"തങ്കമണി ഗോപിനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
== ജീവിതരേഖ ==
1918-ൽ (മീനമാസത്തിൽ) [[കുന്നംകുളം|കുന്നംകുളത്ത്]] ജനിച്ചു. പന്തളത്ത്പന്തലത്ത് ഗോവിന്ദൻ നായരും മങ്ങാട്ട് മുളയ്ക്കൽ കുഞ്ഞിക്കാവമ്മയുമാണ് മാതാപിതാക്കൾ. [[വള്ളത്തോൾ]] [[കലാമണ്ഡലം]] തുടങ്ങിയപ്പോൾ അവിടത്തെ ആദ്യത്തെ [[മോഹിനിയാട്ടം]] വിദ്യാർത്ഥിനിയായിരുന്നു. പെൺകുട്ടികൾ നൃത്തം പഠിക്കുന്നതും അവതരിപ്പിക്കുന്നതും സദാചാര വിരുദ്ധമായി കരുതിയിരുന്ന കാലത്ത്, തേവിടിശ്ശിയാട്ടം എന്ന് ഇകഴ്ത്തിപ്പറഞ്ഞിരുന്ന മോഹിനിയാട്ടം പഠിക്കാൻ ധൈര്യം കാട്ടിയ തങ്കമണി പെൺകുട്ടികളുടെ നൃത്തപഠനത്തിനും കേരളത്തിലെ നൃത്ത തരംഗത്തിനും പ്രാരംഭം കുറിച്ചു.
 
മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ [[ഭക്തപ്രഹ്ളാദ|ഭക്തപ്രഹ്ളാദയിൽ]] (1941) കയാതുവിന്റെ വേഷം അഭിനയിച്ച് തങ്കമണി ആദ്യകാല നടിമാരിൽ ഒരാളായി. ഗുരു ഗോപിനാഥ് ആയിരുന്നു ഇതിൽ [[ഹിരണ്യകശിപു]]. പതിനാറാം വയസ്സിൽ ഗുരു ഗോപിനാഥിനെ വിവാഹം ചെയ്തശേഷം തങ്കമണി ക്രമേണ മോഹിനിയാട്ടത്തോട് വിട പറഞ്ഞു. അവരിരുവരും ചേർന്ന് [[കേരളനടനം]] (ആദ്യം കഥകളി നടനം എന്നായിരുന്നു പേര്) എന്ന നൂതന നൃത്ത ശൈലി ആവിഷ്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
തങ്കമണി അവതരിപ്പിച്ചിരുന്ന പന്തടി നൃത്തവും ,'തിങ്കളും തളിരൊളിയും" എന്നു തുടങ്ങുന്ന ഉദ്യാന വർണ്ണനയും, ഗുരുഗോപിനാഥിനോടൊപ്പം അവതരിപ്പിച്ച രാധാകൃഷ്ണ, ശിവപാർവതി, ലക്ഷ്മീ നാരായണ, അശോകവനത്തിലെ സീത എന്നീ നൃത്തൈനങ്ങൾ ഒരു കാലത്ത് തെന്നിന്ത്യയിൽ പേരുകേട്ടതായിരുന്നു.
 
[[തിരുവിതാംകൂർ|തിരുവിതാംകൂറിലേയും]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്തേയും]] പ്രഥമ നൃത്ത വിദ്യാലയമായിരുന്ന [[ശ്രീചിത്രോദയ നൃത്ത കലാലയം|ശ്രീചിത്രോദയ നൃത്ത കലാലയത്തിൽ]] നൃത്തം പഠിപ്പിച്ചിരുന്ന തങ്കമണി ഗോപിനാഥ് ആദ്യകാലത്ത് കേരള നടനം പഠിച്ച ലളിത, പദ്മിനി, രാഗിണി, ഭവാനി ചെല്ലപ്പൻ, മംഗള, ലക്ഷ്മി തുടങ്ങിയ മിക്ക നർത്തകികളുടേയും ഗുരു ആയിരുന്നു.
 
നാല്പതുകളിലും അൻപതുകളിലും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നൃത്ത സംഘങ്ങളിലൊന്നായിരുന്നു ഗോപിനാഥ്-തങ്കമണി സംഘം. ഇന്ത്യയിലും വിദേശത്തും ഈ സംഘം ഒട്ടേറെ നൃത്തപരിപാടികൾ അവതരിപ്പിച്ച് പ്രശസ്തിയും പുരസ്കാരങ്ങളും നേടി. അമ്പതുകളുടെ അവസാനത്തോടെ നൃത്തവേദികളിൽ നിന്നു മാറിയ തങ്കമണി തിരുവനന്തപുരം [[വട്ടിയൂർക്കാവ്|വട്ടിയൂർക്കാവിലെ]] വിശ്വകലാകേന്ദ്രം ഭരണ സമിതി അംഗമായിരുന്നു.

മക്കളിൽ ഒരാളായ വാസന്തി ജയസ്വാൾ [[അമേരിക്ക|അമേരിക്കയിലെ]] [[ലോസ് ആഞ്ചലസ്|ലോസ് ആഞ്ചലസിൽ]] നർത്തകിയും നൃത്താധ്യാപികയുമാണ്. മകളായ വിലാസിനി രാമചന്ദ്രന്‌രാമചന്ദ്രൻ ദില്ലിയില്‌ മുതിര്‌ന്ന ഐ എ എസ് ഉദ്യോഗസ്ഥയാണ്‌ഉദ്യോഗസ്ഥയായിരുന്നു (2015 മാർച് 5നു അന്തരിച്ചു).ഇളയ മകളയ വിനോദിനി ശശി മോഹന്‌മോഹൻ മലയാള സിനിയിലെ ബാലതാരവും, ദേവി കന്യാകുമരിയിലെകന്യാകുമാരി സിനിമയിലെ നായികയുമായിരുന്നു.വിശ്വകലാകേന്ദ്രത്തിന്റെ ചുമതലയും വഹിക്കുന്നു.
 
[[1990]] [[ഡിസംബർ 28]]-ന് തങ്കമണി ഗോപിനാഥ് അന്തരിച്ചു.
"https://ml.wikipedia.org/wiki/തങ്കമണി_ഗോപിനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്