"കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Indian subcontinent|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] വടക്കുഭാഗത്ത് രൂപപ്പെട്ട ഒരു ആദ്യകാല [[Iron Age|ഇരുമ്പുയുഗ]] പുരാവസ്തു സംസ്കാരമാണ് '''കറുപ്പും ചുവപ്പും ചായപ്പാത്ര സംസ്കാരം'''. ഏകദേശം [[12th century BC|ക്രി.മു. 12-ആം നൂറ്റാണ്ട്]] മുതല്‍ [[9th century BC|ക്രി.മു. 9-ആം നൂറ്റാണ്ട്]] വരെയാണ് ഈ സംസ്കാരത്തിന് പഴക്കം നിര്‍ണ്ണയിച്ചിരിക്കുന്നത്. [[Rigveda|ഋക്‌വേദത്തിനു]] ശേഷമുള്ള [[Vedic civilization|വേദ സംസ്കാരവുമായി]] ആണ് ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്.
 
ചില ഖനനസ്ഥലങ്ങളില്‍, കറുപ്പും ചുവപ്പും ചായപ്പാത്രങ്ങള്‍ പില്‍ക്കാല ഹാരപ്പന്‍ മണ്‍പാത്രങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നുന്‍. ത്രിഭുവന്‍ എന്‍. റോയ് തുടങ്ങിയ ചില പണ്ഠിതരുടെ അഭിപ്രായമനുസരിച്ച് കറുപ്പും ചുവപ്പും ചായപ്പാത്ര സംസ്കാരം നിറം‌പിടിപ്പിച്ച ചാരപ്പാത്ര സംസ്കാരത്തെയും വടക്കന്‍ കറുത്ത മിനുസപ്പെടുത്തിയ സംസ്കാരത്തെയും നേരിട്ട് സ്വാധീനിച്ചുകാണണം.<ref>Shaffer, Jim. 1993, Reurbanization: The eastern Punjab and beyond. In Urban Form and Meaning in South Asia: The Shaping of Cities from Prehistoric to Precolonial Times, ed. H. Spodek and D.M. Srinivasan.</ref> സിന്ധൂ നദീതടത്തിനു പടിഞ്ഞാറ് കറുപ്പും ചുവപ്പും ചായപ്പാത്ര സംസ്കാരത്തിനു തെളിവുകള്‍ ഇല്ല. <ref>Shaffer, Jim. Mathura: A protohistoric Perspective in D.M. Srinivasan (ed.), Mathura, the Cultural Heritage, 1989, pp. 171-180. Delhi. cited in Chakrabarti 1992</ref>
 
[[ഉത്തര്‍ പ്രദേശിലെ]] മുകള്‍ [[Gangetic plain|ഗംഗാ സമതലം]] മുതല്‍ [[Vindhya|വിന്ധ്യ]] പര്‍വ്വതനിരകള്‍ക്ക് കിഴക്കു വരെയും [[West Bengal|പശ്ചിമ ബംഗാള്‍]] വരെയും ഈ സംസ്കാരം വ്യാപിച്ചിരുന്നു.
 
ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ചൂണ്ടിക്കാട്ടുന്നത് കറുപ്പും ചുവപ്പും മണ്‍പാത്ര സംസ്കാരം ബംഗാളില്‍ ക്രി.മു. 1500-ഓടു കൂടി പുഷ്കലമാവുകയും വീണ്ടും പരിണമിച്ച് ചാല്‍കോലിഥിക് കാലഘട്ടവും കടന്ന്, ക്രി.മു. 3-ആം നൂറ്റാണ്ടിലെ ചരിത്ര കാലഘട്ടം വരെ നീണ്ടുനിന്നു എന്നാണ്.
 
==അവലംബം==