"കാരകും മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 149:
{{main|നരകത്തിന്റെ കവാടം}}
 
കാരകും മരുഭൂമിയുടെ മധ്യഭാഗത്ത് [[ദേർവേസ്]] എന്ന സ്ഥലത്തുള്ള ഒരു ഗർത്തമാണ് ദേർവേസ് ഗ്യാസ് ക്രേറ്റർ. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമാണിത്. [[Methane|മീഥെയ്ൻ]] പോലുള്ള പ്രകൃതിവാതകങ്ങളുടെ ജ്വലനം മൂലം എപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ഗർത്തമാണിത്. 69 മീറ്റർ വ്യാസവും 30 മീറ്റർ ആഴവുമുളള ഈ ഗർത്തത്തിൽ നിന്ന് ഉയർന്നു പൊങ്ങുന്ന തീജ്വാലകൾ കണ്ടു ഭയന്ന പ്രദേശ വാസികളാണ് ഇതിനെ ''നരകത്തിന്റെ കവാടം'' (Door to Hell) എന്നു വിളിച്ചത്. 1971-ൽ [[റഷ്യ]]ൻ പര്യവേഷകർ എണ്ണപ്പാടമാണെന്നു കരുതി ഈ പ്രദേശം കുഴിച്ചു നോക്കിയപ്പോഴാണ് ഗർത്തം രൂപംകൊണ്ടത്. ഗർത്തത്തിൽ നിന്നും പുറത്തേക്കു പ്രവഹിച്ചു കൊണ്ടിരുന്ന വിഷ വാതകങ്ങൾ ദർവേസയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ ഗവേഷകർ ഇതു കത്തിച്ചുകളയാൻ തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ വാതകം മുഴുവൻ കത്തിത്തീരുമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ കത്തിച്ചു തുടങ്ങിയ നാൾ മുതൽ ഗർത്തം എരിഞ്ഞു കൊണ്ടേയിരിക്കുകയാണ്. നാൽപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും തീ അണഞ്ഞിട്ടില്ല. തീജ്വാലകൾ രാത്രിയിൽ ഒരുക്കുന്ന മനോഹരമായ ദൃശ്യം കാണുവാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.<ref>{{cite web |url=http://www.chandrikadaily.com/contentspage.aspx?id=128052 |title=ദർവേസിലെ നരക കവാടം |publisher=ചന്ദ്രിക |date=2015 ജൂൺ 20 |accessdate=2015 നവംബർ 23 |archiveurl=http://archive.is/cZdYe |archivedate=2015 നവംബർ 25 }}</ref><ref>{{cite web |url=http://www.inquisitr.com/287486/door-to-hell-is-in-turkmenistan-giant-flaming-hole-in-karikum-desert/ |title=DOOR TO HELL IS IN TURKMENISTAN: GIANT FLAMING HOLE IN KARIKUM DESERT |publisher=INQUISITR |date=2015 ജൂലൈ 28 |accessdate=2015 നവംബർ 23}}</ref>
 
==മറ്റു പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/കാരകും_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്