭകരം. (ഇതും കാണുക [[Elephant "Crushing"|elephant "crushing"]]).
 
ആഫ്രിക്കൻ ആനകളെ മെരുക്കാൻ പറ്റില്ലെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. പക്ഷേ ചിലർ ഏഷ്യൻ ആനകളുടെ [[പാപ്പാൻ|പാപ്പാന്മാരെ]] [[ശ്രീലങ്ക]]യിൽ നിന്ന് ആഫ്രിക്കയിലേക്ക് കൊണ്ടുപോയി മെരുക്കാൻ ശ്രമിച്ച് വിജയിച്ചിരുന്നു. [[ബോട്ട്സ്വാന|ബോട്ട്സ്വാനയിൽ]] [[Uttum Corea|ഉട്ടും കൊറിയ]] ആഫ്രിക്കൻ ആനകളേയും [[Gaborone|ഗാബോറോണിന്]] അടുത്തുള്ള മെരുക്കിയെടുത്ത പല കുട്ടിയാനകളേയും നോക്കുന്ന ജോലി ചെയ്യുന്നു. ഏഷ്യൻ ആനകളേക്കാൾ ശുണ്ഠി കൂടുതലാണ് ആഫ്രിക്കൻ ആനകൾക്ക്, എന്നാൽ അനുസരിപ്പിക്കാൻ കൂടുതൽ എളുപ്പം ആഫ്രിക്കന്മാരെയാണ്. പെട്ടെന്ന് ശുണ്ഠിപിടിക്കുന്ന പ്രകൃതമായതിനാൽ ആഫ്രിക്കൻ ആനകളെ മെരുക്കുന്ന് രീതി ഏഷ്യൻ ആനകളെ മെരുക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്. മാത്രവുമല്ല ഇവയെ ചെറുപ്പം മുതൽ പരിശീലിപ്പിക്കേണ്ടതുണ്ട് എന്നതിനാൽ കൊറീയ അനാഥരായ കുട്ടിയാനകളെയാണ് പരിശീലിപ്പിച്ചത്. ആഫ്രിക്കൻ ആനകളെ ഇപ്പോൾ സഫാരികൾക്ക് ഉപയോഗിക്കാറുണ്ട്. ഇത് കൂടാതെ, കൊറീയയുടെ ആനകളെ‍ വിനോദസഞ്ചാരികളെ രസിപ്പിക്കാനും തടിപിടിക്കാനും ഉപയോഗിച്ചുവരുന്നു.
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്