"ദി റാവിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|The Raviz}}{{ആധികാരികത}}
[[പ്രമാണം:Raviz21.jpg|ലഘു]]
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] മതിലിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് '''ദി റാവിസ്''' (The Raviz). അഞ്ച് എക്കറിൽ 200000 ചതുരശ്രയടിയിലാണ് ഈ ഹോട്ടൽ പണികഴിപ്പിച്ചിരിക്കുന്നത്.{{അവലംബം}} അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിലേക്ക് ധാരാളം വിദേശികളും,സ്വദേശികളും എത്തിച്ചേരാറുണ്ട്.
 
[[വർഗ്ഗം:കേരളത്തിലെ പഞ്ചനക്ഷത്രഹോട്ടലുകൾ]]
 
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിൻറെ തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദി റാവിസ് കൊല്ലം, ദി റാവിസ് അഷ്ടമുടി എന്ന പേരിലും അറിയപ്പെടുന്നതാണ്. കൊല്ലം സ്വദേശിയായ ഡോ. ബി. രവി പിള്ളയുടെ റാവിസ് ഹോട്ടൽസ്‌ & റിസോർട്ട്സ് കമ്പനിയുടേതാണ് ഈ ഹോട്ടൽ. കൊല്ലം സ്വദേശിയായ ആർക്കിടെക്റ്റ് യൂജീൻ പണ്ടാലയാണ് 2009-ൽ ഈ ഹോട്ടൽ രൂപകൽപന ചെയ്തത്. 1990 കാലത്ത് തന്നെ ഹോട്ടലിൻറെ നിർമാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു. തിരുവിതാംകൂർ ശൈലിയും കോളോണിയൽ കാലത്തെ ശൈലിയും ഇടചെർന്നതാണ് ഹോട്ടലിൻറെ രൂപകൽപന. മുറികൾ, സ്യൂട്ട് മുറികൾ, കോട്ടേജുകൾ, സ്വകാര്യ നീന്തൽകുളത്തോടുകൂടിയുള്ള വില്ലകൾ, ആയുർവേദ സ്പാ, ഭക്ഷണശാലകൾ എന്നിവ ഹോട്ടലിൽ ഉണ്ട്. <ref>{{cite news|title=Welcome Hotel Raviz Ashtamudi|url=http://www.itchotels.in/Hotels/welcomhotelravizashtamudi/overview.aspx|work=ITC Hotels|accessdate=19 April 2016}}</ref> <ref>{{cite web|url=http://www.cleartrip.com/hotels/info/the-raviz-resort-and-spa,-ashtamudi-330515|title= The Raviz Resort and Spa|publisher=cleartrip.com |accessdate=19 April 2016}}</ref> ബോളിവുഡ് നടൻ ഷാരൂഖ്‌ ഖാനും മലയാള നടൻ മോഹൻലാലും ചേർന്നാണ് 2011 ഓഗസ്റ്റ്‌ 19-നു ഹോട്ടൽ ഉദ്ഘാടനം ചെയ്തത്.<ref>{{cite news|title=Sharukh Khan to open new five-star hotel in Kollam|url=http://www.thehindubusinessline.com/companies/sharukh-khan-to-open-new-fivestar-hotel-in-kollam/article2322581.ece|work=Business Line|date=4 August 2011|accessdate=19 April 2016}}</ref>
 
കേരളത്തിലെ തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരവും, വടക്ക് പത്തനംതിട്ടയും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിൻറെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.
 
==ഹോട്ടൽ==
ദി റാവിസ് അഷ്ടമുടി ഒരു ഡീലക്സ് ആഡംബര ഹോട്ടലാണ്. [[കൊല്ലം]] നഗരത്തിലുള്ള രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഒന്നാണ് ദി റാവിസ് അഷ്ടമുടി ഹോട്ടൽ. 90 മുറികൾ, 9 സ്യൂട്ടുകൾ, കോട്ടേജുകൾ, നീന്തൽകുളം ഉള്ള വില്ലകൾ, ബാറുകൾ, ഒഴുകുന്ന ഭക്ഷണശാലയും ഗ്രീക്ക് ഭക്ഷണശാലയും ഉൾപ്പെടെ 4 ഭക്ഷണശാലകൾ എന്നിവയാണ് ഹോട്ടലിൽ ഉള്ളത്. <ref>{{cite news|title=Shahrukh visits Gods Own Country|url=http://www.indiaglitz.com/shahrukh-visits-gods-own-country-hindi-news-69986.html|work=India Glitz|accessdate=19 April 2016}}</ref><ref>{{cite news|title=SRK & Mohanlal takes Kollam by storm|url=http://www.sify.com/movies/srk--mohanlal-takes-kollam-by-storm-imagegallery-malayalam-liwmskihiffsi.html|date=20 Aug 2011|work=India Glitz|accessdate=19 April 2016}}</ref> <ref>{{cite news|title=Kerala's non-resident tycoons investing in massive projects back home|url=http://articles.economictimes.indiatimes.com/2013-07-14/news/40554381_1_nrks-yusuffali-ma-gulf-countries/2|date=20 Aug 2011|work=Economic Times|accessdate=19 April 2016}}</ref>
 
==അഷ്ടമുടിക്കായൽ==
വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിൻറെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിൻറെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌ (അഷ്ട=എട്ട്; മുടി=ശാഖ). ഈ പേര്‌ കായലിൻറെ സ്ഥലചിത്രീകരണം സൂചിപ്പിക്കുന്നു; ബഹുശാഖകളുള്ള ഒരു കായൽ. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു. നീർത്തടങ്ങളുടെ സം‌രക്ഷണവും അവയുടെ സന്തുലിത ഉപയോഗത്തെയും കുറിച്ചുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്‌ അഷ്ടമുടി നീർത്തടം.കായലിൻറെ വലതുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു. കൊല്ലം ബോട്ട് ക്ലബ്ബിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂർ സമയം വരുന്നതാണ്‌. തടാകങ്ങൾ, കനാലുകൾ, വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിൻറെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു. മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്‌. കായലും അതിൻറെ തീരത്തുള്ള കൊല്ലം പട്ടണവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിൻറെ കശുവണ്ടി സംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു. കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം, കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ, ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.
 
ജയപാലപ്പണിക്കർ, പാരീസ് വിശ്വനാഥൻ, വിക്ടർ ജോൺ, കുരീപ്പുഴ ശ്രീകുമാർ, ജസ്റ്റിൻ തോമസ്, വി. സാംബശിവൻ, അഴകത്ത് പത്മനാഭക്കുറുപ്പ്, സി.എൻ. ശ്രീകണ്ഠൻ നായർ, ഷാജി എൻ. കരുൺ, കടവൂർ ബാലൻ, ഡി. വിനയചന്ദ്രൻ, തെക്കതിൽ എൻ ജോൺ, സമദർശി, പഴവിള രമേശൻ തുടങ്ങി ഈ കായലും കായൽ തീരത്തെ ജീവിതവും നിരവധി എഴുത്തുകാർക്കും കലകാരന്മാർക്കും പ്രചോദനമേകിയിട്ടുണ്ട്. തിരുനല്ലൂർ കരുണാകരൻറെ പല കവിതകളുടേയും ഇതിവൃത്തം അഷ്ടമുടിക്കായലാണ്‌.
 
==അവലംബം==
"https://ml.wikipedia.org/wiki/ദി_റാവിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്