"ബ്രിട്ടീഷ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ]] 1858 മുതൽ 1947 വരെയുള്ള [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ]] ഭരണകാലത്തെയും ഭരണത്തെയും ഭരണ പ്രദേശത്തെയുമാണ് '''ബ്രിട്ടീഷ് രാജ്''' (''രാജ്'' എന്ന [[ഹിന്ദി]] പദത്തിന്റെ അർത്ഥം "ഭരണം" എന്നാണ്) അല്ലെങ്കിൽ '''ബ്രിട്ടീഷ് ഇന്ത്യ''' എന്നു വിളിക്കുന്നത് (ഔദ്യോഗിക നാമം: ബ്രിട്ടീഷ് '''ഇന്ത്യൻ സാമ്രാജ്യം'''). അക്കാലത്ത് അന്താരാഷ്ട്ര തലത്തിൽ '''ഇന്ത്യ''' എന്ന പദം ബ്രിട്ടീഷ് രാജിനെ കുറിച്ചു.
 
[[യുണൈറ്റഡ് കിങ്ഡം]] നേരിട്ടു ഭരിച്ച ഭൂപ്രദേശങ്ങളും <ref>Firstly the [[United Kingdom of Great Britain and Ireland]] then after 1927, the [[United Kingdom of Great Britain and Northern Ireland]]</ref> (അക്കാലത്ത്, "ബ്രിട്ടീഷ് ഇന്ത്യ") [[British Crown|ബ്രിട്ടീഷ് കിരീടത്തിന്റെ]] പരമാധികാരത്തിനു കീഴിൽ നാടുവാഴികൾ ഭരിച്ച [[princely states|നാട്ടുരാജ്യങ്ങളും]] ഇതിൽ ഉൾപ്പെട്ടു. ബ്രിട്ടീഷുകാരുമായി സന്ധി ഉടമ്പടികളിൽ ഒപ്പുവെച്ച നാട്ടുരാജാക്കന്മാർക്ക് അന്താരാഷ്ട്ര കാര്യങ്ങളിൽ പൂർണ്ണ ബ്രിട്ടീഷ് പ്രാതിനിധ്യം ബ്രിട്ടീഷ് സാമന്ത രാജ്യമാവുന്നതിനുള്ള സമ്മതം എന്നിവയ്ക്കു പകരമായി ഒരു പരിധിവരെ സ്വയം ഭരണം അനുവദിച്ചിരുന്നു.
 
ഇന്നത്തെ [[ഇന്ത്യ]], [[പാകിസ്താൻ]], [[ബംഗ്ലാദേശ്]] രാജ്യങ്ങൾക്കു പുറമേ പല സമയത്തും [[Aden Colony|ഏദൻ]] (1858 മുതൽ 1937 വരെ), [[Lower Burma|അധോ ബർമ്മ]] (1858 മുതൽ 1937 വരെ), [[Upper Burma|ഉപരി ബർമ്മ]] (1886 മുതൽ 1937 വരെ) (ബർമ്മ പൂർണ്ണമായും 1937-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും വിഘടിപ്പിച്ചു)<ref>[http://www.time.com/time/magazine/article/0,9171,788006,00.html പേനയ്ക്കു പകരം വാൾ], ''[[TIME Magazine|റ്റൈം മാസിക]]'', April 12, 1937</ref>), [[British Somaliland|ബ്രിട്ടീഷ് സൊമാലിലാന്റ്]] (1884 മുതൽ 1898 വരെ), [[Singapore|സിങ്കപ്പൂർ]] (1858 മുതൽ 1867 വരെ) എന്നിവയും ബ്രിട്ടീഷ് ഇന്ത്യയുടേ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് മദ്ധ്യപൂർവ്വദേശങ്ങളിലെ ബ്രിട്ടീഷ് വസ്തുവകകളുമായി ബന്ധമുണ്ടായിരുന്നു; ഈ പ്രദേശങ്ങളിൽ പലയിടത്തും ഇന്ത്യൻ [[രൂപ]] നാണയമായി ഉപയോഗിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ ഇന്നത്തെ [[ഇറാഖ്]] ബ്രിട്ടീഷ് സർക്കാരിന്റെ [[ഇന്ത്യ ഓഫീസ്]] ആണ് ഭരിച്ചത്.
സ്വന്തമായി പാസ്പോർട്ടുകൾ നൽകിയിരുന്ന ഇന്ത്യൻ സാമ്രാജ്യം തദ്ദേശീയമായും അന്താരാഷ്ട്ര തലത്തിലും ഇന്ത്യ എന്ന് അറിയപ്പെട്ടു. ഇന്ത്യ എന്ന പേരിൽത്തന്നെ [[ലീഗ് ഓഫ് നേഷൻസ്|ലീഗ് ഓഫ് നേഷൻസിന്റെ]] [[League of Nations members#1920: founder members|സ്ഥാപക അംഗങ്ങളിൽ]] ഒന്നായിരുന്നു. ഒരു അംഗരാഷ്ട്രമായി ഇന്ത്യ [[1900]], [[1928]], [[1932]], [[1936]] എന്നീ വർഷങ്ങളിലെ [[ഒളിമ്പിക്സ്|ഒളിമ്പിക്സിൽ]] പങ്കെടുത്തു.
 
ഈ ഭൂപ്രദേശത്തെ രാജ്യങ്ങളിൽ [[സിലോൺ]] (ഇന്നത്തെ [[ശ്രീ ലങ്ക]]) ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു എങ്കിലും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. (1802-ൽ ഒപ്പുവെയ്ച്ച [[Treaty of Amiens|ഏമിയെൻസ് ഉടമ്പടി]] അനുസരിച്ച് [[ശ്രീ ലങ്ക]] [[United Kingdom of Great Britain and Ireland|യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ]] ഭരണത്തിനു കീഴിലായി). [[നേപ്പാൾ]], [[ഭൂട്ടാൻ]] രാജ്യങ്ങൾ ബ്രിട്ടനുമായി യുദ്ധം ചെയ്യുകയും ഉടമ്പടികൾ ഒപ്പുവെയ്ക്കുകയും ചെയ്തെങ്കിലും സ്വതന്ത്ര രാജ്യങ്ങളായി അവയെ അംഗീകരിച്ചിരുന്നു. നേപ്പാളും ഭൂട്ടാനും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. <ref>[http://www.britishempire.co.uk/maproom/bhutan.htm British Empire - Relations with Bhutan]</ref><ref>[http://www.britishempire.co.uk/maproom/nepal.htm British Empire - Relations with Nepal]</ref>{{Failed verification|date=November 2007}} 1861-ൽ “ആംഗ്ലോ-സിക്കിമീസ് ഉടമ്പടി” ഒപ്പുവെയ്ച്ചതിനു പിന്നാലെ സിക്കിം ഒരു [[നാട്ടുരാജ്യം]] ആയി, എങ്കിലും സിക്കിമിന്റെ പരമാധികാരം നിർവ്വചിക്കാതെ കിടന്നു. <ref> "Sikkim." Encyclopædia Britannica. 2007. Encyclopædia Britannica Online. 5 Aug. 2007 <http://www.britannica.com/eb/article-46212>.</ref> [[Maldives|മാലിദ്വീപുകൾ]] ബ്രിട്ടീഷ് 1867 മുതൽ 1965 വരെ [[protectorate|സാമന്ത രാജ്യമായിരുന്നെങ്കിലും]] ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല.
 
1858-ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ഭരണം ബ്രിട്ടീഷ് രാജ്ഞിയായ [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയ്ക്കു]] കൈമാറിയതു മുതൽ (1877-ൽ വിക്ടോറിയ രാജ്ഞി [[ഇന്ത്യയുടെ ചക്രവർത്തി|ഇന്ത്യയുടെ ചക്രവർത്തിനിയായി]] പ്രഖ്യാപിക്കപ്പെട്ടു) 1947-ൽ ഇന്ത്യയുടെ വിഭജനം വരെ (ഇന്ത്യ “ഡൊമീ‍നിയൻ ഓഫ് ഇന്ത്യ” (പിന്നീട് [[റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ]]), “ഡൊമീനിയൻ ഓഫ് പാകിസ്താൻ“ (പിന്നീട് [[പാകിസ്താൻ |ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്താൻ]], [[ബംഗ്ലാദേശ്|പീപിൾസ് റിപ്പബ്ലിക്ക് ഓഫ് ബംഗ്ലാദേശ്]]) എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു) ഈ ഭരണസംവിധാ‍നം തുടർന്നു. ബർമ്മ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭരണത്തിൽ നിന്നും 1937-ൽ വിഘടിപ്പിച്ച് ബ്രിട്ടൻ നേരിട്ടു ഭരിച്ചു; പിന്നീട് 1948-ൽ ബർമ്മയ്ക്ക് “യൂണിയൻ ഓഫ് ബർമ്മ” എന്ന പേരിൽ സ്വാതന്ത്ര്യം ലഭിച്ചു.
1857-ലെ ലഹള ഇന്ത്യയിലെ ബ്രിട്ടീഷ് മേൽക്കോയ്മയെ ഉലച്ചു എങ്കിലും അതിനെ നിലം‌പരിശാക്കിയില്ല. 1857 വരെ ബ്രിട്ടീഷുകാർ, പ്രത്യേകിച്ചും [[James Broun-Ramsay, 1st Marquess of Dalhousie|ഡൽഹൌസി പ്രഭുവിനു]] കീഴിൽ, ബ്രിട്ടനുമായി സാമൂഹികവും സാമ്പത്തികവുമായി കിടപിടിക്കുന്ന ഒരു ശക്തിയായി ഇന്ത്യയെ ധൃതഗതിയിൽ നിർമ്മിക്കുകയായിരുന്നു. വിപ്ലവത്തിനു ശേഷം ബ്രിട്ടീഷുകാർ ഈ ശ്രമങ്ങളിൽ സംശയാലുക്കളായി. 1857-ലെ വിപ്ലവത്തിന്റെ കാരണങ്ങളെക്കുറിച്ച് ഏറെ വിചിന്തനം നടന്നു. ഇതിൽ നിന്നും മൂന്നു പ്രധാന പാഠങ്ങൾ ഉരുത്തിരിഞ്ഞു.
 
* കൂടുതൽ പ്രായോഗികമായ തലത്തിൽ, ബ്രിട്ടീഷുകാരും ഇന്ത്യക്കാരും തമ്മിൽ കൂടുതൽ സംഭാഷണവും സാഹോദര്യവും വേണം എന്ന തോന്നൽ ഉണ്ടായി; ഇത് സൈനിക തലത്തിൽ ബ്രിട്ടീഷ് സേനാ ഉദ്യോഗസ്ഥരും ഇന്ത്യൻ ഭടന്മാരും തമ്മിൽ മാത്രമല്ല, പൌരന്മാർക്കിടയിലും വേണം എന്ന തോന്നൽ ഉണ്ടായി. ഇന്ത്യൻ സൈന്യത്തെ പൂർണ്ണമായും ഉടച്ചുവാർത്തു: ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ശക്തിയായിരുന്ന [[United Provinces of Agra and Oudh|ആഗ്രാ, അവധ് ഐക്യ പ്രവിശ്യകളിലെ]] മുസ്ലീങ്ങളും ബ്രാഹ്മണരും അടങ്ങിയ യൂണിറ്റ് പിരിച്ചുവിട്ടു.<ref name=spear147>{{Harvnb|Spear|1990|p=147}}</ref> ബ്രിട്ടീഷ് അഭിപ്രായത്തിൽ കൂടുതൽ വിശ്വസ്തത ഇന്ത്യക്കാരായി കരുതപ്പെട്ട സിക്കുകാരും ബലൂചികളും അടങ്ങിയ പുതിയ റെജിമെന്റുകൾ രൂപവത്കരിച്ചു. ഇതിനു ശേഷം 1947 വരെ ഇന്ത്യൻ കരസേനയുടെ സംഘടനാക്രമം മാറ്റമില്ലാ‍തെ തുടർന്നു.<ref name=spear147-148>{{Harvnb|Spear|1990|pp=147-148}}</ref>
 
* ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തതു വഴി, ഇന്ത്യൻ രാജാക്കന്മാരും വലിയ ഭൂവുടമകളും, [[Lord Canning|ലോഡ് കാനിങ്ങിന്റെ]] അഭിപ്രായത്തിൽ “കൊടുങ്കാറ്റിലെ തടയണകളായി“ പ്രവർത്തിച്ചു.<ref name=spear147/> ഇവർക്ക് പുതിയ [[ബ്രിട്ടീഷ് രാജ്]] ഇതിനു പകരമായി ഓരോ നാട്ടുരാജ്യവുമായി ഔദ്യോഗികമായി അംഗീകരിയ്ക്കപ്പെട്ടതും [[ബ്രിട്ടീഷ് കിരീടം|ബ്രിട്ടീഷ് രാജ്ഞി]] ഒപ്പുവെയ്ച്ചതുമായ ഉടമ്പടികൾ സ്ഥാപിച്ചു. <ref name=spear147-148/> ഇതേ സമയം, ഐക്യ പ്രവിശ്യകളിൽ കർഷകർക്കുവേണ്ടി വൻപിച്ച ഭൂപരിഷ്കരണങ്ങൾ നടപ്പാക്കിയിട്ടും വിശ്വസ്തതകാണിക്കാതെ കർഷകർ പലയിടത്തും തങ്ങളുടെ പഴയ ഭൂവുടമകളോടു ചേർന്ന് ബ്രിട്ടീഷുകാർക്കെതിരായി പോരാടി എന്നു വിലയിരുത്തപ്പെട്ടു. തത്ഭലമായി അടുത്ത 90 വർഷത്തേയ്ക്ക് ഒരു പുതിയ ഭൂപരിഷ്കരണവും നടപ്പാക്കിയില്ല: ബംഗാളും ബിഹാറും വലിയ ജമീന്ദാർമാരുടെ പിടിയിൽത്തന്നെ തുടർന്നു. (പഞ്ജാബിലും ഉത്തർ പ്രദേശിലും സ്ഥിതി വ്യത്യസ്തമായിരുന്നു).<ref name=spear147-148/>
 
* അവസാ‍നമായി, സാമൂഹിക പരിവർത്തനത്തോടുള്ള ഇന്ത്യൻ പ്രതികരണത്തിൽ ബ്രിട്ടീഷുകാർ നിരാശ പൂണ്ടു. ഒന്നാം സ്വാതന്ത്ര്യസമരം വരെ, ബ്രിട്ടീഷുകാർ സാമൂഹിക പരിഷ്കരണത്തെ ശക്തമായി നടപ്പിൽ വരുത്താൻ ശ്രമിച്ചു, ഉദാഹരണത്തിനു [[സതി]] ആചാരത്തിൽ [[Lord William Bentinck|വില്യം ബെന്റിങ്ക് പ്രഭു]] വരുത്തിയ നിരോധനം.<ref name=spear147/> യുദ്ധത്തിന്റെ ഫലമായി ഇന്ത്യയിലെ ആചാരങ്ങളും സമ്പ്രദായങ്ങളും അവയെ എളുപ്പത്തിൽ മാറ്റാൻ കഴിയാത്ത വിധത്തിൽ വളരെ ശക്തവും ആഴത്തിൽ വേരുള്ളതുമാണെന്ന് ബ്രിട്ടീഷുകാർ വിലയിരുത്തി; തത്ഭലമായി സാമൂഹിക രംഗത്ത്, പ്രത്യേകിച്ചും മതപരമായ കാര്യങ്ങളിൽ, പിന്നീട് ഒരു ബ്രിട്ടീഷ് ഇടപെടലുകളും ഉണ്ടായില്ല. ബ്രിട്ടീഷുകാർക്ക് ഹിന്ദു ബാലവിധവകളുടെ പുനർവിവാഹക്കാര്യത്തിൽ വളരെ ശക്തമായ അഭിപ്രായങ്ങൾ ഉണ്ടായിട്ടുപോലും അവർ ഇടപെടുന്നതിൽ നിന്നും മാറിനിന്നു. <ref name=spear147-148/>
 
മുൻപ് നിലനിന്ന പല സാമ്പത്തിക, വരുമാന നയങ്ങളും 1857-നു ശേഷവും മാറ്റമില്ലാതെ തുടർന്നു, എങ്കിലും ഭരണപരമായി പല മാറ്റങ്ങളും ബ്രിട്ടീഷുകാർ അവതരിപ്പിച്ചു. [[ലണ്ടൻ|ലണ്ടനിൽ]] [[Cabinet of the United Kingdom|കാബിനറ്റ്]] പദവിയായി [[Secretary of State for India|സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ]] എന്ന പദവി സ്ഥാപിച്ചു. ഇന്ത്യയുടെ [[Governor-General of India|ഗവർണർ ജനറൽ]] (നാമമാത്രമായി സ്വയംഭരണാവകാശമുള്ള ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ ഗവർണർ ജനറൽ വൈസ്രോയ് എന്ന് അറിയപ്പെട്ടു) കൽക്കത്ത ആസ്ഥാനമാക്കി ഇന്ത്യയുടെ ഭരണം നടത്തി. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് കൌൺസിലുകൾ ഇതിൽ ഗവർണർ ജനറലിനെ സഹായിച്ചു. ഗവർണർ ജനറലിനു കീഴിൽ [[Provinces of India|ഇന്ത്യയിലെ പ്രവിശ്യകൾക്ക്]] ഗവർണർമാർ ഉണ്ടായിരുന്നു. ഇവർക്കുകീഴിൽ ജില്ലാ ഭരണാധികാരികൾ ഭരണം നടത്തി. ജില്ലാ ഭരണാധികാരികൾ [[ഇന്ത്യൻ സിവിൽ സർവ്വീസ്|ഇന്ത്യൻ സിവിൽ സർവ്വീസിന്റെ]] താഴേത്തട്ട് ആയിരുന്നു.
| isbn=8125025960
| url=https://www.orientlongman.com/display.asp?isbn=978-81-250-2596-2
}}.
* {{Harvard reference
| last1=Brown
| isbn=0198731132
| url=http://www.oup.com/uk/catalogue/?ci=9780198731139
}}.
* {{Harvard reference
| Surname1 = Chaudhuri
| isbn=0192803581
| url=http://www.oup.com/us/catalog/general/subject/HistoryWorld/India/?view=usa&ci=9780192803580
}}.
* {{Harvard reference
| Surname1 = Hyam
| isbn=0415329205
| url=http://www.amazon.com/History-India-Hermann-Kulke/dp/0415329205/
}}.
* {{Harvard reference
| Surname1 = Lebra
| isbn=
| url=
}}.
* {{Harvard reference
| Surname1 = Lovett
| isbn=1851682376
| url=http://www.oneworld-publications.com/cgi-bin/cart/commerce.cgi?pid=145&log_pid=yes
}}
* {{Harvard reference
| last1=Markovits
| isbn=1843311526
| url=http://www.amazon.com/History-Modern-1480-1950-Anthem-Studies/dp/1843311526/
}}.
* {{Harvard reference
| last1=Metcalf
| isbn=0521682258
| url=http://www.amazon.com/Concise-History-Modern-Cambridge-Histories/dp/0521682258/
}}.
* {{Harvard reference
| last1=Robb
| isbn=0333691296
| url=http://www.amazon.com/History-India-Palgrave-Essential-Histories/dp/0333691296/
}}.
* {{Harvard reference
| Surname1 = Sarkar
| isbn=0140138366
| url=http://www.amazon.com/History-India-Vol-2/dp/0140138366/ref=pd_ybh_a_6/104-7029728-9591925
}}.
* {{Harvard reference
| last1=Stein
| isbn=0195654463
| url=http://www.amazon.com/History-India-World/dp/0631205462/ref=pd_ybh_a_7/104-7029728-9591925
}}.
* {{Harvard reference
| Surname1 = Tinker
| isbn=0195166787
| url=http://www.amazon.com/New-History-India-Stanley-Wolpert/dp/0195166787/
}}.
 
== കൂടുതൽ വായനയ്ക്ക് ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2342851" എന്ന താളിൽനിന്ന് ശേഖരിച്ചത്