"നവദുർഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58:
=== ശൈലപുത്രി ===
{{പ്രധാനലേഖനം|ശൈലപുത്രി}}
ഹിമവാന്റെ മകളാണ് [[ശൈലപുത്രി]] (ശൈലം= പർവ്വതം, ഹിമാലയം). സതി, [[ഭവാനി]], [[പാർവതി]] മാതാ, ഹേമവതി മാതാ(ഹിമവാന്റെ പുത്രി → ഹേമവതി) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ധക്ഷ്പ്രജാപതിയുടെ മകളായാണ് [[ശക്തി|ദേവി]] ആദ്യം അവതരിച്ചത്. [[സതി]](സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം. ദക്ഷയഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്റെ മകളായാണ് [[ശക്തി|ദേവി]] പിന്നീടവതരിച്ചത്. പർവതരാജന്റെ(ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്റെ(ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.
 
നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.
"https://ml.wikipedia.org/wiki/നവദുർഗ്ഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്