"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെറിയ ചെറിയ തിരുത്തുകൾ.
വരി 59:
 
==രാഷ്ട്രപതി==
[[പ്രമാണം:Vladimir Putin with Abdul Kalam 25 January 2007.jpg|left|frameless|300x300px|പകരം=റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ എ.പി.ജെ. അബ്ദുൽ കലാമിനെ ഹസ്തദാനം ചെയ്യുന്നു.|അതിർവര|റഷ്യൻ പ്രസിഡന്റ്‌ [[വ്ലാദിമിർ പുടിൻ]] എ.പി.ജെ. അബ്ദുൽ കലാമിനെ ഹസ്തദാനം ചെയ്യുന്നു.]]
[[പ്രമാണം:Vladimir Putin with Abdul Kalam 25 January 2007.jpg|left|frameless|300x300px]]
[[കെ.ആർ. നാരായണൻ|കെ.ആർ.നാരായണനുശേഷം]] [[ഇന്ത്യ|ഇന്ത്യയുടെ]] പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം [[രാഷ്ട്രപതി ഭവൻ|രാഷ്ട്രപതി ഭവനിൽ]] പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും]] [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയും]] ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന [[ക്യാപ്റ്റൻ ലക്ഷ്മി|ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ]] 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള [[ദേശീയ ജനാധിപത്യ സഖ്യം]] പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു.<ref name=president3>{{cite news|title=എൻ.ഡി.എ സ്മാർട്ട് മിസ്സൈൽ-അബ്ദുൾ കലാം|url=http://archive.is/EUcNc|publisher=ദ ഇക്കണോമിക് ടൈംസ്|date=2002-06-11|accessdate=2013-11-25}}</ref> സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാംവട്ടം സാധ്യത കൂടി കല്പിക്കപ്പെട്ടിരുന്ന [[കെ.ആർ. നാരായണൻ]] താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി.<ref name=president4>{{cite web|title=എൻ.സി.പി. സപ്പോർട്ട്സ് കലാം|url=http://archive.is/h58lz|publisher=റിഡിഫ് വാർത്ത|date=2002-06-11|accessdate=2013-11-25}}</ref><ref name=president2>{{cite web|title=നാരായണൻ ഓപ്റ്റ്സ് ഔട്ട്, ഫീൽഡ് ക്ലിയർ ഫോർ കലാം|url=http://archive.is/dCLer|date=2002-06-11|accessdate=2013-11-25}}</ref> ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. [[ഭാരതരത്നം|ഭാരതരത്ന]] പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. [[എസ്. രാധാകൃഷ്ണൻ|ഡോക്ടർ.എസ്.രാധാകൃഷ്ണനും]] [[സാക്കിർ ഹുസൈൻ (രാഷ്ട്രപതി)|ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു]] കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.
 
വരി 137:
2020 ൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ഒരു പദ്ധതി കലാം സ്വപ്നം കണ്ടിരുന്നു. വിഷൻ-2020 എന്ന തന്റെ പുസ്തകത്തിലൂടെ ഈ ചിന്തകൾ അദ്ദേഹം ഭാരതത്തിലെ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.<ref>[[#vis2020|വിഷൻ2020 എ.പി.ജെ.അബ്ദുൾ കലാം]] ഇന്ത്യയുടെ ഭാവിയെക്കുറിച്ചുളള സ്വപ്നങ്ങൾ</ref>
 
അതുപോലെ ആണവായുധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം ഭാവിയുടെ [[വൻശക്തി]] എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൂടുതൽ അടുപ്പിക്കുന്നു എന്നും അദ്ദേഹം ഉറപ്പിച്ചു.
===സൗരോർജ്ജ പദ്ധതികൾ===
സൗരോർജ്ജത്തിന്റെ അളവറ്റ ശക്തിയെക്കുറിച്ച് കലാം ഏറെ ബോധവാനായിരുന്നു. സൗരോർജ്ജത്തെ ഉപയോഗിച്ച് ബഹിരാകാശത്തുള്ള ഊർജ്ജപ്ലാന്റുകൾ എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്ന ഒരാൾ കൂടിയായിരുന്നു കലാം.<ref name=dnaindia1>{{cite web|title=കലാം സപ്പോർട്ട്സ് സ്പേസ് എനർജി|url=http://archive.is/8E58i|publisher=ഡി.എൻ.എ ഇന്ത്യ|date=2012-01-09|accessdate=2013-11-28}}</ref> 2012ൽ കലാമിന്റെ [[ചൈന|ചൈനാ]] സന്ദർശനത്തിന്റെ ഭാഗമായി, ഇരുരാജ്യങ്ങളും ഒത്തു ചേർന്ന് ഒരു സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ഒരു ഉപഗ്രഹം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി ആരംഭിച്ചിരുന്നു.<ref name=cpscwi1>{{cite web|title=ചൈന പ്രൊപോസസ് സ്പേസ് കൊളാബറേഷൻ വിത്ത് ഇന്ത്യ|url=http://archive.is/vLTEh|publisher=ടൈംസ് ഓഫ് ഇന്ത്യ|date=2012-11-02|accessdate=2013-11-28}}</ref>
വരി 170:
പൂർണ്ണ [[സസ്യഭുക്ക്|സസ്യഭുക്കായിരുന്ന]] കലാമിന് മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന അബ്ദുൽ കലാം പ്രകൃതിയുടെ സംഹാരസ്വഭാവത്തെ മനസ്സിലാക്കാനിടവന്ന ഒരു സംഭവത്തെപ്പറ്റി തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. 1934ൽ മണിക്കൂറിൽ 100മൈലിലധികം വേഗതയുള്ള കൊടുങ്കാറ്റ് പിതാവിന്റെ യാനത്തേയും സേതുക്കരയുടെ ഏതാനും ഭാഗങ്ങളേയും തകർത്തുകളഞ്ഞു എന്നും [[പാമ്പൻ പാലം]], അതിലൂടെ ഓടിക്കൊണ്ടിരുന്ന യാത്രക്കാരുള്ള തീവണ്ടിസഹിതം തകർന്ന് സമുദ്രത്തിൽ പതിച്ചു എന്നും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.<ref>[[#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]] പുറം.6</ref> അതുവരെ സമുദ്രത്തിന്റെ സൌന്ദര്യം മാത്രം ആസ്വദിച്ചിരുന്ന തനിക്ക് അതിന്റെ അനിയന്ത്രിതമായ ഊർജ്ജത്തെപറ്റി മനസ്സിലാക്കാൻ ഈ സംഭവം ഇടവരുത്തി എന്ന് കലാം ഓർമ്മിക്കുന്നു.<ref>[[#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]] പുറം.6-7</ref>
 
തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (ടി.ഇ.ആർ.എൽ.എസ്) റോക്കറ്റ് എൻജിനിയറായി 1961ലാണ് ഡോ.എ.പി.ജെ. അബ്ദുൾകലാം ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ ഏതാണ്ട് ഒരു വർഷം പിന്നിട്ട സന്ദർഭത്തിൽ അക്കാലത്ത് ടി.ഇ.ആർ.എൽ.എസിന്റെ ടെസ്റ്റ് ഡയറക്ടറായിരുന്ന ഡോ.എച്ച്.ജി.എസ്. മൂർത്തിക്ക് [[തമിഴ്|തമിഴിലുള്ള]] ഒരു [[കത്ത്]] ലഭിച്ചു. ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ പിതാവ് ജൈനുലാബ്ദീൻ മരയ്ക്കാറുടേതായിരുന്നു കത്ത്. തന്റെ മകൻ അബ്ദുൾകലാം അവിടെ ജോലിയിൽ പ്രവേശിച്ചതായി അറിയാമെങ്കിലും ഏതാണ്ട് ഒരു [[വർഷം|വർഷമായി]] മകനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും അവൻ താങ്കളുടെ ഒപ്പം ജോലിയിലുണ്ടോ അതോ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു കത്ത്. ഉടൻ തന്നെ ഡോ.മൂർത്തി കലാമിനെ വിളിച്ച് പിതാവിന്റെ കത്ത് കൈമാറി. അപ്പോഴാണ് ജോലിയിൽ പ്രവേശിച്ച വിവരമറിയിച്ച ശേഷം താൻ വീട്ടിലേക്ക് ഒരു കത്തുപോലും അയച്ചിട്ടില്ലെന്ന കാര്യം കലാം പോലും ഓർക്കുന്നത്. നൂതനമായ റോക്കറ്റ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഠിനശ്രമത്തിൽ വിവാഹം കഴിക്കാൻപോലുംകഴിക്കാൻ പോലും മറന്ന അദ്ദേഹത്തിന്റെ സമർപ്പിത മനസ്സിനെക്കുറിച്ച് വിശദമക്കുന്ന ഒരു ഉദാഹരണമാണ്‌ ഈ സംഭവം.
 
ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി <ref name="first_bp11">{{cite news|title=എ.പി.ജെ.അബ്ദുൾ കലാം ഈസ് സ്വോൺ ഇൻ അസ് ഇന്ത്യാസ് ഇലവൺത്ത് പ്രസിഡന്റ്|url=http://archive.is/lFQeq|publisher=റീഡിഫ് വാർത്ത|date=2002 ജൂലൈ 25|last=ജോയ്സി|first=ജോസഫ്|accessdate=2013 നവംബർ 26}}</ref> എന്നതിനു പുറമേ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ഏക അവിവാഹിതൻ എന്ന പദവിയും കലാമിന് സ്വന്തമാണ്. [[എസ്. രാധാകൃഷ്ണൻ|എസ്. രാധാകൃഷ്ണന്]] ശേഷം ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതിയും ഇദ്ദേഹമാണ്.{{അവലംബം}}
 
==വിമർശനങ്ങൾ, വിവാദങ്ങൾ==
===രാഷ്ട്രപതി സ്ഥാനത്ത്===
[[രാഷ്ട്രപതി|രാഷ്ട്രപതിയുടെ]] മുമ്പിലെത്തിയ ദയാഹർജികളുടെ തീർപ്പുകൽപ്പിക്കുന്ന നടപടി വൈകിച്ചു എന്ന വിമർശനം അബ്ദുൾ കലാമിനെതിരേ ഉയർന്നിരുന്നു. [[ഇന്ത്യയുടെ ഭരണഘടന|ഇന്ത്യൻ ഭരണഘടനയുടെ]] 72-ാമത്തെ72ആം വകുപ്പു പ്രകാരം വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളിയുടെ ശിക്ഷ ഇളവുചെയ്യാൻ രാഷ്ട്രപതിക്കു അധികാരം ഉണ്ട്.<ref name=mercy1>{{cite web|title=ദ ജേണി ഓഫ് എ മെർസി പ്ലീ|url=http://archive.is/WKajw|publisher=ദ ഇന്ത്യൻ എക്സ്പ്രസ്സ്|date=2010-05-21|last=മനീഷ്|first=ചിബ്ബർ|accessdate=2013-11-25}}</ref> അബ്ദുൾ കലാം രാഷ്ട്രപതിയായിരിക്കുന്ന കാലഘട്ടത്തിൽ ഇരുപത്തൊന്ന് ദയാഹർജികൾ അദ്ദേഹത്തിന്റെ പരിഗണനക്കായി വന്നുവെങ്കിലും, തീർപ്പു കൽപ്പിച്ചത് ഒന്നിൽ മാത്രമാണ്. പതിനാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധനഞ്ജയ് ചാറ്റർജിയുടെ ദയാഹർജിയാണ് അബ്ദുൾ കലാം പരിഗണിച്ചത്. എന്നാൽ ഇയാൾക്ക് മാപ്പു നൽകാൻ കലാം തയ്യാറായില്ല, ചാറ്റർജിയെ പിന്നീട് വധശിക്ഷക്കു വിധേയനാക്കി.<ref name=mercy2>{{cite web|title=ധനഞ്ജയ് ടു ബീ ഹാങ്ഡ്|url=http://archive.is/eUCni|publisher=ദ ഇന്ത്യൻ എക്സ്പ്രസ്സ്|date=2004-08-05|accessdate=2013-11-25}}</ref> 2001 ലെ ഇന്ത്യൻ പാർലിമെന്റ് ആക്രമണകേസിലെ കുറ്റവാളിയായ [[അഫ്സൽ ഗുരു|അഫ്സൽ ഗുരുവിന്റെ]] ദയാഹർജിയും ഉണ്ടായിരുന്നു ഇതിൽ. ദയാഹർജിയുടെ തീർപ്പു വൈകിക്കുക വഴി അഫ്സൽ ഗുരുവിന്റെ വധശിക്ഷ നീട്ടിയത് ഒരുപാട് വിമർശനങ്ങൾക്കിടയാക്കി (പിന്നീട് 2013 ഫെബ്രുവരിയിലാണ് അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നത്).<ref name=afsal1>{{cite web|title=വെയ്റ്റഅ ഫോർ മെർസി|url=http://archive.is/U4hG1|publisher=ഫ്രണ്ട്ലൈൻ|last=വി.|first=വെങ്കിടേശൻ|date=2011-09-09|accessdate=2013-11-25}}</ref>
 
===ശാസ്ത്രജ്ഞൻ എന്ന സ്ഥാനത്ത്===
ഇന്ത്യയുടെ ആണവപദ്ധതിയിൽ കലാമിനുള്ള പങ്കിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ശാസ്ത്രജ്ഞർ രംഗത്തെത്തുകയുണ്ടായി. ഏയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഒരു വ്യക്തി എങ്ങനെയാണ് ആണവശാസ്ത്രത്തിന്റെ കുലപതിയായി അറിയപ്പെടുക എന്നവർ ചോദിക്കുന്നു. കലാം ആണവശാസ്ത്രത്തെക്കുറിച്ച് ഒരു ലേഖനം പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞനായ ഹോമി സെത്ന ചൂണ്ടിക്കാട്ടുന്നു.<ref name=pokran12>{{cite news|title=പൊക്രാൻ II പദ്ധതിയെക്കുറിച്ച് അഭിപ്രായപ്പെടാൻ കലാം യോഗ്യനല്ല|url=http://archive.is/OD4l8|publisher=റീഡിഫ് വാർത്ത|date=2001-09-01|accessdate=2013-11-25}}</ref> ഹോമി സെത്ന അറിയപ്പെടുന്ന ഒരു ആണവശാസ്ത്രജ്ഞനും, [[രസതന്ത്രം|രസതന്ത്രത്തിൽ]] എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. ന്യൂക്ലിയാർ ഫിസിക്സിൽ കലാമിനു ഒന്നും തന്നെ അറിയില്ല എന്ന് പൊക്രാൻ II പദ്ധതിയിൽ അംഗമായിരുന്ന ഈ ശാസ്ത്രജ്ഞൻ കലാമിനെ കുറ്റപ്പെടുത്തുന്നു.<ref name=pokran3>{{cite web|title=കലാം നോ അഥോറിറ്റി ഓൺ പൊക്രാൻ ടെസ്റ്റ്|url=http://www.youtube.com/watch?v=lwDKahtHVDQ|publisher=ഐ.ബി.എൻ ലൈവ് - [[യുട്യൂബ്]]|quote=കലാമിനെതിരേ വിമർശനങ്ങൾ|accessdate=2013-11-25}}</ref> ആണവനിലയങ്ങളിൽ പ്രവർത്തിച്ച പരിചയങ്ങളൊന്നുമില്ലാത്ത ഒരാളാണ് കലാമെന്നും, [[രാജ രാമണ്ണ|രാജാരാമണ്ണയുടെ]] കീഴിൽ പൂർത്തിയായ അണ്വായുധ പദ്ധതിയിൽ കലാം ഭാഗഭാക്കല്ലായിരുന്നു എന്നും ചിലർ തെളിവു സഹിതം സാക്ഷ്യപ്പെടുത്തുന്നു<ref name="kalamcriticised">{{cite news|title=പൊക്രാൻ II - എക്സ് എ.ഇ.സി ചീഫ് സ്ലാംസ് കലാം|url=http://archive.is/wS3Hf|quote=കലാം വിമർശിക്കപ്പെടുന്നു|publisher=സീ ന്യൂസ്|date=2003-09-01}}</ref>
 
[[സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി|സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിയിൽ]] കലാമിന്റെ പങ്കാളിത്തം ചില മുഖ്യധാരാ മാധ്യമങ്ങൾ ചോദ്യം ചെയ്യുകയുണ്ടായി. അഗ്നി, പൃഥി, ആകാശ് എന്ന മിസൈലുകൾ വികസിപ്പിച്ചത് മറ്റു ശാസ്ത്രജ്ഞരായിരുന്നു കലാം പദ്ധതിയുടെ ഏകോപനം മാത്രമേ ചെയ്തിരുന്നുള്ളു എന്നും ഈ പത്രങ്ങൾ അദ്ദേഹത്തിന്റെ സമകാലീനരായ ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. അഗ്നി മിസ്സൈലിന്റെ യഥാർത്ഥ സൂത്രധാരൻ അഡ്വാൻസ് സിസ്റ്റം ലാബോറട്ടറിയുടെ ചെയർമാനും അഗ്നി പ്രൊജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന രാം നാരായൺ അഗർവാളായിരുന്നു.<ref name=rna1>{{cite news|title=ഫ്രം ലോങ് റേഞ്ച് മിസ്സൈൽ ടു ലൈറ്റ് വെയിറ്റ് കാലിപ്പർസ്|url=http://archive.is/i9fbq|publisher=ഹിന്ദു ബിസിനസ്സ് ലൈൻ|last=എം.|first=സോമശേഖർ|date=2005 ജൂലൈ 25|accessdate=2013 നവംബർ 28}}</ref><ref name=rma33>{{cite news|title=ചാരിയോട്ടർ ഓഫ് ഫയർ|url=http://archive.is/m099Q|publisher=ഇന്ത്യാ ടുഡേ|last=രാജ്|first=ചെങ്കപ്പ|date=2005 ഓഗസ്റ്റ് 08|accessdate=2013 നവംബർ 28}}</ref> കലാം തന്റെ ആത്മകഥയിൽ അഗ്നിയുടെ വിജയത്തിനു രാം നാരായൺ അഗർവാളിന് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്.<ref>[[#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]] പുറം.123</ref> ഇന്ദിരാഗാന്ധിയുടെ കാലത്ത് കലാമിന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രൊജക്ട് ഡെവിൾ, പ്രൊജക്ട് വേലിയന്റ് സാങ്കേതികമായി തികഞ്ഞ പരാജയമായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ സമ്മർദ്ദം കൊണ്ട് ഈ രണ്ടു പ്രൊജക്ടുകളും ഭാരത സർക്കാർ ഉപേക്ഷിക്കുകയായിരുന്നു<ref name="nti12">{{cite web|title=മിസ്സൈൽ-കൺട്രി പ്രൊഫൈൽ ഇന്ത്യ|url=http://archive.is/w8fPp|publisher=ന്യൂക്ലിയർ ത്രെട്ട് ഇനിഷ്യേറ്റീവ്|date=|accessdate=2013 നവംബർ 25}}</ref>
 
2011 ൽ [[കൂടംകുളം ആണവനിലയം|കൂടംകുളം]] ആണവവൈദ്യുത നിലയത്തെ സംബന്ധിച്ച കലാമിന്റെ നിലപാടുകൾ ഒരുപാട് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. കൂടംകുളം ആണവനിലയം സുരക്ഷിതമായ ഒന്നാണെന്നായിരുന്നു കലാം പത്രസമ്മേളനത്തിലൂടെ പറഞ്ഞത്. കേന്ദ്രസർക്കാരിന്റേയും, മറ്റേതെങ്കിലും ഒരു സ്ഥാപനത്തിന്റേയോ ഇടനിലക്കാരനായല്ല താനിതു പറയുന്നതെന്നും കലാം പറഞ്ഞിരുന്നു.<ref name=kpis1>{{cite news|title=കൂടംകുളം പ്ലാന്റ് ഈസ് സേഫ്|url=http://archive.is/8nk91|publisher=ദ ഹിന്ദു|date=2011-11-07|accessdate=2013-11-25}}</ref> ആണവനിലയത്തിന്റെ അപകടസാദ്ധ്യതകളെക്കുറിച്ചു പറയാൻ മാത്രം വിജ്ഞാനം അബ്ദുൾ കലാമിന് ഈ വിഷയത്തിൽ ഇല്ല എന്നു പറഞ്ഞുകൊണ്ട് കൂടംകുളം സമരസമിതി നേതാക്കൾ കലാമിനെ ശക്തമായി വിമർശിക്കുന്നു.<ref name=koodamkulam>{{cite news|title=കലാം ബാറ്റ്സ് ഫോർ കൂടംകുളം, ബട്ട് പ്രൊട്ടസ്റ്റേഴ്സ് അൺഇംപ്രസ്സ്ഡ്|url=http://archive.is/W2xP1|publisher=ടൈംസ് ഓഫ് ഇന്ത്യ|url=http://archive.is/W2xP1|date=2011-11-07|accessdate=2013-11-25}}</ref>
 
==സ്മാരകങ്ങൾ==
വരി 189:
കറുത്ത റിബൺ ധരിച്ചാണ്‌ എ.പി.ജെ.അബ്ദുൽ കലാമിന്റെ മരണത്തിന്‌ [[ഗൂഗിൾ]] അനുശോചനം നൽകിയത്.[[ഡൂഡിൽ|ഡൂഡിലിന്റെ]] മുകളിൽ കർസർ എത്തുമ്പോൾ ഇൻ മെമ്മറി ഓഫ് ഡോ.എ.പി.ജെ.അബ്ദുൽ കലാം എന്ന പോപ്പ് അപ്പും തെളിയും. സാധാരണ ഗതിയിൽ ഗൂഗിൾ [[സെർച്ച് എഞ്ചിൻ|സെർച്ച് എൻജിന്റെ]] ഹോം പേജിലെ ലോഗോയിൽ പരിഷ്കാരങ്ങൾ വരുത്തിയാണു ഡൂഡിൽ തയാറാക്കുന്നത്. എന്നാൽ ലോഗോ പരിഷ്കരിക്കാതെ സെർച്ച് ബാറിനു താഴെ കറുത്ത റിബൺ കുത്തി വച്ച വ്യത്യസ്തമായ ഡൂഡിലാണ് ഗൂഗിൾ പുറത്തിറക്കിയത്<ref name=ndtv1>{{cite news | title = വിത് എ ബ്ലാക്ക് റിബ്ബൺ, ഗൂഗിൾ റിമംമ്പേഴ്സ് അബ്ദുൾ കലാം | url = http://web.archive.org/web/20160331175008/http://www.ndtv.com/india-news/google-pays-tribute-to-president-kalam-with-black-ribbon-1201886 | publisher = എൻ.ഡി.ടി.വി | date = 2015-07-30 | accessdate = 2013-03-31}} </ref><ref name=btoday1>{{cite news | title = ഗൂഗിൾ ട്രൈബ്യൂട്ട്സ് ടു മിസ്സൈൽ മാൻ അബ്ദുൾകലാം | url = http://web.archive.org/web/20160331175457/http://www.businesstoday.in/technology/internet/googles-black-ribbon-tribute-to-apj-abdul-kalam/story/222239.html | publisher = ബിസിനസ്സ് ടുഡേ | date = 2015-07-30 | accessdate = 2016-03-31}}</ref>
===കലാം സ്‌മാരകം===
അബ്‌ദുൽ കലാമിന്റെകലാമിനെ കബറടക്കം നടന്നനടത്തിയ തങ്കച്ചിമഠം [[പഞ്ചായത്ത്|പഞ്ചായത്തിലെ]] പേക്കരിമ്പിലെ ഒന്നരയേക്കർ ഭൂമിയിൽ സ്‌മാരകം നിർമ്മിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. മധുര–രാമേശ്വരം ദേശീയപാതയിൽ സഞ്ചരിച്ചാൽ, [[പാമ്പൻ പാലം|പാമ്പൻപാലം]] കടന്ന് 10 കിലോമീറ്ററിനുള്ളിലാണ് കലാം അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി. കലാം [[ഡൽഹി|ഡെൽഹിയിൽ]] താമസിച്ചിരുന്ന രാജാജി നഗറിലെ വീട് കുട്ടികളുടെ മ്യൂസിയമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവന്നിട്ടുണ്ട് . കലാം അന്ത്യവിശ്രമംകൊള്ളുന്ന ഭൂമി ഒറ്റ രാത്രികൊണ്ടാണ് ജില്ലാഭരണകൂടം ഏറ്റെടുത്തത്. ബസ് ഡിപ്പോയ്‌ക്കായി പഞ്ചായത്തുപഞ്ചായത്ത് കണ്ടുവച്ചിരുന്ന സ്‌ഥലമായിരുന്നു അത്. ബസ് ഡിപ്പോയ്‌ക്കെതിരെ എതിർപ്പുമായി ആക്‌ഷൻ കൗൺസിൽ രംഗത്തുവന്നിരുന്നു. എന്നാൽ കലാമിന്റെ കബറിടത്തിനായി സ്‌ഥലം വിട്ടുകൊടുക്കണമെന്നുവിട്ടുകൊടുക്കണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടപ്പോൾ ആരും എതിർത്തില്ല. ഇതോടെ രാമേശ്വരം കലക്‌ടർ നന്ദകുമാർ ഇക്കാ കലാമിന്റെ ബന്ധുക്കളെ അറിയിച്ചു. അവർ സമ്മതംപ്രകടിപ്പിച്ചതോടെസമ്മതം പ്രകടിപ്പിച്ചതോടെ ഒറ്റരാത്രിക്കുള്ളിൽ ഒന്നര [[ഏക്കർ]] ഭൂമി ഏറ്റെടുത്തു സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അബ്‌ദുൽ കലാമിന്റെ ജന്മഗൃഹത്തിൽ ഇപ്പോഴൊരു [[മ്യൂസിയം|മ്യൂസിയമുണ്ട്]]. രാമേശ്വരത്തെ പ്രസിദ്ധമായ രാമനാഥക്ഷേത്രത്തിന്റെ കിഴക്കേനടയ്‌ക്കു സമീപമുള്ള ഹൗസ് ഓഫ് കലാമിൽ രണ്ടാംനിലയിലാണ് കലാമിന്റെ ജീവിതയാത്രകളെക്കുറിച്ചുള്ള മ്യൂസിയം ഒരുക്കിയിരിക്കുന്നത്.<ref name=mano1>{{cite news | title = കലാം ഉറങ്ങുന്നിടം ഇനി ചരിത്രസ്മാരകം | url = http://www.manoramaonline.com/news/indepth/apj-abdul-kalam/memorial-to-kalam.html | publisher = മനോരമഓൺലൈൻ | accessdate = 2016-03-31}}</ref><ref name=niex1>{{cite news | title = പ്രിപ്പറേഷൻസ് ബിഗിൻസ് ഫോർ കലാംസ് ഫ്യൂനറൽ | url = http://web.archive.org/web/20160331164030/http://www.newindianexpress.com/nation/Preparations-Begin-for-APJ-Abdul-Kalams-Funeral/2015/07/28/article2945377.ece | publisher = ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് | accessdate =2016-03-31}} </ref>
===അബ്ദുൽ കലാം ദ്വീപ്===
{{പ്രലേ|അബ്ദുൽ കലാം ദ്വീപ്}}
വരി 195:
===ഇൻ മെമ്മറി ഓഫ് ഡോ. കലാം===
[[File:Kalam-Sapta.jpg|200px|right]]
ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ [[ട്വിറ്റർ]] അക്കൗണ്ട് അദ്ദേഹത്തിന്റെ മരണശേഷവും തുടർന്നും പ്രവർത്തിക്കുന്നുണ്ട്. കലാമിന്റെ ഔദ്യോഗിക അക്കൗണ്ട് പുതിയ രീതിയിലാകും പ്രവർത്തനം നടത്തുക. ഇൻ മെമ്മറി ഓഫ് ഡോ കലാം (InKalam memory of Dr KalamProject) എന്ന പേരിലാണ് ഇപ്പോൾ അക്കൗണ്ട് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ [[ചിന്ത|ചിന്തകളും]] പഠിപ്പിക്കലുകളും ദൗത്യങ്ങളുമാകും ഇനി ഈ അക്കൗണ്ടിൽ കാണുക എന്ന് ഇന്ത്യ എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്യുന്നു.<ref name=indianexpress77>{{cite news | title = ഇൻ മെമ്മറി ഓഫ് കലാം, ഹിസ് ട്വിറ്റർ അക്കൗണ്ട് റിമെയിൻ എലൈവ് | url = http://web.archive.org/web/20160401081817/http://indianexpress.com/article/india/india-others/in-memory-of-dr-kalam-his-twitter-account-will-remain-alive/ | publisher = ഇന്ത്യൻ എക്സ്പ്രസ്സ് | date = 2015-07-29 | accessdate = 2016-04-01}}</ref>
 
==ഉദ്ധരണികൾ==
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്