"ഒലിവിയേ ജിറൂഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Olivier Giroud" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീമിനും, ഇംഗ്ലീഷ് ക്ലബ്ബ് <nowiki>[[ആഴ്സണൽ എഫ്.സി. |ആഴ്സണലിനും]]</nowiki> കളിക്കുന്ന ഒരു ഫ്രഞ്ച് ഫുട്ബോൾ കളിക്കാരൻ ആണ് '''ഒലിവിയേ ജിറൂഡ്''' (ജനനം : സെപ്റ്റംബർ 30, 1986). ഒരു മുന്നേറ്റനിര കളിക്കാരൻ എന്ന നിലയിൽ കളിക്കുന്ന ജിറൂഡ് തന്റെ കേളി ശൈലി, പന്ത് ഹെഡ് ചെയ്യാനുള്ള കഴിവ്, മികച്ച ഷോട്ട് പവർ എന്നീ നിലകളിൽ പ്രശസ്തനാണ്. 
 
ഫ്രഞ്ച് ലീഗ് 2 യിൽ ഗ്രനോബിളിനു വേണ്ടി കളിച്ചു കൊണ്ട് കരിയർ തുടങ്ങിയ ജിറൂഡ് തുടർന്ന് 2008 ടൂർസ് ക്ലബ്ബിൽ ചേർന്നു. അവരോടൊപ്പം ഉള്ള രണ്ടാം സീസണിൽ 21 ഗോളുകൾ നേടി ലീഗിലെ ടോപ് സ്‌കോറർ ആയി, ഇത് ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ മോണ്ടപെല്ലിയെയിൽ സ്ഥാനം ലഭിക്കാൻ ജിറൂഡിനെ സഹായിച്ചു. 2011-12 സീസണിലും ജിറൂഡ് ഈ നേട്ടം ആവർത്തിച്ചു, അതുവഴി ക്ലബ്ബിന് ചരിത്രത്തിൽ ആദ്യമായി <nowiki>[[ലീഗ് 1]]</nowiki> വിജയം നേടിക്കൊടുത്തു. തുടർന്ന് ആഴ്സണൽ 9.6 ദശലക്ഷം പൗണ്ട് പ്രതിഫലം നൽകി ജിറൂഡിനെ സ്വന്തമാക്കി. 2014, 2015 വർഷങ്ങളിൽ ആഴ്സണൽ ടീമിനെ എഫ്. എ കപ്പ് വിജയികളാക്കി. ആഴ്സണൽ ക്ലബ്ബിന് വേണ്ടി പ്രീമിയർ ലീഗിൽ 50 ഗോൾ നേടുന്ന ഏഴാമത്തെ കളിക്കാരൻ ആണ് ജിറൂഡ്. 
 
<nowiki>[[ഫ്രഞ്ച് ദേശീയ ടീമിന്]]</nowiki> വേണ്ടി 2011 -ൽ അരങ്ങേറ്റം നടത്തിയ ജിറൂഡ്, 40 മത്സരത്തിൽ ഏറെ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. <nowiki>[[യൂറോ]]</nowiki> 2012, <nowiki>[[ഫിഫ]]</nowiki> <nowiki>[[ലോകകപ്പ്]]</nowiki> 2014 വർഷങ്ങളിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ഫ്രഞ്ച് ടീമിൽ അംഗമായിരുന്നു. {{Reflist|group=nb}}{{Reflist|4}}
[[വർഗ്ഗം:1986-ൽ ജനിച്ചവർ]]
[[വർഗ്ഗം:2014 ഫിഫ ലോകകപ്പിലെ കളിക്കാർ]]
"https://ml.wikipedia.org/wiki/ഒലിവിയേ_ജിറൂഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്