"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
==ആദ്യകാല ജീവിതം, വിദ്യാഭ്യാസം==
[[പ്രമാണം:Abdulkalam04052007.jpg|left|frameless|350x350px]]
[[ഹിന്ദു|ഹൈന്ദവ]] ക്ഷേത്രങ്ങൾക്ക് പേരുകേട്ട [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[രാമേശ്വരം|രാമേശ്വരത്ത്]] ഒരു ഇടത്തരം [[മുസ്ലിം]] കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയമകനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള വിശ്വാസിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, [[ധനുഷ്കോടി]] - [[രാമേശ്വരം]] യാത്രയ്ക്കുള്ള ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു ചെയ്തിരുന്നത്. രാമേശ്വരത്തെ ഹൈന്ദവ മതനേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളമായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി കടന്നുപോയിരുന്ന [[ട്രെയിൻ|ട്രെയിനുകൾ]] അവിടെ നിർത്താതിരുന്ന അക്കാലത്ത് പത്രങ്ങൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തുകൂട്ടുന്നതിൽ ഷംസുദ്ദീനെ അബ്ദുൾ കലാം സഹായിച്ചിരുന്നു.<ref>[[#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]]. പുറം. 8.അദ്ധ്യായം ഒന്ന്</ref> ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ [[ആത്മകഥ|ആത്മകഥയിൽ]] രേഖപ്പെടുത്തിയിരിക്കുന്നു. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ ഇന്നും കാണാവുന്നതാണ്. അദ്ദേഹത്തിന്റെ സഹോദരൻ നടത്തുന്ന അപൂർവകൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു കടയും ഇതിനോടുചേർന്നുതന്നെ കാണാം.
 
{{Quote box|width=25em|align=right|bgcolor=#ACE1AF|quote="സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ്" |source= ആത്മകഥയായ [[അഗ്നിച്ചിറകുകൾ|അഗ്നിച്ചിറകുകളിൽ]] നിന്നും ഒരു വാചകം<ref>[[#wof99|വിംഗ്സ് ഓഫ് ഫയർ എ.പി.ജെ.അബ്ദുൾ കലാം]]</ref>}}
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്