"സീൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
[[Image:Topographic map of the Seine basin (English png).png|thumb|right|300px|Topographic map of the Seine [[drainage basin|basin]].]]
[[പാരീസ്]] നഗരത്തിലൂടെ ഒഴുകുന്ന ഈ നദിക്കു 776 കിലോമീറ്റർ നീളമുണ്ട്.പാരീസ് തടത്തിലെ പ്രധാന വ്യാവസായിക ജലപാത കൂടിയാണ് ഈ നദി. സോഴ്സ് സീൻ എന്ന പ്രദേശത്ത് നിന്നു ഉത്ഭവിച്ചു പാരീസിലൂടെ ഒഴുകി ലെ ഹാവ്രേ യിൽ വച്ചു [[ഇംഗ്ലീഷ് ചാനൽ |ഇംഗ്ലീഷ് ചാനലിൽ ]] പതിക്കുന്നു. <ref>{{cite book |url=http://books.google.co.uk/books?id=QdwDAAAAQAAJ&pg=PA1&dq=the+seine&hl=en&ei=kigRTJfHBcah4QbcxbHNBw&sa=X&oi=book_result&ct=result&resnum=2&ved=0CDMQ6AEwAQ#v=onepage&q&f=false |title=''A hand book up the Seine'' |publisher=G.F. Cruchley, 81, Fleet Street, 1840 |accessdate=10 June 2010 }}</ref> . സമുദ്രത്തിൽ നിന്നും 120 കിലോമീറ്ററോളം ദൂരം ഈ നദിയിലൂടെ കപ്പലുകൾക്ക് സഞ്ചരിക്കാവുന്നതാണ്. പാരീസ് നഗരത്തിൽ മാത്രം ഈ നദിയ്ക്ക് കുറുകെ 37 പാലങ്ങൾ ഉണ്ട്.
 
==നിരുക്തം==
സീൻ ( "Seine" ) എന്ന പേര് വന്നത് ലാറ്റിൻ ഭാഷയിലെ "Sequana / Sicauna" എന്ന വാക്കിൽ നിന്നാണ്. വിശുദ്ധ നദി എന്നാണ് അതിന്റെ അർത്ഥം . <ref>A Latinisation of the [[Gaulish]] ([[Celtic language|Celtic]]) ''Sicauna'', which is argued to mean "sacred river"</ref> .പുരാതന ഫ്രാൻസിലെ നിവാസികളായിരുന്ന ഗോളുകൾ ( Gauls ) , യോന്നെ നദിയുടെ പോഷകനദി ആയി സീൻ നദിയെ കണക്കാക്കിയിരുന്നു.. ഭൂമി ശാസ്ത്ര നിയമങ്ങൾ അനുസരിച്ചു നോക്കിയാൽ പാരീസിലൂടെ ഒഴുകുന്ന നദിയെ യോന്നെ നദി എന്ന് വിളിക്കുന്നതാവും ശരി. ശരാശരി ജലപ്രവാഹം കൂടുതൽ ഉള്ളത് യോന്നെ നദിക്കാണു . ഇന്ന് 292 കിലോമീറ്റർ നീളമുള്ള യോന്നെ നദിയെ , സീൻ നദിയുടെ ഇടത്തെ പോഷക നദിയായി കണക്കാക്കുന്നു.
 
==ഉത്ഭവം==
വരി 24:
==പ്രയാണം==
വളരെ സാവധാനം ഒഴുകുന്ന ഈ നദി ജല ഗതാഗതത്തിന് അനുയോജ്യമാണ്. സീൻ നദിയുടെ പാതയെ അഞ്ചു ഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.
* Petite Seine ചെറിയത്
* Haute Seine ഉയർന്നത്
* Traversée de Paris പാരീസിലെ ജലപാത
* Basse Seine താഴ്ന്നത്
* Seine maritime സമുദ്രത്തോടു അടുത്തത്
ഇംഗ്ലീഷ് ചാനലിൽ നിന്നും 105 കിലോമീറ്റർ ദൂരമുള്ള "Seine maritime " വഴി കപ്പലുകൾ സഞ്ചരിക്കുന്നുണ്ട്. ഇന്ന് ഈ നദിക്കു പാരീസിനു സമീപമുള്ള പ്രദേശങ്ങളിൽ ഒൻപതര മീറ്റർ വരെ ആഴമുണ്ട്. 1800 നു മുൻപ് വരെ ആഴം കുറഞ്ഞ പുഴ ആയിരുന്നു ഇത്.
 
==നഗര ജീവിതം ==
പാരീസിലെ നഗര ജീവിതത്തിനു സീൻ നദിയുമായി നല്ല ബന്ധമുണ്ട്. ഈഫൽ ഗോപുരത്തിൽ നിന്നും സീൻ നദി മനോഹരിയായി കാണപ്പെടുന്നു. നഗരത്തിലെ മിക്ക പാലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഫ്രാൻസിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളായ ഈഫൽ ഗോപുരം , ലിബർട്ടി പ്രതിമ , എളിസീസ് തിയറ്റർ, ലെ ബെർജെസ് , മുസീ ഡി ഒർസെ , ലൂർവ് ലെ മ്യൂസിയം , നോട്രെ ഡാം പള്ളി തുടങ്ങിയവ സീൻ നദിയുടെ തീരങ്ങളിലാണ്.<ref> നാഷണൽ ജ്യോഗ്രഫിക് മാഗസിൻ , മെയ് 2014 , പേജ് 128-143 </ref>19,20 നൂറ്റാണ്ടുകളിലെ പല കലാകാരന്മാർക്കും സീൻ നദി പ്രചോദനം ആയിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/സീൻ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്