"പുരാതന റോമൻ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 7:
==പശ്ചാത്തലം==
 
ഉയർന്ന സാമ്പത്തിക ചുറ്റുപാടും [[നഗരം|നഗരങ്ങളിലെ]] അധിക [[ജനസാന്ദ്രത|ജനസാന്ദ്രതയും]] പുരാതന റോമക്കാരെ അവരുടെതായ ഒരു പുതിയ വാസ്തുശൈലിയുടെ തുടക്കത്തിന് വഴിതെളിച്ചു. ഖഗോളങ്ങളുടെയും(വളവുമച്ച്,vault) [[കമാനം|കമാനങ്ങളുടെയും]] ഉപയോഗവും അതോടൊപ്പം നിർമ്മാണസാമഗ്രികളുടെ സ്വഭാവസവിശേഷതകളെ കുറിച്ചുള്ള ഗഹനമായ അറിവും, ഗാംഭീര്യദ്യോതകമായ കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ അഭൂതപൂർവ്വമായ നേട്ടം കൈവരിക്കാൻ റോമക്കാരെ സഹായിച്ചു. റോമൻ അക്ക്വാഡക്റ്റുകൾ, ഡയക്ലീഷൻ(Diocletian) , [[ക്യാരകല്ല]] എന്നീ സ്നാനഘട്ടങ്ങൾ, [[കൊളോസിയം]] തുടങ്ങിയവ ചില ഉദാഹരണം. ഇന്ന് അവശേഷിക്കുന്ന നിർമിതികൾ മിക്കവയും ഏകദേശം പൂർണമായവയാണ് വടക്കൻ സ്പെയ്നിലെ ലൂഗോ നഗത്തിന്റെ ചുറ്റുമതിലുകൾ അത്തരത്തിലൊന്നാണ്.
 
പൊതു ആവശ്യങ്ങളെ തൃപ്ത്തിപ്പെടുത്താനും പൊതു ജനങ്ങളിൽ മതിപ്പുളവാക്കാനും ഉതകുന്ന രീതികളാണ് പ്രാചീന റോമക്കാർ കെട്ടിടനിർമ്മാണത്തിന് അവലംബിച്ചത്. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ റോമക്കർ, യവനരുടെ നിർമ്മാണ-കലാസൗന്ദര്യബോധ സിദ്ധതത്ത്വങ്ങളിൽ മാത്രമായി വാസ്തുവിദ്യയെ പരിമിതപ്പെടുത്തിയില്ല.[[റോം|റോമിലെ]] [[പാൻതിയോൺ]] ഇതിനുദാഹരണമായ് കണക്കാക്കാം. നൂറ്റാണ്ടുകളോളം പ്രവർത്തിച്ചിരുന്ന ഈ മന്ദിരം ഇന്ന് ഒരു സംരക്ഷിത സ്മാരക നിർമിതിയാണ്. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ തന്നെ പല പൗരാണിക പൊതുകെട്ടിടങ്ങൾക്കും പ്രചോദനമായിരുന്നു [[പാൻതിയോൺ]].
"https://ml.wikipedia.org/wiki/പുരാതന_റോമൻ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്