"ജിദ്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 557:
 
=== മലയാളി സമൂഹം ===
ജിദ്ദയിലെ പ്രവാസി ഇന്ത്യക്കാരിൽ പ്രബല വിഭാഗം [[മലയാളികൾ|മലയാളികളാണ്]]. ഇതിൽ കൂടുതലും [[മലബാർ]] മേഖലയിൽ നിന്നും ഉള്ള അവിദഗ്ദ തൊഴിലാളികളാണ്. 1970 മുതൽ ആണ് [[കേരളം|കേരളത്തിൽ]] നിന്നും തൊഴിൽ തേടിവരുന്ന പ്രവണത തുടങ്ങിയത്. പക്ഷെ പിന്നീട് [[പാകിസ്താൻ]], [[ബംഗ്ലാദേശ്]] അടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളുടെ ഒഴുക്ക് സാധാരണ തൊഴിലാളികളുടെ ജോലിയെയും കൂലിയേയും കാര്യമായി ബാധിച്ചു. രാഷ്ട്രീയ, സാംസ്കാരിക, മത രംഗത്ത് പ്രവർത്തിക്കുന്ന എൺപതോളം മലയാളി സംഘടനകൾ ജിദ്ദയിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രത്യേകിച്ചും പ്രവാസികളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നതിനു വേണ്ടി ഇവർ ജിദ്ദ കേരളൈറ്റ്സ് ഫോറം എന്ന പേരിൽ ഒരു കൂട്ടായ്മയായും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മലയാളി കൂട്ടായ്മകളും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും ഇവിടെ പ്രവർത്തിക്കുന്നു. ഇത്തരം കൂട്ടായ്മകളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലും ലീഗിന്റെ]] പ്രവാസി സംഘടനയായ കെ.എം.സി.സി, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി. പി എമ്മിന്റെ]] കീഴിലുള്ള നവോദയ, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോണ്ഗ്രസ്]] പാർട്ടിയുടെ ഐ.സി.സി [[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ|കാന്തപുരം]] വിഭാഗം സുന്നികളുടെ ആർ,.എസ്,.സി, [[ജമാഅത്തെ ഇസ്ലാമി|ജമാഅത്തെ ഇസ്ലാമിയുടെ]] കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി){{തെളിവ്}}, തനിമ കലാ സാംസ്കാരിക വേദി{{തെളിവ്}} എന്നിവയാണ് ജിദ്ദയിലെ പ്രധാന പ്രവാസി സംഘടനകൾ. കൂടാതെ മറ്റു രാഷ്ട്രീയ, സാമുദായിക സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നു.
 
 
"https://ml.wikipedia.org/wiki/ജിദ്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്