"ഹിരോഷിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഹിരോഷിമ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 89:
== സംസ്കാരം ==
[[പ്രമാണം:Childrensmemorial.jpg |ഇടത്ത്‌| 200px |ലഘുചിത്രം| ഹിരോഷിമ സമാധാന സ്മരണിക ഉദ്യാനത്തിലെ ഒരു ശില്പം. റേഡിയേഷൻ വികിരണങ്ങളേറ്റ് മരിച്ച [[സഡാക്കോ സസാക്കി]] എന്ന ബാലികയുടെ സ്മരണാർത്ഥമാണ് ഈ സ്മാരകം നിർമ്മിച്ചത്.]]
സാംസ്കാരികമായ സവിശേഷതകൾ ഹിരോഷിമക്കും ഉണ്ട്. 1963 മുതൽ തുടർന്നു പോരുന്ന സിംഫണി ഓർക്കസ്ട്ര സംഗീതത്തിന്റെ മേഖലയിൽ ഹിരോഷിമയുടെ പ്രാധാന്യം വെളിവാക്കുന്നു. മ്യൂസിയങ്ങളുടെ നാടു കൂടിയാണ് ഹിരോഷിമ. ഇതിൽ ഏറ്റവും പ്രാധാന്യം [[ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം|ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയമാണ്]]. ആദ്യ ആറ്റം ബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിതതാണ് ഈ മ്യൂസിയം. ഹിരോഷിമ മ്യൂസിയം ഓഫ് ആർട്ട്, ഹിരോഷിമ പെർഫെക്ച്വൽ ആർട്ട് മ്യൂസിയം , ഹിരോഷിമ സിറ്റി മ്യൂസിയം ഓഫ് കണ്ടംപെററി ആർട്ട് എന്നിവയെല്ലാം കലക്ക് ഹിരോഷിമ നൽകിയിരിക്കുന്ന പ്രാധാന്യം വെളിവാക്കുന്നവയാണ്. ഹിരോഷിമ ഫ്ലവർ ഫെസ്റ്റിവലും ഹിരോഷിമ ഇന്റർനാഷണൽ ആനിമൽ ഫെസ്റ്റിവലും ആണ് പ്രധാന ഉത്സവങ്ങൾ
ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാധാനപ്രിയരായ ജനങ്ങളെ ആകർഷിക്കുന്ന ഇടമാണ്. എല്ലാ വർഷവും ഓഗസ്റ്റ് - 6 ന് ലോകസമാധാനത്തിനായുള്ള വിവിധ പരിപാടികൾ ഇവിടെ നടക്കുന്നു.
 
"https://ml.wikipedia.org/wiki/ഹിരോഷിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്