"സംസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 51:
 
== പ്രത്യേകതകൾ ==
ഉദാത്തമായ ഒരു [[നാഗരികത|നാഗരികതയുടെയും]] അനന്യമായ ഒരു [[സംസ്കാരം|സംസ്കാരത്തിന്റെയും]] അനശ്വരമായ സ്മാരകമാണ്‌ ഒരിക്കലും വറ്റാത്ത അത്ഭുതപ്രവാഹമായ സംസം. മക്കയിലും മദീനയിലുമായി ദിവസവും ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ പ്രതിവർഷം [[ഹജ്ജ്]], [[ഉംറ]] കർമത്തിനെത്തുന്ന ലക്ഷോപലക്ഷം [[തീർത്ഥാടകർ]] ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും എത്തിക്കുന്നുമുണ്ട്. സെക്കന്റിൽ 80 ലിറ്റർ? സംസം പമ്പ് ചെയ്യുന്ന കിണറ്റിൽ ഒരു മണിക്കൂറിൽ എൺപത്തിയെട്ട് ലക്ഷം ലിറ്റർ ജലമാണ് പമ്പ് ചെയ്ത് പുറത്തെത്തിക്കുന്നത്. പ്രതിദിന തോത് കണക്കുകൂട്ടിയാൽ ഇത് 69 കോടി 12 ലക്ഷം ലിറ്ററും ഒരു മാസത്തിൽ 2073 കോടി 60 ലക്ഷം ലിറ്ററുമായി മാറുന്നു. എന്നിട്ടും വറ്റാത്ത അപൂർവവും അത്ഭുതകരവുമായ ജലസ്രോതസ്സ് ആണ് സംസം. [[സൗദി അറേബ്യ|സൗദി]] ജിയോളജിക്കൽ സർവേയുടെ കീഴിലുള്ള സംസം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ കണ്ടെത്തലനുസരിച്ച്, ഈ കിണറ്റിൽ നിന്നു ഒരു സെക്കന്റിൽ 800080 ലിറ്റർ അഥവാ 280 ക്യുബിക് ഫീറ്റ് വെള്ളമാണ് പുറത്തേക്കെത്തുന്നത്. മണമോ നിറമോ ഇല്ലാത്ത സംസം ജലത്തിന് ഒരു പ്രത്യേക രുചി അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ജലകണികയുടെ പി.എച്ച് മൂല്യം 7.9 മുതൽ 8 വരെയാണ്. ജലം കൂടുതൽ പമ്പ് ചെയ്യുന്നതിന്ന് അനുസൃതമായി ജലനിരപ്പ് 12.72 മീറ്റർവരെ താഴുന്നു. പക്ഷെ പതിനൊന്ന് മിനുറ്റുകൾ അഥവാ 660 സെക്കന്റുകൾക്കകം ജലനിരപ്പ് പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യും. മക്കയിലെ മറ്റിടങ്ങളിലുള്ള കിണറുകളിൽ ജലനിരപ്പ് കുറയുമ്പോഴും സംസം കിണറിന്റെ ജലനിരപ്പിൽ മാറ്റം വരാറില്ല. ക്ലോറിനൈസേഷനോ കൃത്രിമ ശുദ്ധീകരണ പ്രവർത്തനങ്ങളോ ഇവിടെ നടത്താറില്ല. സംസം വെള്ളത്തിന്റെ അമിതമായ ഉപയോഗം ക്യാൻസറിനു കാരണമാകും എന്ന് പഠനങ്ങൾ കാണിക്കുന്നു.
 
== പരീക്ഷണങ്ങൾ ==
"https://ml.wikipedia.org/wiki/സംസം" എന്ന താളിൽനിന്ന് ശേഖരിച്ചത്